TRENDING:

'മരിച്ച ഭീകരർക്ക് ഉൾപ്പെടെ എല്ലാവർക്കും ക്രിസ്മസ് ആശംസകൾ'; നൈജീരിയയിലെ ISIS കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം

Last Updated:

വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ ഭീകരകേന്ദ്രങ്ങൾ തകർത്തതായും ആക്രമണം അത്യന്തം മാരകമായിരുന്നുവെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു

advertisement
വാഷിങ്ടൺ: ആഫ്രിക്കൻ രാജ്യമായ നൈജീരിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് (ISIS) ഭീകരരെ ലക്ഷ്യമിട്ട് അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്തി. വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ ഭീകരകേന്ദ്രങ്ങൾ തകർത്തതായും ആക്രമണം അത്യന്തം മാരകമായിരുന്നുവെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ട്രംപ് അധികാരമേറ്റ ശേഷം നൈജീരിയയിൽ നടത്തുന്ന ആദ്യത്തെ പ്രധാന സൈനിക നടപടിയാണിത്.
(Reuters/X)
(Reuters/X)
advertisement

"കൊല്ലപ്പെട്ട ഭീകരർ ഉൾപ്പെടെ എല്ലാവർക്കും ക്രിസ്മസ് ആശംസകൾ" എന്ന കുറിപ്പോടെയാണ് ട്രംപ് ആക്രമണ വിവരം പങ്കുവെച്ചത്. നൈജീരിയയിലെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ള ഭീകരാക്രമണങ്ങൾ തടയുന്നതിൽ പ്രാദേശിക ഭരണകൂടം പരാജയമാണെന്ന് ട്രംപ് നേരത്തെ വിമർശിച്ചിരുന്നു. ഒക്ടോബർ മുതൽ തന്നെ ഇത്തരമൊരു സൈനിക നടപടിയുടെ സൂചനകൾ ട്രംപ് നൽകിയിരുന്നു.

ഈ സൈനിക നീക്കം നൈജീരിയൻ ഭരണകൂടത്തിന്റെ അറിവോടെയാണെന്നാണ് റിപ്പോർട്ടുകൾ. ഭീകരതയ്ക്കെതിരെ അമേരിക്കയുമായി സഹകരിച്ച് പ്രവർത്തിക്കാൻ നൈജീരിയൻ സർക്കാർ സമ്മതിച്ചിട്ടുണ്ട്. അടുത്തിടെ സിറിയയിലും യുഎസ് വ്യോമാക്രമണം നടത്തിയിരുന്നു. രണ്ട് യുഎസ് സൈനികർ കൊല്ലപ്പെട്ടതിലുള്ള തിരിച്ചടിയായിരുന്നു സിറിയയിലെ നീക്കം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The United States has carried out powerful airstrikes targeting Islamic State (ISIS) terrorists in the African nation of Nigeria. US President Donald Trump announced that the strikes targeted terror hubs in northwestern Nigeria and described the operation as "deadly." This marks the first major military action taken by the US in Nigeria since Trump assumed office.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
'മരിച്ച ഭീകരർക്ക് ഉൾപ്പെടെ എല്ലാവർക്കും ക്രിസ്മസ് ആശംസകൾ'; നൈജീരിയയിലെ ISIS കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം
Open in App
Home
Video
Impact Shorts
Web Stories