മച്ചാഡോ പുരസ്കാരം തനിക്ക് വാഗ്ദാനം ചെയ്തുവെന്നും അത് വളരെ മനോഹരമായി തനിക്ക് തോന്നിയെന്നും ട്രംപ് പറഞ്ഞു. താൻ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചുവെന്നും ഈ പുരസ്കാരത്തിന് തന്നെക്കാൾ അർഹനായി മറ്റാരുമില്ലെന്നും മച്ചാഡോ തന്നോട് പറഞ്ഞതായി ട്രംപ് വെളിപ്പെടുത്തി. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം തടഞ്ഞത് താനാണെന്ന് ട്രംപ് കഴിഞ്ഞയാഴ്ച വീണ്ടും ആവർത്തിച്ചിരുന്നു. സംഘർഷം ഒഴിവാക്കാൻ സഹായിച്ചതിന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തനിക്ക് നേരിട്ട് നന്ദി പറഞ്ഞതായും ഒരു വർഷത്തിനുള്ളിൽ താൻ എട്ട് സമാധാന കരാറുകൾ ഉണ്ടാക്കിയെന്നും ഇന്ത്യയെയും പാകിസ്ഥാനെയും യുദ്ധത്തിൽ നിന്ന് തടഞ്ഞുവെന്നും ഇതുവഴി ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാനായെന്നും ട്രംപ് അവകാശപ്പെട്ടു.
advertisement
അതേസമയം, നോബൽ സമ്മാനങ്ങൾ കൈമാറാനോ പങ്കിടാനോ മറ്റൊരാൾക്ക് നൽകാനോ കഴിയില്ലെന്ന് നോർവീജിയൻ നോബൽ കമ്മിറ്റിയും നോബൽ ഇൻസ്റ്റിറ്റ്യൂട്ടും വ്യക്തമാക്കിയിട്ടുണ്ട്. പുരസ്കാര ജേതാവിന് തനിക്ക് ലഭിച്ച മെഡൽ മറ്റൊരാൾക്ക് നൽകാൻ സാധിക്കുമെങ്കിലും, നോബൽ ബഹുമതിയുടെ ഔദ്യോഗികമായ പദവി യഥാർത്ഥ ജേതാവിൽ തന്നെ നിലനിൽക്കും.
