അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ട്രംപിന്റെ രണ്ട് ട്വീറ്റുകള്‍ക്കെതിരെയാണ് ട്വിറ്റർ നടപടി സ്വീകരിച്ചത്. കാലിഫോര്‍ണിയയിലെ പ്രാദേശിക സര്‍ക്കാര്‍ നടപ്പിലാക്കുന്ന തെരഞ്ഞെടുപ്പ് പരിഷ്കാരത്തെ കുറിച്ചായിരുന്നു ട്രംപിന്റെ ട്വീറ്റ്. തപാല്‍ ബാലറ്റുമായി ബന്ധപ്പെട്ട പരിഷ്കാരങ്ങള്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം ലക്ഷ്യമിട്ടാണെന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. ഇതിന്റെ താഴെയാണ് മെയില്‍ ബാലറ്റിന്റെ വസ്തുതകള്‍ അറിയുക എന്ന സന്ദേശം ട്വിറ്റര്‍ കൂട്ടിചേര്‍ത്തത്. ഇതില്‍ ക്ലിക്ക് ചെയ്താല്‍ ട്രംപ് ട്വീറ്റ് ചെയ്ത സംഭവത്തെക്കുറിച്ചുള്ള വസ്തുതകള്‍ ബോധ്യപ്പെടുത്തുന്ന വാര്‍ത്തകള്‍ കാണാന്‍ സാധിക്കും.
advertisement
ഇതാദ്യമായാണ് ഇത്തരമൊരു നടപടി. വ്യാജ സന്ദേശങ്ങള്‍ക്കെതിരായ നീക്കം ഊര്‍ജ്ജിതപ്പെടുത്താന്‍ ട്വിറ്റര്‍ പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് നടപടി. ട്വിറ്ററിന്റെ സിവിക് ഇന്റഗ്രിറ്റി പോളിസിക്ക് വിരുദ്ധമാണ് ട്രംപിന്റെ ട്വീറ്റെന്നാണ് കമ്പനിയുടെ നിലപാട്. തെരഞ്ഞെടുപ്പുകളെയും സമാനമായ നടപടികളുടെയും പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന തരത്തില്‍ ഇടപെടുന്നതിനെതിരെയാണ് സിവിക് ഇന്റഗ്രിറ്റി പോളിസി കൊണ്ടുവന്നിട്ടുള്ളത്. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ക്കെതിരെയാണ് ഇതുപ്രകാരം നടപടിയെടുക്കുക. ഇതിനനുസരിച്ചാണ് ട്രംപിന്റെ ട്വീറ്റുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതെന്ന് ട്വിറ്റര്‍ വക്താവ് അറിയിച്ചു.
You may also like:Covid 19: ഇനി മുതല്‍ ക്വാറന്റീന്‍ സൗജന്യമല്ല; വിദേശത്ത് നിന്നെത്തുന്നവര്‍ പണം നല്‍കണം [news]ചായക്കടയിലെയും ജ്യൂസ് കടയിലെയും കുപ്പി ഗ്ലാസ് രോഗപ്പകർച്ചയുണ്ടാക്കും; ഓരോ തവണയും അണുനശീകരണം നടത്തണം [NEWS]ഉത്രയെ കടിച്ചത് മൂർഖൻ തന്നെ; വിഷപ്പല്ല് പരിശോധനയ്ക്ക് അയയ്ക്കും; പാമ്പിന്റെ പോസ്റ്റുമോർട്ടം കഴിഞ്ഞു [NEWS]
തപാലിലൂടെ വോട്ടെടുപ്പില്‍ പങ്കെടുക്കുന്നതിന് കാലിഫോര്‍ണിയ ഏര്‍പ്പെടുത്തിയ നടപടികളുമായി ബന്ധപ്പെട്ട് തെറ്റായ നിലപാടുകളാണ് ട്രംപ് പ്രചരിപ്പിക്കുന്നതെന്നാണ് കണ്ടെത്തിയത്. കൊറോണ വൈറസ് പടരുന്നതിന്റെ പാശ്ചാത്തലത്തിലാണ് തപാല്‍ വോട്ടിംങ് വ്യാപകമാക്കാനുള്ള നടപടികള്‍ കാലിഫോര്‍ണിയയില്‍ സ്വീകരിച്ചത്. ഇതിനെതിരായിരുന്നു ട്രംപിന്റെ ട്വീറ്റ്. നേരത്തെയും വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ ട്വീറ്ററില്‍ കുറിച്ചുവെന്ന ആരോപണം ട്രംപിനെതിരെ ഉണ്ടായിരുന്നു.