‘ഇത് അന്താരാഷ്ട്ര മനുഷ്യാവകാശ നിയമപ്രകാരമുള്ള അഫ്ഗാനിസ്ഥാന്റെ ധാര്‍മ്മികബാദ്ധ്യതകള്‍ ലംഘിക്കുന്നതാണ്, ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന്റെ ഒരു അടിസ്ഥാന തത്വമായ വിവേചനമില്ലായ്മുടെലംഘനമാണ്’ ഗുട്ടെറസ് പ്രസ്താവനയില്‍ പറഞ്ഞു.
അവകാശ ലംഘനങ്ങള്‍ വര്‍ധിക്കുന്നു
2021 ഓഗസ്റ്റില്‍ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട അഫ്ഗാനിസ്ഥാന്‍ ഗവണ്‍മെന്റിനെ അട്ടിമറിച്ച് അധികാരത്തിലെത്തിയതിന് ശേഷം താലിബാന്‍ ഭരണകൂടം സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അവകാശങ്ങള്‍ക്ക് നിരവധി വിലക്കുകൾ ഏര്‍പ്പെടുത്തിയിരുന്നു. സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, സര്‍ക്കാരിതര സംഘടനകളില്‍ പ്രവര്‍ത്തിക്കുക, അവരുടെ സ്വാതന്ത്ര്യത്തിനുള്ള അവകാശങ്ങള്‍ എന്നിവയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
advertisement
പുരുഷന്മാരുടെ തുണയില്ലാതെ ജോലി ചെയ്യുന്നതില്‍ നിന്നും പഠിക്കുന്നതില്‍ നിന്നും യാത്ര ചെയ്യുന്നതില്‍ നിന്നും സ്ത്രീകളെ വിലക്കികൊണ്ടുള്ള നിയമങ്ങള്‍ ഇതിനകം രാജ്യത്ത് പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.
രാജ്യത്തെ അസിസ്റ്റന്‍സ് മിഷന്‍, യുഎന്‍എഎംഎ (UNAMA) യുടെ നിര്‍ദ്ദേശപ്രകാരമുള്ളജീവന്‍ രക്ഷാ സഹായം വിതരണം ചെയ്യുന്നതും ഉള്‍പ്പെടെയുള്ള എല്ലാ യുഎന്‍ പ്രവര്‍ത്തനങ്ങള്‍ക്കും വനിതാ ജീവനക്കാർഅനിവാര്യമാണെന്ന് യുഎന്‍ മേധാവി പറഞ്ഞു. താലിബാന്റെ ഈ തീരുമാനം നടപ്പിലാക്കുന്നത് അഫ്ഗാന്‍ ജനതയെ ദോഷകരമായി ബാധിക്കും, ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഈ സഹായം ആവശ്യമാണ്, പ്രസ്താവനയില്‍ യുഎൻ വ്യക്തമാക്കി.
Also Read-ഗാസയിൽ ഇസ്രായേലിന്റെ വ്യോമാക്രമണം; ലെബനനിൽ നിന്ന് റോക്കറ്റാക്രമണത്തിന് പിന്നാലെ
ഈ തീരുമാനം ഉടനടി പിന്‍വലിക്കാനും സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ജോലി, വിദ്യാഭ്യാസം, സഞ്ചാരസ്വാതന്ത്ര്യം എന്നിവയെ നിയന്ത്രിക്കുന്ന എല്ലാ നടപടികളും പിന്‍വലിക്കണമെന്നുംസെക്രട്ടറി ജനറല്‍ താലിബാനോട് ആവശ്യപ്പെട്ടു.
വിലക്ക് നേരിടുന്നതും അതേ തുടര്‍ന്ന് ഉപജീവനമാര്‍ഗം നഷ്ടപ്പെടുന്നതുമായ നിരവധി സ്ത്രീകളെ ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഒരു അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശനത്തില്‍, കണ്ടുമുട്ടിയിരുന്നുവെന്ന് ബുധനാഴ്ച ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ പറഞ്ഞു.വനിതാ ജീവനക്കാരെ പിന്തുണയ്ക്കാന്‍ വേണ്ട എല്ലാ നടപടികളും സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.
‘ഞങ്ങളുടെ ജോലിയുടെ എല്ലാ മേഖലകളിലും അഫ്ഗാന്‍ സ്ത്രീകളും പുരുഷന്മാരും അത്യന്താപേക്ഷിതമാണെന്ന് ഞങ്ങള്‍ ആവര്‍ത്തിക്കുന്നു, നിലവിലെ സാഹചര്യത്തില്‍ ഞങ്ങളുടെ വനിതാ ജീവനക്കാരെ പിന്തുണയ്ക്കാന്‍ യുഎന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും.’ ഐക്യരാഷ്ട്രസഭ അറിയിച്ചു.
വനിതാ ജീവനക്കാര്‍ക്ക് അവരുടെ ശമ്പളം തുടര്‍ന്നും ലഭിക്കും, എന്നാല്‍ താലിബാന്‍ ഏര്‍പ്പെടുത്തിയ വിലക്കില്‍ കൂടുതല്‍ വ്യക്തത ലഭിക്കുന്നതുവരെ, പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെടയുള്ള ജീവനക്കാര്‍ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടെന്നും യുഎൻ അറിയിച്ചു.
ബുധനാഴ്ച താലിബാന്‍ അധികാരികളുമായി താന്‍ ഒരു കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നുവെന്നും ഡെപ്യൂട്ടി സെക്രട്ടറി പറഞ്ഞു. പുതിയ മനുഷ്യാവകാശ ലംഘനങ്ങള്‍ പരിഹരിക്കുന്നതിന് യുഎന്‍ നേതൃത്വം താലിബാന്‍ പ്രതിനിധികളുമായും അയല്‍രാജ്യങ്ങളുമായും ഇടപെടുന്നത് തുടരുമെന്നും യുഎന്‍ വ്യക്തമാക്കി.
ജനറല്‍ അസംബ്ലിയുടെ പ്രസിഡന്റ് സിസബ കൊറോസിയും താലിബാന്റെ തീരുമാനത്തെ ശക്തമായി അപലപിച്ചു, ഇത് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും മനുഷ്യാവകാശങ്ങളുടെ മേലുള്ള പ്രകടമായ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു. ‘ഈ തീരുമാനത്തിന്റെ അനന്തരഫലങ്ങള്‍ അഫ്ഗാന്‍ ജനതയെ, പ്രത്യേകിച്ച് ജനസംഖ്യയിലെ ഏറ്റവും ദുര്‍ബലമായ വിഭാഗങ്ങളെ ദോഷകരമായി ബാധിക്കും, സുസ്ഥിര വികസനത്തിലേക്കുള്ള പാതയില്‍ അഫ്ഗാനിസ്ഥാന് എത്തേണ്ടതുണ്ട്” അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
യുഎന്‍ മനുഷ്യാവകാശ മേധാവി വോള്‍ക്കര്‍ ടര്‍ക്ക്, അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ അവകാശങ്ങളുടെ മേലുള്ള വിലക്കിനെ ‘തികച്ചും നിന്ദ്യം’ എന്നാണ് വിശേഷിപ്പിച്ചത്. ‘ഇത് അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ക്ക് നേരെ താലിബാന്‍ നടത്തുന്ന ആസൂത്രിതവും നിരന്തരവുമായ ആക്രമണമാണ്, ജനസംഖ്യയുടെ പകുതിയോളം പേരെ ദുര്‍ബലപ്പെടുത്താനും ഭയപ്പെടുത്താനും ഉപദ്രവിക്കാനും വേണ്ടിയാണിത്’ അദ്ദേഹം പറഞ്ഞു. ‘രാജ്യത്തിന്റെ നല്ല ഭാവിക്ക് വേണ്ടി’ സ്ത്രീകളുടെ അവകാശങ്ങള്‍ തടഞ്ഞുകൊണ്ടുള്ള എല്ലാ നിയന്ത്രണ നയങ്ങളും പുനര്‍വിചിന്തനം ചെയ്യണമെന്ന് അദ്ദേഹം നേതൃത്വത്തോട് ആഹ്വാനം ചെയ്തു.
വനിത ജീവനക്കാരെ ചേര്‍ത്ത് നിര്‍ത്തും
സുപ്രധാന സേവനങ്ങളും പിന്തുണയും നല്‍കുന്നതിന് സാധ്യമായ എല്ലാ വിധത്തിലും പിന്തുണ നൽകാൻ ഞങ്ങള്‍ തീരുമാനിച്ചു. ഒരു യുഎന്‍ വനിത ജീവനക്കാരി പോലും ഉപേക്ഷിക്കപ്പെടില്ല യുഎന്‍ വനിതാ മേധാവി സിമ ബഹൗസ് പറഞ്ഞു
അഫ്ഗാനിസ്ഥാനിലെ ഏകദേശം നാലിലൊന്ന് കുടുംബങ്ങളും നയിക്കുന്നത് സ്ത്രീകളാണെന്ന് താലിബാന്‍ ഉത്തരവിനോട് പ്രതികരിച്ചുകൊണ്ട് ഒരു പ്രസ്താവനയില്‍ അവര്‍ ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്ക് വേണ്ടത് ‘കൂടുതല്‍ സഹായമാണെന്നും അവര്‍ വ്യക്തമാക്കി.