"ട്രെക്കിംഗിന് തയ്യാറെടുക്കുമ്പോൾ താനും ഭാര്യയും കുറച്ച് ജാക്കറ്റുകളും സ്ലീപ്പിംഗ് ബാഗുകളും കയ്യിൽ കരുതിയിരുന്നു. എന്നാൽ യാത്രക്കിടെ പെട്ടെന്ന് തോന്നിയ ഒരു ആഗ്രഹത്താലാണ് ഇത് ചെയ്തതെന്ന് "കുട്ടിയുടെ പിതാവ് റോസ് ഡാലസ് പറഞ്ഞു. തന്റെ മകൻ ഭാര്യയെക്കാളും മികച്ച യാത്രക്കാരനാണെന്നും രണ്ട് മെഡിക്കൽ ചെക്കപ്പ് നടത്തിയപ്പോഴും തന്നെയും ഭാര്യയേയും അപേക്ഷിച്ച് അവന്റെ ആരോഗ്യം മികച്ചതായിരുന്നു എന്നും പിതാവ് വ്യക്തമാക്കി. മകന്റെ രക്തത്തിന്റെ അളവിൽ പോലും വ്യത്യാസം വരാത്തത് അവരെ തികച്ചും അത്ഭുതപ്പെടുത്തി എന്നും റോസ് ഡാലസ് പറയുന്നു.
advertisement
"ഞങ്ങൾ രണ്ടുപേർക്കും ചെറിയ രീതിലുള്ള അസുഖങ്ങൾ ഉണ്ടായിരുന്നു, പക്ഷേ അവൻ പൂർണ്ണമായും ആരോഗ്യവാനായിരുന്നു. ബേസ് ക്യാമ്പിന് മുമ്പുള്ള ഗ്രാമങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകർ ഉണ്ടായിരുന്നു, അവർ അവൻ്റെ രക്തം പരിശോധിച്ചിരുന്നു, അവൻ ആരോഗ്യവാനായിരിക്കുന്നു എന്നും പറഞ്ഞു. അവന്റെ പരിശോധനാ ഫലം ഞങ്ങളെക്കാൾ മികച്ചതായിരുന്നു" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം സ്‌കോട്ട്‌ലൻഡിലെ തങ്ങളുടെ വീട് വാടകയ്ക്ക് കൊടുത്ത ശേഷം കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ആണ് ഒരു വർഷം നീണ്ടുനിൽക്കുന്ന യാത്രയ്ക്കായി കുടുംബം പുറപ്പെട്ടത്. ഇതിനോടകം ഇന്ത്യ, ശ്രീലങ്ക, മലേഷ്യ, മാലിദ്വീപ് എന്നിവിടങ്ങൾ ഇവർ സന്ദർശിച്ചു കഴിഞ്ഞു. നേപ്പാൾ സന്ദർശിച്ച ഇവർ മലേഷ്യയിലെത്തി സിംഗപ്പൂരിലേക്ക് പോകും മുമ്പ് യൂണിവേഴ്സൽ സ്റ്റുഡിയോയിൽ മകൻ്റെ ജന്മദിനവും ആഘോഷിച്ചിരുന്നു. എന്തായാലും എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പിലേക്ക് യാത്ര ചെയ്ത കാർട്ടർ എന്ന രണ്ടു വയസ്സുകാരൻ ഇതോടെ ലോക റെക്കോർഡ് ഉറപ്പിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.