TRENDING:

തുർക്കി ഡ്രോണുകൾ പാക്കിസ്ഥാന് കൈമാറിയത് പഹൽഗാം ആക്രമണത്തിന് നാല് ദിവസം കഴിഞ്ഞെന്ന് സൂചന

Last Updated:

ലെ മുതൽ സർ ക്രീക്ക് വരെയുള്ള 36 സ്ഥലങ്ങളിലായി പാകിസ്ഥാൻ 300 മുതൽ 400 വരെ തുർക്കി ഡ്രോണുകളാണ് വിക്ഷേപിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജമ്മു കശ്മീരിലെ സാധാരണക്കാരെ ആക്രമിക്കാൻ പാകിസ്ഥാൻ ഉപയോഗിക്കുന്നത് തുർക്കിയുടെ കാമികാസെ (ചാവേർ) ഡ്രോണുകളാണ് എന്ന് കണ്ടെത്തിയിരുന്നു . ജമ്മു കശ്മീരിലെ നൗഷേര പ്രദേശത്തെ ഒരു ഗ്രാമത്തിൽ നിന്ന് ഇന്ത്യൻ പ്രതിരോധ സംവിധാനങ്ങൾ വെടിവച്ചിട്ട അത്തരമൊരു ഡ്രോണിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തു. ഒരു നാൾ മുമ്പ്, ഇന്ത്യൻ സൈനികകേന്ദ്രങ്ങൾ ആക്രമിക്കാനുള്ള ശ്രമങ്ങളിൽ പാകിസ്ഥാൻ തുർക്കി ഡ്രോണുകൾ ഉപയോഗിച്ചിരുന്നു.
News18
News18
advertisement

ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് നാല് ദിവസത്തിന് ശേഷം തുർക്കി പാകിസ്ഥാന് ഡ്രോണുകൾ നൽകിയിരിക്കാമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറയുന്നത് .

ലെ മുതൽ സർ ക്രീക്ക് വരെയുള്ള 36 സ്ഥലങ്ങളിലായി പാകിസ്ഥാൻ 300 മുതൽ 400 വരെ തുർക്കി ഡ്രോണുകളാണ് വിക്ഷേപിച്ചത്. എന്നാൽ ഇന്ത്യൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കാനുള്ള ഈ ശ്രമങ്ങൾ പരാജയപ്പെട്ടു. മിക്ക ഡ്രോണുകളും കൈനറ്റിക്, നോൺ-കൈനറ്റിക് മാർഗങ്ങൾ ഉപയോഗിച്ചാണ് വെടിവച്ചതെന്ന് ആർമി കേണൽ സോഫിയ ഖുറേഷിയും ഐഎഎഫ് വിങ് കമാൻഡർ വ്യോമിക സിംഗും വെള്ളിയാഴ്ച പത്രസമ്മേളനത്തിൽ പറഞ്ഞു.

advertisement

ഡ്രോൺ അവശിഷ്ടങ്ങളുടെ ഫോറൻസിക് പരിശോധന നടത്തിവരികയാണ്. പ്രാഥമിക റിപ്പോർട്ടുകൾ അവ തുർക്കിയിലെ അസിസ്ഗാർഡ് സോംഗർ ഡ്രോൺ ആണെന്ന് സൂചിപ്പിക്കുന്നു," സിംഗ് പറഞ്ഞു.

മെയ് 7-ന് ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇന്ത്യൻ കേന്ദ്രങ്ങളെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ സിവിൽ വ്യോമാതിർത്തി അടച്ചിട്ടില്ലാത്തതിനാൽ പാകിസ്ഥാൻ തങ്ങളുടെ സിവിലിയൻ വിമാനങ്ങളെ ഒരു "കവചമായി" ഉപയോഗിച്ചുവെന്ന് കേണൽ ഖുറേഷിയും വിങ് കമാൻഡർ സിംഗും കൂട്ടിച്ചേർത്തു, ആക്രമണങ്ങൾക്ക് ഇന്ത്യയിൽ നിന്ന് വേഗത്തിലുള്ള പ്രതികരണം ലഭിക്കുമെന്ന് പൂർണ്ണമായി അറിയാമായിരുന്നു.

അസിസ്ഗാർഡ് സോംഗർ ഡ്രോണിന് എന്തുചെയ്യാൻ കഴിയും?

advertisement

തുർക്കി പ്രതിരോധ സ്ഥാപനമായ അസിസ്ഗാർഡ് വികസിപ്പിച്ചെടുത്ത ആയുധം പേറുന്ന ആളില്ലാ ആകാശ വാഹനമാണ് സോംഗർ. 2019 ൽ ഇസ്താംബൂളിൽ നടന്ന ഇന്റർനാഷണൽ ഡിഫൻസ് ഇൻഡസ്ട്രി ഫെയറിൽ (IDEF) ആദ്യമായി അനാച്ഛാദനം ചെയ്ത ഇത് 2020 ൽ തുർക്കി സായുധ സേനയുമായി പ്രവർത്തനക്ഷമമായി. തുർക്കി സായുധ സേന ഉപയോഗിച്ച ആദ്യത്തെ തദ്ദേശീയ സായുധ ഡ്രോൺ ഇതാണെന്ന് റിപ്പോർട്ടുണ്ട്.

തന്ത്രപരമായ ദൗത്യങ്ങൾക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ ഡ്രോൺ, 5.56×45mm നാറ്റോ-സ്റ്റാൻഡേർഡ് മെഷീൻ ഗൺ, 40mm ഗ്രനേഡ് ലോഞ്ചർ, TÜBİTAK SAGE-യുടെ ടോഗൻ 81mm മോർട്ടാർ, ഭാരം കുറഞ്ഞ മിസൈൽ സംവിധാനങ്ങൾ എന്നിവയുൾപ്പെടെ നിരവധി ആയുധങ്ങൾ വഹിക്കാൻ പ്രാപ്തമാണ്.

advertisement

സോംഗറിന് 5 കിലോമീറ്റർ വരെ പ്രവർത്തന ശ്രേണിയുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, സമുദ്രനിരപ്പിൽ നിന്ന് 3,000 മീറ്റർ വരെ ഉയരത്തിൽ പ്രവർത്തിക്കാൻ കഴിയും. ഇതിൽ ഓട്ടോണമസ്, മാനുവൽ ഫ്ലൈറ്റ് ശേഷികൾ ഉണ്ട്, കൂടാതെ സിഗ്നൽ നഷ്ടം അല്ലെങ്കിൽ കുറഞ്ഞ ബാറ്ററി കാരണം പ്രവർത്തനക്ഷമമാകുന്ന ഒരു റിട്ടേൺ-ടു-ഹോം ഫംഗ്ഷനും ഇതിൽ ഉൾപ്പെടുന്നു. ഇത് തത്സമയ വീഡിയോ ട്രാൻസ്മിഷനും ടെലിമെട്രിയും സാധ്യമാക്കുന്നു.

സോംഗർ ഡ്രോണിന്റെ ആഫ്രിക്കയിലെയും ഏഷ്യ-പസഫിക് മേഖലയിലെയും രാജ്യങ്ങളിലേക്കുള്ള കയറ്റുമതി, നൈജീരിയയിലേക്കുള്ള പരസ്യമായി അംഗീകരിച്ച വിൽപ്പന എന്നിവയൊക്കെ അസിസ്ഗാർഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് കരാറുകൾ പുരോഗമിക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. പക്ഷെ വാങ്ങുന്ന എല്ലാ രാജ്യങ്ങളുടെയും പേര് വെളിപ്പെടുത്തിയിട്ടില്ല.

advertisement

എന്നാൽ നാവിക കപ്പലുകൾ, കവചിത വാഹനങ്ങൾ, നിരീക്ഷണ സംവിധാനങ്ങൾ എന്നിവയുൾപ്പെടെ തുർക്കി സൈനിക സാമഗ്രികൾ പാകിസ്ഥാൻ പതിവായി വാങ്ങുന്നുണ്ട്.

പഹൽഗാം ഭീകരാക്രമണത്തിന് നാല് ദിവസത്തിന് ശേഷം ഏപ്രിൽ 28 ന് അവരുടെ സി-130 ഇ ഹെർക്കുലീസ് വിമാനം കറാച്ചിയിൽ ഇറങ്ങിയപ്പോൾ, തുർക്കി പാകിസ്ഥാന് ഈ ഡ്രോണുകൾ വിതരണം ചെയ്തതായി സംശയിക്കുന്നുവെന്ന് ഇന്ത്യൻ സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ഏപ്രിൽ 30 ന്, ലെഫ്റ്റനന്റ് ജനറൽ യാസർ കദിയോഗ്ലുവിന്റെ നേതൃത്വത്തിലുള്ള ഒരു ഉന്നത തുർക്കി സൈനിക, രഹസ്യാന്വേഷണ പ്രതിനിധി സംഘം ഇസ്ലാമാബാദിലെ പാകിസ്ഥാൻ വ്യോമസേന ആസ്ഥാനം സന്ദർശിച്ച് പാകിസ്ഥാൻ വ്യോമസേനാ മേധാവിയെ കണ്ടതായി റിപ്പോർട്ടുണ്ട്.

ഇന്ത്യയും തുർക്കിയും അടുത്ത കാലത്തായി സൗഹാർദ്ദപരവും സഹകരണപരവുമായ ബന്ധം ആരംഭിച്ചിരുന്നു. 2023-ൽ തുർക്കി ഭൂകമ്പ സമയത്ത് ഇന്ത്യ 'ഓപ്പറേഷൻ ദോസ്ത്' ആരംഭിച്ചു.അങ്ങനെ അവരെ സഹായിക്കാൻ ആദ്യം എത്തിയ രാജ്യമായി ഇന്ത്യ.എൻ‌ഡി‌ആർ‌എഫിനും സഹായത്തിനുമൊപ്പം, അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ സഹായിക്കാൻ ഇന്ത്യ ഗരുഡ എയ്‌റോസ്‌പേസ് ഡ്രോണുകളും മരുന്നുകളും ഭക്ഷണവും കൊണ്ടുപോകാൻ പരിഷ്കരിച്ച കിസാൻ ഡ്രോണുകളും അയച്ചു.

എന്നാൽ ഇന്ത്യ ഇനി നയതന്ത്രപരമായും തന്ത്രപരമായും ആഗോളതലത്തിലും തുർക്കിയെ നേരിടുമെന്ന് നീങ്ങുമെന്ന് ഉന്നത വൃത്തങ്ങൾ ന്യൂസ് 18 നോട് പറഞ്ഞു.

മാത്രവുമല്ല തുർക്കിആക്രമണത്തിൽ ഡ്രോണുകളുടെ പങ്കാളിത്തം പുറത്തുവരുന്നതിനു മുമ്പുതന്നെ, പ്രസിഡന്റ് റജബ് തയ്യിബ് എർദോഗന്റെ തുർക്കി സർക്കാർ പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാൻ അനുകൂല നിലപാടാണ് സ്വീകരിച്ചത്.

എന്നാൽ തുർക്കിയുടെ ടൂറിസം വ്യവസായം ഇന്ത്യൻ വിനോദസഞ്ചാരികളെയാണ് പ്രധാനമായും ആശ്രയിക്കുന്നത് എന്നതാണ് കൗതുകകരം. അതിനാൽ ഇന്ത്യൻ വിപണി തുർക്കിക്ക് വലിയ വളർച്ചയുള്ള ഒന്നായിക്കഴിഞ്ഞു. 2023-ൽ തുർക്കി സന്ദർശിച്ചത് ഏകദേശം 2.75 ലക്ഷം ഇന്ത്യൻ വിനോദസഞ്ചാരികളാണ് . 2024-ൽ ഇത് 20%-ലേറെ വർദ്ധിച്ച് 3.25 ലക്ഷമായി.

എന്നാൽ വിവിധ ഓൺലൈൻ ബുക്കിംഗ് പ്ലാറ്റ്‌ഫോമുകൾ തുർക്കിയിലേക്കുള്ള പുതിയ യാത്രാ ഓഫറുകൾ താൽക്കാലികമായി നിർത്തിവച്ചതായി പ്രഖ്യാപിച്ചതോടെ ഇപ്പോൾ കളി മാറിയേക്കാം.

മലയാളം വാർത്തകൾ/ വാർത്ത/World/
തുർക്കി ഡ്രോണുകൾ പാക്കിസ്ഥാന് കൈമാറിയത് പഹൽഗാം ആക്രമണത്തിന് നാല് ദിവസം കഴിഞ്ഞെന്ന് സൂചന
Open in App
Home
Video
Impact Shorts
Web Stories