'' ഈ രാത്രി ഏറെ വിശ്വാസത്തോടും അര്‍പ്പണ ബോധത്തോടും കൂടി യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നിങ്ങളുടെ നാമനിര്‍ദ്ദേശം ഞാന്‍ അഭിമാനത്തോടെ സ്വീകരിക്കുന്നു,'' ട്രംപ് പറഞ്ഞു. വധശ്രമത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ട്രംപ് നവംബറില്‍ നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിക്കാനാകുമെന്ന പ്രതീക്ഷയിലാണ്. നിലവിലെ പ്രസിഡന്റും ഡെമോക്രാറ്റിക് നേതാവുമായി ജോ ബൈഡനെ പരാജയപ്പെടുത്തുമെന്നും 78കാരനായ അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
advertisement
Also read-തിരഞ്ഞെടുപ്പ് റാലിക്കിടെ ഡോണൾഡ് ട്രംപിന് നേരെ വെടിവെയ്പ്പ്; വലതു ചെവിക്ക് പരുക്കേറ്റു
''നാല് മാസങ്ങള്‍ക്കുള്ളില്‍ അവിശ്വസനീയമായ വിജയം നേടാന്‍ നമുക്ക് കഴിയും. നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ മഹത്തായ 4 വര്‍ഷം ഉടന്‍ ആരംഭിക്കും. സുരക്ഷയുടെയും, സമൃദ്ധിയുടെയും സ്വാതന്ത്ര്യത്തിന്റെയും ഒരു പുതുയുഗം സൃഷ്ടിക്കാന്‍ നമുക്ക് കഴിയും. നമ്മുടെ സമൂഹത്തിലെ വിയോജിപ്പും ഭിന്നതയും ഇല്ലാതാക്കണം. അമേരിക്കയുടെ മുഴുവന്‍ പ്രസിഡന്റാകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അല്ലാതെ പകുതി അമേരിക്കയുടെ പ്രസിഡന്റാകില്ല ഞാന്‍. അങ്ങനെ വിജയിച്ചിട്ട് കാര്യമില്ല,'' ട്രംപ് പറഞ്ഞു.
90 മിനിറ്റ് നീണ്ട ട്രംപിന്റെ പ്രസംഗത്തില്‍ ആവേശഭരിതരായ അനുയായികള്‍ എഴുന്നേറ്റ് നിന്ന് ആര്‍ത്തുവിളിച്ചു. വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട ട്രംപിന് അനുയായികള്‍ വിജയാശംസകള്‍ നേർന്നു. നാല് ദിവസത്തെ റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ തിങ്കളാഴ്ചയാണ് ആരംഭിച്ചത്. ഒഹിയോ സെനറ്ററായ ജെ.ഡി വാന്‍സിനെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിച്ചതും ഈയാഴ്ചയാണ്.
ഇക്കഴിഞ്ഞ ദിവസമാണ് തിരഞ്ഞെടുപ്പ് റാലിയ്ക്കിടെ ട്രംപിന് നേരെ വധശ്രമമുണ്ടായത്. പെന്‍സില്‍വാലിയയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് വെടിവയ്പുണ്ടായത്. വെടിവെപ്പില്‍ ട്രംപിന്റെ വലതു ചെവിയ്ക്ക് പരുക്കേറ്റിരുന്നു. വലതു ചെവിയുടെ മുകള്‍ ഭാഗത്തായാണ് വെടിയേറ്റത്. പെന്‍സില്‍വാനിയയില്‍ ബട്ട്‌ലര്‍ എന്ന സ്ഥലത്ത് ഒരു പൊതുയോഗത്തില്‍ പ്രസംഗിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. തോമസ് മാത്യു ക്രൂക്സ് എന്ന 20കാരനാണ് ട്രംപിന് നേരെ വെടിയുതിര്‍ത്തത്.