TRENDING:

സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഇക്കാര്യം ഉണ്ടെങ്കിൽ ഇനി അമേരിക്കൻ വിസ കിട്ടില്ല'; കാര്യം ഔദ്യോഗികമായി

Last Updated:

ട്രംപ് ഭരണകൂടം അമേരിക്കയയിലെ നൂറുകണക്കിന് അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ വിസ റദ്ദാക്കിയതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി പുറത്തുവരുന്നുണ്ടായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ വിസ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ സ്വാധീനിക്കുമെന്ന് യുഎസ് സിറ്റിസന്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ്(യുഎസ്‌സിഐഎസ്) അറിയിച്ചു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ജൂതവിരുദ്ധമെന്ന് കരുതുന്ന ഉള്ളടക്കം പോസ്റ്റ് ചെയ്യുന്ന ആളുകളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിക്കുകയും വിസയും താമസാനുമതിയും നിഷേധിക്കുകയും ചെയ്യുമെന്ന് യുഎസ് ഇമിഗ്രേഷന്‍ അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.
News18
News18
advertisement

''ലോകത്തിലെ തീവ്രവാദ അനുഭാവികള്‍ക്ക് അമേരിക്കയില്‍ ഇടമില്ല. അവരെ ഇവിടെ പ്രവേശിപ്പിക്കാനോ താമസിക്കാന്‍ അനുവദിക്കാനോ ഞങ്ങള്‍ക്ക് ബാധ്യതയില്ല,'' ഡിഎച്ച്എസ് പബ്ലിക് അഫയേഴ്‌സ് അസിസ്റ്റന്റ് സെക്രട്ടറി ട്രീഷ്യ മക്ലോഫ്‌ളിന്‍ പ്രസ്താനവയില്‍ വ്യക്തമാക്കി.

ഏതൊക്കെ തരം ഫെയ്‌സ്ബുക്ക്, എക്‌സ്, ഇന്‍സ്റ്റഗ്രാം പോസ്റ്റുകളാണ് വിസ നിരസിക്കുന്നതിലേക്ക് നയിക്കുക

യുഎസ്‌സിഐഎസ് പ്രകാരം ജൂതവിരുദ്ധമായ പോസ്റ്റുകളും ഹമാസ്, ലെബനനിലെ ഹിസ്ബുള്ള, യെമനിലെ ഹൂതി വിമതര്‍ എന്നിവയുള്‍പ്പെടെ അമേരിക്ക തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിയ സംഘടനകളെ പിന്തുണയ്ക്കുന്ന പോസ്റ്റുകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ''ജൂത വിരുദ്ധ ഭീകരത, ജൂത വിരുദ്ധ ഭീകര സംഘടനകള്‍, അല്ലെങ്കില്‍ മറ്റ് ജൂതവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയോ പിന്തുണയ്ക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നത് സൂചിപ്പിക്കുന്ന സോഷ്യല്‍ മീഡിയ ഉള്ളടക്കം പങ്കുവെച്ചാല്‍ യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് നെഗറ്റീവ് ഘടകമായി പരിഗണിക്കും,'' അവര്‍ പ്രസ്താവനയില്‍ അറിയിച്ചു.

advertisement

പുതിയ വിസ നയം ഉടന്‍ നിലവില്‍ വരും

പുതിയ നയം ഉടനടി പ്രാബല്യത്തില്‍ വരും. വിദ്യാര്‍ഥി വിസകള്‍ക്കും യുഎസില്‍ സ്ഥിര താമസത്തിനുള്ള ഗ്രീന്‍ കാര്‍ഡ് അപേക്ഷകള്‍ക്കും ഇത് ബാധകമാണ്.

ട്രംപ് ഭരണകൂടം അമേരിക്കയയിലെ നൂറുകണക്കിന് അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ വിസ റദ്ദാക്കിയതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി പുറത്തുവരുന്നുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഔദ്യോഗിക പ്രസ്താവന പുറത്തുവന്നത്. ഇതിനോടകം ഏകദേശം 300 പേരുടെ വിസ റദ്ദാക്കിയതായും ദിവസേന ഇത് ചെയ്യുന്നുണ്ടെന്നും മാര്‍ച്ചില്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അറിയിച്ചിരുന്നു. യുഎസ് പൗരന്മാരല്ലാത്തവര്‍ക്ക് അമേരിക്കക്കാര്‍ക്ക് തുല്യമായ അവകാശങ്ങളില്ലെന്നും വിസ നല്‍കുന്നതും നിരസിക്കുന്നതും ജഡ്ജിമാരുടെ അധികാര പരിധിയില്‍ വരുന്ന കാര്യമല്ലെന്നും മറിച്ച് തന്റെ വിവേചനാധികാരണമാണെന്നും റൂബിയോ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/World/
സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഇക്കാര്യം ഉണ്ടെങ്കിൽ ഇനി അമേരിക്കൻ വിസ കിട്ടില്ല'; കാര്യം ഔദ്യോഗികമായി
Open in App
Home
Video
Impact Shorts
Web Stories