അമേരിക്കയില്‍ ഇത്തരമൊരു പരാമര്‍ശം എന്തുകൊണ്ട് വിവാദമാകുമെന്നതിനെക്കുറിച്ചുള്ള വ്യാഖ്യാനത്തിനിടെയാണ് മെലണിയോട് നിങ്ങളെ സുന്ദരി എന്ന് എനിക്ക് വിളിക്കാമല്ലോ എന്ന് ട്രംപ് ചോദിച്ചത്. ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് മെലണിയുടെ നേതൃത്വപരമായ കഴിവുകളെയും രാഷ്ട്രീയ ശക്തിയെയും ട്രംപ് പ്രശംസിക്കുകയും ചെയ്തു.
"അവര്‍ ഒരു സുന്ദരിയായ സ്ത്രീയാണ്. നിങ്ങളെ സുന്ദരി എന്ന് വിളിക്കുന്നതില്‍ വിരോധമില്ലല്ലോ അല്ലേ? അമേരിക്കയില്‍ ഒരു സ്ത്രീയെ സുന്ദരി എന്ന് വിളിച്ചാല്‍ അത് നിങ്ങളുടെ രാഷ്ട്രീയ ജീവിതത്തിന്റെ അവസാനമാണ്. പക്ഷേ, ഞാന്‍ ആ വെല്ലുവിളി ഏറ്റെടുക്കും", പ്രസിഡന്റ് ട്രംപ് പറഞ്ഞു. വിചിത്രമായ ട്രംപിന്റെ പ്രസ്താവന ജനക്കൂട്ടത്തിന്റെ ചിരിയും കരഘോഷവും ഏറ്റുവാങ്ങി. സോഷ്യല്‍ മീഡിയകളിലും ഇത് പ്രചരിക്കുകയും ചര്‍ച്ചയാകുകയും ചെയ്തു.
advertisement
ഇറ്റലിയുടെ പ്രധാനമന്ത്രിയായ ജോര്‍ജിയ മെലോണി ഇതിനോട് ചിരിച്ചുകൊണ്ട് പ്രതികരിച്ചു. ട്രംപ് അവരെ അവിശ്വസീയമായ നേതാവെന്നും പറഞ്ഞു. മെലണിയുടെ യാഥാസ്ഥിതിക മൂല്യങ്ങളെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. അവരെ ദേശസ്‌നേഹത്തിന്റെ ഒരു അന്താരാഷ്ട്ര പ്രസ്ഥാനമായും വാഴ്ത്തി.
ഇറ്റലിയില്‍ ഇത്തരം പരാമര്‍ശങ്ങള്‍ വളരെ വ്യക്തിപരമാണ്. എന്നാല്‍ യുഎസില്‍ ഇത്തരം പരാമര്‍ശങ്ങളില്‍ നിന്ന് രാഷ്ട്രീയ നേതാക്കള്‍ പൊതുവേ വിട്ടുനില്‍ക്കുന്നു. പ്രത്യേകിച്ചും നയതന്ത്രപരമോ പ്രൊഫഷണലോ ആയ സന്ദര്‍ഭങ്ങളില്‍ ഇവ ലൈംഗികത അടക്കമുള്ള ആരോപണങ്ങള്‍ക്ക് കാരണമായേക്കും.
ട്രംപിന്റെ യൂറോപ്പ് സന്ദര്‍ശനത്തിന്റെ ഭാഗമായിരുന്നു ഈ ചെറിയ പരിപാടി. യാഥാസ്ഥിതിക നേതാക്കള്‍ക്കൊപ്പം യോഗങ്ങളിലും ഫോറങ്ങളിലും അദ്ദേഹം ഇതോടനുബന്ധിച്ച് പങ്കെടുത്തു. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം യുഎസ് പ്രസിഡന്റ് ട്രംപ് പലപ്പോഴും വിവാദങ്ങളുടെ മുഖം സ്വീകരിക്കുകയും പൊളിറ്റിക്കല്‍ കറക്ട്‌നസ് എന്ന ആശയം തന്നെ നിരസിക്കുകയും ചെയ്തിട്ടുണ്ട്. ഈ സമീപനം കാലഹരണപ്പെട്ടതോ കുറ്റകരമോ ആയ മനോഭാവങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശകര്‍ വാദിക്കുന്നത്.