TRENDING:

സുനാമി മുതല്‍ കോവിഡ് വൈറസ് വരെ; ജപ്പാന്റെ 'ബാബ വാംഗ' റിയോ തത്സുകി നടത്തിയ പ്രധാന പ്രവചനങ്ങള്‍

Last Updated:

ജൂലൈ അഞ്ചിന് ജപ്പാൻ ഒരു വലിയ ഭൂകമ്പത്തിനും വിനാശകരമായ സുനാമിക്കും സാക്ഷ്യം വഹിക്കുമെന്ന് മാംഗ എഴുത്തുകാരിയായ റിയോ തന്റെ ഒരു പുസ്തകത്തില്‍ പ്രവചിച്ചിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സുനാമി മുതല്‍ കൊറോണ വൈറസ് വ്യാപനം വരെ പ്രവചിച്ച ജപ്പാനിലെ 'ബാബ വാംഗ' എന്ന് അറിയപ്പെടുന്ന റിയോ തത്സുകി ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ജൂലൈ അഞ്ചിന് ജപ്പാൻ ഒരു വലിയ ഭൂകമ്പത്തിനും വിനാശകരമായ സുനാമിക്കും സാക്ഷ്യം വഹിക്കുമെന്ന് മാംഗ എഴുത്തുകാരിയായ റിയോ തന്റെ ഒരു പുസ്തകത്തില്‍ പ്രവചിച്ചിരുന്നു.
News18
News18
advertisement

2011ല്‍ തോഹോകുവില്‍ ഉണ്ടായ റിക്ടര്‍ സ്‌കെയിലില്‍ 9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തേക്കാള്‍ ഭയാനകമായിരിക്കും അതെന്നും അവര്‍ പ്രവചിച്ചിരുന്നു. 2011ലെ ഭൂകമ്പത്തില്‍ 20,000ത്തോളം പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഈ പ്രവചനം ജപ്പാനിലും ഇന്നേ ദിവസം ജപ്പാന്‍ സന്ദര്‍ശിക്കാന്‍ ഇരുന്നവരിലും വലിയ ആശങ്കയും പരിഭ്രാന്തിയും സൃഷ്ടിച്ചിരിക്കുകയാണ്.

എന്നാല്‍ ജപ്പാനിലെ കാലാവസ്ഥാ ഏജന്‍സി ഇത്തരം ആശങ്കകള്‍ അസ്ഥാനത്താണെന്നും ഈ പ്രവചനം തികച്ചും അശാസ്ത്രീയവും വ്യാജവുമാണെന്ന് പറയുകയും ചെയ്തിട്ടുണ്ട്. 'വാതാഷി ഗാ മിതാ മിറായി'(ഞാന്‍ കണ്ട ഭാവി) എന്ന പേരില്‍ 1999ല്‍ പുറത്തിറക്കിയ പുസ്തകത്തിലാണ് അവര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. ഇതിനൊപ്പം മറ്റനേകം സംഭവങ്ങളും അവര്‍ പ്രവചിച്ചിട്ടുണ്ട്. അതില്‍ സുനാമി പ്രവചനവും കൊറോണ വൈറസ് വ്യാപനവുമെല്ലാം ഉണ്ട്. തത്സുകി തന്റെ പുസ്തകത്തിലൂടെ നടത്തിയ പ്രധാന പ്രവചനങ്ങള്‍ പരിശോധിക്കാം.

advertisement

2011ലെ ജപ്പാനിലെ ഭൂമി കുലുക്കവും സുനാമിയും

2011ല്‍ ഗ്രേറ്റ് ഈസ്റ്റ് ജപ്പാന്‍ ഭൂകമ്പം തോഹോകുവിനെ പിടിച്ചുകുലുക്കിയ സമയത്ത് തത്സുകിയുടെ പുസ്തകം അത്ര പ്രചാരത്തിലുണ്ടായിരുന്നില്ല. 2011ല്‍ ജപ്പാനില്‍ ഒരു ദുരന്തമുണ്ടാകുമെന്ന് അവര്‍ പ്രവചിച്ചത് 2020ലാണ് വൈറലായത്. പുസ്തകത്തിന്റെ ഒന്നാം പേജില്‍ തന്നെ അവര്‍ ഈ പ്രവചനം നടത്തിയിരുന്നു. വൈകാതെ തന്നെ ടിവി ചാനലുകളും മറ്റ് മാധ്യമ സ്രോതസ്സുകളും അത് ഏറ്റെടുത്തു. 1999ല്‍ എഴുതിയ ഒരു പുസ്തകത്തിന് 2011ലെ ഒരു ദുരന്തം എങ്ങനെ പ്രവചിക്കാന്‍ കഴിയും? ''വലിയ ഒരു ദുരന്തം ഞാന്‍ സ്വപ്‌നം കണ്ടു. ജാപ്പനീസ് ദ്വീപസമൂഹത്തിന് തെക്ക് പസഫിക് സമുദ്രത്തിലെ ജലം ഉയരും,'' പുസ്‌കതത്തിലെ ഒരു ഭാഗത്ത് ഇങ്ങനെ പറയുന്നു.

advertisement

2020ലെ കോവിഡ് 19 വ്യാപനം

കോവിഡ് 19 മഹാമാരിയെക്കുറിച്ചും തത്സുകി പ്രവചിച്ചിരുന്നു. ഒരു വൈറസ് 2020ല്‍ ആഗോളതലത്തില്‍ നാശം വിതയ്ക്കുമെന്ന് തത്സുകി പ്രവചിച്ചിരുന്നു. ''2020 ആകുമ്പോള്‍ ഒരു അജ്ഞാത വൈറസ് പ്രത്യക്ഷപ്പെടും. ഏപ്രിലില്‍ അത് ഉച്ചസ്ഥായിയിലെത്തും,'' പുസ്തകത്തില്‍ പറയുന്നു. അതേസമയം, ഏപ്രിലില്‍ വൈറസ് വ്യാപനം ഉച്ചസ്ഥായിയിലെത്തിയില്ല. മറിച്ച് 2021ലാണ് വൈറസ് ലോകമെമ്പാടും സര്‍വനാശം വിതച്ചത്.

2030ല്‍ കോവിഡ് 19 തിരിച്ചുവരും

കോവിഡ് 19ന്റെ വ്യാപനം 2020ല്‍ മാത്രം ഒതുങ്ങുന്നില്ല. ഈ വൈറസ് തിരിച്ചുവരുമെന്നും അവര്‍ പ്രവചിച്ചിട്ടുണ്ട്. ''അത് പിന്നീട് അപ്രത്യക്ഷമാകും. പക്ഷേ, ഏകദേശം പത്ത് വര്‍ഷത്തിന് ശേഷം വീണ്ടും പ്രത്യക്ഷപ്പെടും'' എന്ന് അവര്‍ എഴുതി. തത്സുകിയുടെ പ്രവചനം യാഥാര്‍ത്ഥ്യമായാല്‍ ലോകത്തെ മുഴുവന്‍ ലോക്ഡൗണിലേക്ക് തള്ളിവിട്ട വൈറസ് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ തിരിച്ചുവന്നേക്കാം.

advertisement

ഫ്രെഡി മെര്‍ക്കുറിയുടെ മരണം

റോക്ക് ബാന്‍ഡ് ക്വീനിലെ പ്രധാന ഗായകനായ ഫ്രെഡി മെര്‍ക്കുറിയുടെ മരണത്തെക്കുറിച്ചും അവര്‍ പ്രവചനം നടത്തി. ഈ മരണം അവര്‍ ഒരു സ്വപ്‌നത്തില്‍ കാണുകയായിരുന്നു. 1991 നവംബര്‍ 24ന് മെര്‍ക്കുറി മരിക്കുന്നതിന് കൃത്യം 15 വര്‍ഷം മുമ്പ് 1976 നവംബര്‍ 24ന് അവര്‍ക്ക് ആ സംഭവത്തെക്കുറിച്ച് ഒരു ദര്‍ശനം ഉണ്ടായി. 1986 നവംബര്‍ 29ന് തത്സുകി രണ്ടാമതൊരു സ്വപ്‌നം കൂടി കണ്ടു. അതില്‍ മറ്റ് ബാന്‍ഡ് അംഗങ്ങളെയും ഒരു അജ്ഞാതനായ മനുഷ്യന്റെ പ്രതിമയെയും അവര്‍ കണ്ടു.

advertisement

1995ലെ ഗ്രേറ്റ് ഹാന്‍ഷിന്‍ ഭൂകമ്പം അഥവാ കോബെ ഭൂകമ്പം

20ാം നൂറ്റാണ്ടില്‍ ജപ്പാനില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടാക്കിയ രണ്ടാമത്തെ ഭൂകമ്പമാണ് ഗ്രേറ്റ് ഹാന്‍ഷിന്‍ ഭൂകമ്പം അഥവാ കോബെ ഭൂകമ്പം. 1995 ജനുവരി 17ന് ഹോഗ്യോ പ്രിഫെക്ചറിന്റെ തെക്കന്‍ ഭാഗത്ത് 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി. ഈ സംഭവത്തെക്കുറിച്ചും തത്സുകിയ്ക്ക് ഒരു ദര്‍ശനം ഉണ്ടായി. ഏകദേശം 20 സെക്കന്‍ഡോളം ഭൂമി കുലുങ്ങുകയും 5000 പേര്‍ മരിക്കുകയും ചെയ്തു.

2025ലും ജപ്പാനില്‍ ദുരന്തം

2025ല്‍ ജപ്പാനില്‍ സംഭവിക്കുന്ന ഒരു വലിയ ദുരന്തത്തെക്കുറിച്ചും തത്സുകിക്ക് ദര്‍ശനമുണ്ടായി. 2011ലെ സംഭവത്തേക്കാള്‍ വളരെ ഭയാനകമായ ഒന്നായിരിക്കും അതെന്ന് അവര്‍ എഴുതി. ''ജപ്പാനും ഫിലിപ്പീന്‍സിനും ഇടയിലുള്ള സമുദ്രത്തറ വിണ്ടുകീറും. എല്ലാ ദിശകളിലേക്കും വലിയ തിരമാലകള്‍ ഉയരും. പസഫിക് റിം രാജ്യങ്ങളെ സുനാമി നശിപ്പിക്കും. 2011 മാര്‍ച്ചില്‍ ഉണ്ടായ ഗ്രേറ്ര് ഈസ്റ്റ് ജപ്പാന്‍ ഭൂകമ്പത്തേക്കാള്‍ മൂന്നിരട്ടി വലിയ സുനാമിത്തിരകൾ രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് ആഞ്ഞടിക്കും,'' അവര്‍ പറഞ്ഞു. അവരുടെ പ്രവചനം പോലെ 2011ല്‍ ഭൂകമ്പവും സുനാമിയും ഉണ്ടായതിനാല്‍ 2025ലെ പ്രവചനവും ആളുകളില്‍ വലിയ ഭീതി സൃഷ്ടിച്ചിട്ടുണ്ട്.

തത്സുകിയുടെ പ്രവചനങ്ങള്‍ക്ക് സാധുതതയുണ്ടോ?

തത്സുകിയുടെ പ്രവചനങ്ങള്‍ പറഞ്ഞ ദിവസം സംഭവിച്ചില്ലെങ്കില്‍ അത് 15 വര്‍ഷത്തിന് ശേഷം സംഭവിക്കാന്‍ ഇടയുണ്ടെന്ന് എന്നതാണ് ആശ്വാസം നല്‍കുന്ന കാര്യം. അതായത് ഒരു സംഭവം പ്രവചിച്ചതുപോലെ സംഭവിച്ചില്ലെങ്കില്‍ അത് 15 വര്‍ഷം മുന്നോട്ട് നീങ്ങും. അതിനാല്‍ ജൂലൈ 5ലെ സുനാമിയെക്കുറിച്ചുള്ള പ്രവചനം അതുപോലെ സംഭവിച്ചില്ലെങ്കില്‍ അത് 2024ലാണ് സംഭവിക്കുക. അതുപോലെ 2030ല്‍ കോവിഡ് 19 തിരിച്ചുവന്നില്ലെങ്കില്‍ 2045ല്‍ അത് സംഭവിക്കുമെന്നാണ് കരുതുന്നത്. അതുവരെ ലോകത്തിന് ആശ്വാസമുണ്ട്

മലയാളം വാർത്തകൾ/ വാർത്ത/World/
സുനാമി മുതല്‍ കോവിഡ് വൈറസ് വരെ; ജപ്പാന്റെ 'ബാബ വാംഗ' റിയോ തത്സുകി നടത്തിയ പ്രധാന പ്രവചനങ്ങള്‍
Open in App
Home
Video
Impact Shorts
Web Stories