ഞെട്ടിക്കുന്ന വീഡിയോ കാണാം:
https://twitter.com/Random_Uncle_UK/status/1415209072090042372
ഈ അപകട വീഡിയോ ഇതുവരെ ഒരു ലക്ഷത്തിലധികം പേർ കണ്ടു. സംഭവം കണ്ട് നിരവധി സോഷ്യൽ മീഡിയ ഉപഭോക്താക്കൾ അഭിപ്രായങ്ങളും രേഖപ്പെടുത്തി. ഇത്രയും ഉയരത്തിലുള്ള ഊഞ്ഞാലിൽ ശരിയായ സുരക്ഷാ ഉപകരണങ്ങൾ ഇല്ലാത്തത് പലരും ചൂണ്ടിക്കാട്ടി. ഭാഗ്യവശാൽ, ഇരുവരും നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു.
സംഭവം നടന്ന റഷ്യയിലെ സുബുത് ലി ഗ്രാമത്തിന് സമീപത്തെ ഇത്തരത്തിലുള്ള നിരവധി മലയിടുക്കുകളിലെ വിനോദ മാർഗങ്ങളുടെ സുരക്ഷയെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഇത്തരത്തിൽ സാഹസികമായ ഊഞ്ഞാൽ ഉപയോഗിക്കുമ്പോഴുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും അതിനാലാണ് യുവതികൾ വീണു പോയതെന്നും ഡാഗെസ്താനിലെ ടൂറിസം മന്ത്രാലയം വ്യക്തമാക്കി. ഇത്തരം വിനോദ മാർഗങ്ങളിൽ ആളുകളുടെ ജീവനും ആരോഗ്യവും അപകടപ്പെടുത്തുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിനായി നിയമ നിർവ്വഹണ ഏജൻസികളും മറ്റും ആവശ്യമായ പരിശോധനകൾ നടത്തുന്നുണ്ടെന്നും പ്രസ്താവനയിൽ പറഞ്ഞു.
advertisement
പെൺകുട്ടികൾക്ക് ഗുരുതരമായ പരിക്കുകൾ സംഭവിച്ചിട്ടില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഊഞ്ഞാൽ ഏറ്റവും ഉയരത്തിൽ ആയിരിക്കുമ്പോൾ യുവതികൾ വഴുതിപ്പോയിരുന്നെങ്കിൽ വലിയ അപകടത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമായിരുന്നു. പ്രാദേശിക കസ്ബെക്കോവ്സ്കി കൗൺസിൽ ഇത്തരം വിനോദങ്ങൾ മലയിടുക്കുകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടതായും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യൂറോപ്പിലെ ഏറ്റവും ആഴമുള്ള മലയിടുക്കായി കണക്കാക്കപ്പെടുന്ന സുലക് മലയിടുക്ക് യുഎസിലെ ഗ്രാൻഡ് മലയിടുക്കിനേക്കാൾ 63 മീറ്റർ ആഴത്തിലും യൂറോപ്പിലെ ടാറ്റാ നദീതടത്തേക്കാൾ 620 മീറ്റർ ആഴത്തിലുമുള്ളതാണ്.
കാലിഫോർണിയയിലെ മാലിബുവിൽ വീടിന്റെ ബാൽക്കണി തകർന്ന് വീഴുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ അടുത്തിടെ വൈറലായിരുന്നു. കടലോരത്തോട് ചേർന്നുള്ള ഒരു വീടിന്റെ ബാൽക്കണിയിൽ പാർട്ടിയിൽ പങ്കെടുക്കുന്ന ഒരു കൂട്ടം അതിഥികളെ കാണാം. എന്നാൽ, പെട്ടെന്ന് തന്നെ ഇവർ നിൽക്കുന്ന ബാൽക്കണി താഴെയുള്ള പാറക്കൂട്ടത്തിലേക്ക് ഇടിഞ്ഞു വീഴുന്നതാണ് വീഡിയയോയിൽ കാണുന്നത്. അയൽവാസിയുടെ സി സി ടി വി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. മെയ് എട്ടിനാണ് സംഭവം നടക്കുന്നത്.
അപകടത്തിൽ നിരവധി അതിഥികൾക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. ഗുരുതര പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം. ഭാഗ്യത്തിന് ആർക്കും ജീവൻ നഷ്ടപ്പെട്ടില്ല. അപകടം നടക്കുമ്പോൾ ബാൽക്കണിയിൽ ആകെ 15 പേർ ഉണ്ടായിരുന്നു. കൂടുതൽ ഉയർന്ന നിലകളിലായിരുന്നു അപകടം നടന്നതെങ്കിൽ ആളുകളുടെ ജീവൻ തന്നെ അപകടത്തിലാകുമായിരുന്നുവെന്ന് ദൃക്‌സാക്ഷി പറഞ്ഞു.