TRENDING:

ഇന്ത്യക്കാർക്ക് തിരിച്ചടിയാകും; ട്രംപ് എച്ച്-1ബി വിസ വാർഷിക ഫീസ് ഒരു ലക്ഷം ഡോളറായി ഉയർത്തി

Last Updated:

ഔദ്യോഗിക കണക്കുകൾ പ്രകാരം എച്ച്-1ബി വിസ ലഭിക്കുന്നവരിൽ 71% ഇന്ത്യക്കാരാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വാഷിം​ഗ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എച്ച്-1ബി വിസയ്ക്ക് 100,000 ഡോളർ വാർഷിക അപേക്ഷാ ഫീസ് ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിൽ ഒപ്പുവെച്ചു. എച്ച്-1ബി വിസ ലഭിക്കുന്ന ഇന്ത്യൻ തൊഴിലാളികളെ ഇത് ഏറ്റവും കൂടുതൽ കാര്യമായി ബാധിക്കും.
News18
News18
advertisement

“എച്ച്-1ബി വിസകൾക്ക് വർഷംതോറും 100,000 ഡോളർ നൽകേണ്ടി വരും. വലിയ കമ്പനികളെല്ലാം ഈ മാറ്റത്തിന് തയ്യാറാണെന്നും അവരുമായി സംസാരിച്ചു.”- എന്നാണ് പുതിയ എച്ച്-1ബി വിസ ഫീസിനെക്കുറിച്ച് യു എസ് കൊമേഴ്‌സ് സെക്രട്ടറി ഹൊവാർഡ് ലുട്‌നിക് പറഞ്ഞത്. ഈ നയത്തിന്റെ പ്രധാന ലക്ഷ്യം യു.എസ്. ബിരുദധാരികൾക്ക് മുൻഗണന നൽകുക എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ മാറ്റത്തെ സാങ്കേതിക മേഖല പിന്തുണയ്ക്കുമെന്നും പുതിയ വിസ ഫീസിൽ അവർക്ക് സന്തോഷമുണ്ടാകുമെന്നും ട്രംപ് വ്യക്തമാക്കി. പ്രമുഖ ടെക് കമ്പനികളായ ആമസോൺ, ആപ്പിൾ, ഗൂഗിൾ, മെറ്റ എന്നിവയുടെ പ്രതിനിധികൾ ഇതുവരെ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

advertisement

ഇന്ത്യക്കാരെ ബാധിക്കുന്നതെങ്ങനെ?

1990-ൽ നിലവിൽ വന്ന എച്ച്-1ബി വിസ പദ്ധതിയുടെ ഏറ്റവും വലിയ പരിഷ്കരണങ്ങളിലൊന്നാണിത്. നിലവിൽ എച്ച്-1ബി അപേക്ഷകർക്ക് വളരെ കുറഞ്ഞ ഫീസ് മാത്രമാണുള്ളത്. ഇത് സാധാരണയായി കമ്പനികളാണ് നൽകുന്നത്. യു.എസ് സാങ്കേതിക കമ്പനികൾ സയൻസ്, എഞ്ചിനീയറിംഗ്, ഗണിതശാസ്ത്ര മേഖലകളിലെ ഒഴിവുകൾ നികത്താൻ ഉപയോഗിക്കുന്ന എച്ച്-1ബി വിസ സംവിധാനം അമേരിക്കൻ വേതനങ്ങളെ കുറയ്ക്കുന്നുവെന്ന് ട്രംപും അദ്ദേഹത്തിന്റെ സഖ്യകക്ഷികളും നേരത്തെയും വിമർശിച്ചിരുന്നു.

ഔദ്യോഗിക കണക്കുകൾ പ്രകാരം, എച്ച്-1ബി വിസ ലഭിക്കുന്നവരിൽ 71% ഇന്ത്യക്കാരാണ്. 11.7% ചൈനക്കാരും. എച്ച്-1ബി വിസകൾക്ക് സാധാരണയായി മൂന്ന് മുതൽ ആറ് വർഷം വരെ കാലാവധിയുണ്ട്.

advertisement

യു.എസ് ഓരോ വർഷവും 85,000 എച്ച്-1ബി വിസകളാണ് ലോട്ടറി സംവിധാനത്തിലൂടെ അനുവദിക്കുന്നത്. ഈ വർഷം ആമസോണിനാണ് ഏറ്റവും കൂടുതൽ വിസകൾ ലഭിച്ചത്. 10,000-ത്തിലധികം വിസകളാണ് ലഭിച്ചത് . തൊട്ടുപിന്നിൽ ടാറ്റ കൺസൾട്ടൻസി, മൈക്രോസോഫ്റ്റ്, ആപ്പിൾ, ഗൂഗിൾ എന്നിവയുണ്ട്. കാലിഫോർണിയയിലാണ് എച്ച്-1ബി തൊഴിലാളികൾ ഏറ്റവും കൂടുതലുള്ളതെന്ന് യു.എസ്.സി.ഐ.എസ്. റിപ്പോർട്ട് ചെയ്യുന്നു.

കമ്പനികൾ, യു.എസ്. പൗരന്മാരായ ഉദ്യോഗാർത്ഥികളെ ഒഴിവാക്കി, വേതനം കുറയ്ക്കാൻ വിദേശ തൊഴിലാളികളെ ഉപയോഗിക്കുന്നുവെന്ന് എച്ച്-1ബി സംവിധാനത്തിന്റെ ചില എതിരാളികൾ ആരോപിക്കുന്നു. ഇത് ടെക് മേഖലയിലും തൊഴിൽ വിപണിയിലും വലിയ തർക്കങ്ങൾക്ക് കാരണമാകുന്നു.

advertisement

നിയമപരമായ ചോദ്യങ്ങൾ

പുതിയ എച്ച്-1ബി ഫീസ് നിയമപരമാണോ എന്ന് അമേരിക്കൻ ഇമിഗ്രേഷൻ കൗൺസിലിന്റെ പോളിസി ഡയറക്ടറായ ആരോൺ റെയ്‌ച്‌ലിൻ-മെൽനിക് ചോദ്യം ചെയ്യുന്നു. ഒരു അപേക്ഷയുടെ ചിലവ് തിരിച്ചുപിടിക്കാൻ മാത്രമാണ് ഫീസ് നിശ്ചയിക്കാൻ കോൺഗ്രസ് സർക്കാരിന് അധികാരം നൽകിയിട്ടുള്ളൂവെന്ന് അദ്ദേഹം ബ്ലൂസ്കൈയിൽ കുറിച്ചു.

നിയമപരമായ കുടിയേറ്റത്തിൽ നിന്ന് വരുമാനം വർദ്ധിപ്പിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ഏറ്റവും പുതിയ ശ്രമമാണ് ഈ നിർദേശം. കഴിഞ്ഞ മാസം വിനോദസഞ്ചാര ബിസിനസ് വിസകൾക്ക് 15,000 ഡോളർ വരെ ബോണ്ട് ആവശ്യപ്പെടുന്ന ഒരു പൈലറ്റ് പ്രോഗ്രാമും യു.എസ് അവതരിപ്പിച്ചിരുന്നു. വിസയുടെ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരാൻ സാധ്യതയുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്കായിട്ടാണ് ഈ നടപടി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/World/
ഇന്ത്യക്കാർക്ക് തിരിച്ചടിയാകും; ട്രംപ് എച്ച്-1ബി വിസ വാർഷിക ഫീസ് ഒരു ലക്ഷം ഡോളറായി ഉയർത്തി
Open in App
Home
Video
Impact Shorts
Web Stories