ഗാസയിൽ ഇസ്രായേലിന്റെ വ്യോമാക്രമണം; ലെബനനിൽ നിന്ന് റോക്കറ്റാക്രമണത്തിന് പിന്നാലെ

Last Updated:

വ്യാഴാഴ്ച ലെബനീസ് മേഖലകളിൽ നിന്ന് 34 തവണ റോക്കറ്റാക്രമണമുണ്ടായതായി ഇസ്രായേലി സേന

ഇസ്രായേൽ വ്യോമാക്രമണത്തെ തുടർന്ന് ഗാസയിൽ നിന്ന് പുക ഉയരുന്നു (Image: Reuters)
ഇസ്രായേൽ വ്യോമാക്രമണത്തെ തുടർന്ന് ഗാസയിൽ നിന്ന് പുക ഉയരുന്നു (Image: Reuters)
ഗാസാ സിറ്റി: ലെബനനിൽ നിന്നുള്ള റോക്കറ്റാക്രമണത്തിന് തിരിച്ചടിയായി ഇസ്രായേൽ ഗാസയില്‍ ഹമാസിനെതിരെ വ്യോമാക്രമണം നടത്തി. പെസഹയിലും മുസ്ലീം പുണ്യമാസമായ റമസാനിലും ഇസ്രായേലിനും പലസ്തീനികൾക്കുമിടയിൽ പിരിമുറുക്കം ഉയർന്നിട്ടുണ്ട്. സംയമനം പാലിക്കണമെന്ന് ലോകരാജ്യങ്ങൾ ഇരുവിഭാഗങ്ങളോടും അഭ്യർത്ഥിച്ചു.
ബു​ധ​നാ​ഴ്ച​ ജറുസലേമിലെ അ​ൽ അ​ഖ്സ​യി​ൽ പൊ​​ലീ​​സും പലസ്തീനുകളും തമ്മില്‍ സം​​ഘ​​ർ​ഷ​മു​ണ്ടാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം ഗാസ​​യി​​ലെ ഹ​​മാ​​സ് കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് തെ​​ക്ക​​ൻ ഇ​​സ്രാ​​യേ​​ലി​​ലേ​​ക്ക് റോ​​ക്ക​​റ്റാ​​ക്ര​​മ​​ണ​​മു​​ണ്ടാ​​യി. ഇ​​തി​​നു​പി​ന്നാലെ ഇ​​സ്രാ​​യേ​​ൽ നി​​ര​​വ​​ധി ത​​വ​​ണ വ്യോ​​മാ​​ക്ര​​മ​​ണം ന​​ട​​ത്തുകയായിരുന്നു.
വ്യാഴാഴ്ച ലെബനീസ് മേഖലകളിൽ നിന്ന് 34 തവണ റോക്കറ്റാക്രമണമുണ്ടായതായി ഇസ്രായേലി സേന പറയുന്നു. ഇതില്‍ 25 റോക്കറ്റുകളെ തങ്ങളുടെ പ്രതിരോധ സംവിധാനം തകർത്തുവെന്നും അഞ്ചെണ്ണം ഇസ്രായേലിൽ പതിച്ചുവെന്നും സേന വ്യക്തമാക്കി. ഇസ്രായേലിന്റെ ശത്രുക്കൾക്ക് ആക്രമണത്തിന് കനത്തവില നൽകേണ്ടിവരുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു. ഇതിനു പിന്നാലെ ഗാസാ മുനമ്പിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി വാർത്താ ഏജൻസിയായ എഎഫ്പിയിലെ മാധ്യമപ്രവർത്തകർ വ്യക്തമാക്കി.
advertisement
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന സുരക്ഷാ ലംഘനങ്ങൾക്ക് മറുപടിയായി ഹമാസിന്റെ രണ്ട് തുരങ്കങ്ങളും രണ്ട് ആയുധ നിർമാണ കേന്ദ്രങ്ങളും തകർത്തതായി ഇസ്രായേൽ സൈന്യം പ്രസ്താവനയിൽ പറഞ്ഞു. അതേസമയം, ഗാസാ ആക്രമണത്തിന് കനത്ത പ്രത്യാഘാതം നേടിരേണ്ടിവരുമെന്ന് വ്യക്തമാക്കിയ ഹമാസ്, ഒരുമിച്ച് നിൽക്കാൻ വിവിധ പാലസ്തീൻ അനുകൂല സംഘടനകളോട് ആഹ്വാനം ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/World/
ഗാസയിൽ ഇസ്രായേലിന്റെ വ്യോമാക്രമണം; ലെബനനിൽ നിന്ന് റോക്കറ്റാക്രമണത്തിന് പിന്നാലെ
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement