മാർഗരറ്റ് ബാർഡ് ഷോ എന്ന മുത്തശ്ശിക്ക് കഴിഞ്ഞ 20 വർഷമായി ലഭിക്കേണ്ട പെൻഷനാണ് നഷ്ട്ടപ്പെട്ടത്. 1921ൽ ബ്രിട്ടണിലെ ക്രൊയ്ഡോണിലാണ് മാർഗരറ്റ് ജനിച്ചത്. 30 വർഷം കാനഡയിൽ ഇവർ ജോലി ചെയ്ത് 1990ൽ ആണ് തിരിച്ചെത്തിയത്. ഈ കാരണത്താൽ തനിക്ക് പെൻഷൻ ലഭിക്കില്ലെന്ന് കരുതിയാണ് മാർഗരറ്റ് പെൻഷന് അപേക്ഷിക്കാതിരുന്നത്.
ഊഞ്ഞാലിൽ നിന്ന് 6300 അടി താഴ്ച്ചയിലേക്ക് വീണു; രണ്ട് യുവതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു; വീഡിയോ കാണാം
advertisement
80 വയസ് കഴിഞ്ഞാൽ ബ്രിട്ടനിൽ പെൻഷൻ ലഭിക്കാൻ അർഹതയുണ്ട്. 2001ൽ ഇവർക്ക് 80 വയസ് പൂർത്തിയാവുകയും ചെയ്തിരുന്നു. 20 വർഷത്തോളം പെൻഷൻ ലഭിക്കുമെന്ന് അറിയാതിരുന്ന മുത്തശ്ശി തന്റെ 100ാം വയസിലാണ് പെൻഷൻ നഷ്ടപ്പെടുത്തുകയാണ് എന്ന സത്യം മനസിലാക്കിയത്. 78 വയസുള്ള മകൾ ഹെലൻ കണ്ണിംഗ്ഹം പെൻഷൻ നഷ്ടപ്പെടുത്തുന്നവരെക്കുറിച്ചുള്ള ഒരു ലേഖനം വായിച്ചപ്പോഴാണ് തന്റെ അമ്മയും പെൻഷൻ നഷ്ടപ്പെടുത്തുകയാണ് എന്ന കാര്യം തിരിച്ചറിഞ്ഞത്.
80 വയസ് പൂർത്തിയായ ശേഷം ഓരോ ആഴ്ച്ചയും 8461 രൂപ (82.45 യൂറോ) ആണ് ലഭിക്കേണ്ടിരുന്നതെന്നും ഇവർ കണ്ടെത്തി. 20 വർഷമായി ഇങ്ങനെ ലഭിക്കേണ്ട തുക കണക്ക് കൂട്ടിയാൽ ഇത് ഏകദേശം 77 ലക്ഷത്തിൽ അധികം വരും. ദേശീയ ഇൻഷൂറൻസ് സ്കീമിലേക്ക് പണം നൽകുന്നുണ്ടോ ഇല്ലയോ എന്ന് കണക്കാക്കാതെ 80 വയസ് കഴിഞ്ഞ എല്ലാവർക്കും ബ്രിട്ടനിൽ പെൻഷന് അർഹതയുണ്ട്.
മുൻ പെൻഷൻ മന്ത്രി സർ സ്റ്റീവ് വെബിനെ മകൾ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ നൂറാം വയസിൽ ആഴ്ച തോറുമുള്ള പെൻഷൻ മാർഗരറ്റ് മുത്തശ്ശിക്ക് ലഭിച്ച് തുടങ്ങിയിട്ടുണ്ട്. 9 പേരക്കുട്ടികൾ ഉള്ള മാർഗരറ്റ് മറവി രോഗം ബാധിച്ച് സുറേയിലെ അഡൽസ്റ്റോണിലുള്ള കെയർ ഹോമിലാണ് താമസിക്കുന്നത്. 80 വയസിന് മുകളിൽ ഉള്ളവർക്ക് പെൻഷൻ ലഭിക്കൂ എന്ന കാര്യം തനിക്ക് അറിയില്ലായിരുന്നു എന്നും ആഴ്ച്ചകൾക്ക് മുമ്പാണ് ഇതിനെക്കുറിച്ച് മനസിലാക്കിയത് എന്നും ഹെലൻ മെട്രോ മാധ്യമത്തോട് പറഞ്ഞു.
“ കെയർ ഹോമിലെ ചെലവുകൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിരുന്നു. കാനഡയിൽ ജോലി ചെയ്തതിന് ലഭിക്കുന്ന ചെറിയ പെൻഷനെ ആശ്രയിച്ചാണ് മാർഗറ്റ് കഴിഞ്ഞിരുന്നത്. അതുകൊണ്ടു തന്നെ ഇപ്പോൾ പെൻഷൽ ലഭിച്ചു തുടങ്ങുന്നത് വലിയ ആശ്വസമാണ്” - ഹെലൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഏതാനും മാസങ്ങളിലെ പെൻഷനുൾപ്പടെ നാല് ലക്ഷത്തോളം രൂപ വീണ്ടു ലഭിച്ചെങ്കിലും ബാക്കി വരുന്ന പണം എന്നന്നേക്കുമായി നഷ്ടപ്പെട്ടിരിക്കുകയാണ്. അമ്മക്ക് ഇപ്പോൾ പെൻഷൻ ലഭിക്കുന്നതിൽ സന്തോഷം ഉണ്ടെങ്കിലും ഇത് കണ്ടെത്താൻ ഇത്രയും സമയം വൈകരുതായിരുന്നു എന്നും ഹെലൻ പറഞ്ഞു. വളരെ വലിയൊരു തുകയാണ് ഞങ്ങൾക്ക് നഷ്ടപ്പെട്ടത്. സമാനമായി ഇപ്പോഴും പെൻഷനെക്കുറിച്ച് അറിയാത്തവർ ഉണ്ടാകും എന്ന് എനിക്ക് ഉറപ്പാണ്. തങ്ങൾക്ക് ലഭിക്കാനിടയുള്ള ആനുകൂല്യത്തെക്കുറിച്ച് എല്ലാവരും അറിയാൻ ശ്രമിക്കണം എന്നും ഹെലൻ വിശദീകരിച്ചു. പെൻഷൻ ലഭിക്കാനായി സഹായിച്ച മുൻ പെൻഷൻ മന്ത്രി സർ സ്റ്റീവ് വെബിനും ഇവർ നന്ദി പറഞ്ഞു.