TRENDING:

ഇറാൻ - ഇസ്രായേൽ വെടിനിർത്തലിന് ധാരണയായെന്ന് ഡോണൾഡ് ട്രംപ്; '24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിക്കും'

Last Updated:

''അടുത്ത ആറു മണിക്കൂറിൽ, അവരുടെ നിലവിലെ ദൗത്യങ്ങൾ പൂർത്തിയായി കഴിയുമ്പോൾ, ഇറാനും ഇസ്രായേലും തമ്മിൽ 12 മണിക്കൂർ നീളുന്ന പൂർണവും സമ്പൂർണവുമായ വെടിനിർത്തൽ നിലവിൽ വരും. ആ സമയത്തിനു ശേഷം യുദ്ധം അവസാനിച്ചതായി കണക്കാക്കും. ഔദ്യോഗികമായി ഇറാൻ യുദ്ധവിരാമം ആരംഭിക്കും. 12 മണിക്കൂറിനു ശേഷം ഇസ്രായേൽ യുദ്ധവിരാമം ആരംഭിക്കും. 24 മണിക്കൂറിനു ശേഷം, 12 ദിവസത്തെ യുദ്ധത്തിന് ഔദ്യോഗികമായി അവസാനമാകും''

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇറാനും ഇസ്രായേലും തമ്മിൽ വെടിനിർത്തലിന് ധാരണയായെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സമൂഹമാധ്യമത്തിലൂടെയാണ് ട്രംപിന്റെ പ്രഖ്യാപനം. എന്നാൽ വെടിനിർത്തൽ പ്രഖ്യാപനത്തോട് ഇറാനും ഇസ്രായേലും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ ഖത്തർ പ്രധാനമന്ത്രി ഷേഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്‌മാൻ അൽതാനിയാണ് വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചതെന്ന് ഇറാന്റെ പേര് വെളിപ്പെടുത്താത്ത ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയോട് സ്ഥിരീകരിച്ചു.
അടുത്ത ആറു മണിക്കൂറിൽ, അവരുടെ നിലവിലെ ദൗത്യങ്ങൾ പൂർത്തിയായി കഴിയുമ്പോൾ, ഇറാനും ഇസ്രായേലും തമ്മിൽ 12 മണിക്കൂർ നീളുന്ന പൂർണവും സമ്പൂർണവുമായ വെടിനിർത്തൽ നിലവിൽ വരും (Reuters)
അടുത്ത ആറു മണിക്കൂറിൽ, അവരുടെ നിലവിലെ ദൗത്യങ്ങൾ പൂർത്തിയായി കഴിയുമ്പോൾ, ഇറാനും ഇസ്രായേലും തമ്മിൽ 12 മണിക്കൂർ നീളുന്ന പൂർണവും സമ്പൂർണവുമായ വെടിനിർത്തൽ നിലവിൽ വരും (Reuters)
advertisement

വെടിനിർത്തൽ സന്നദ്ധത യുഎസാണ് അറിയിച്ചതെന്നും വെടിനിർത്തലിന് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ സമ്മതം വാങ്ങിയ ഡോണൾഡ് ട്രംപ്, ഷേഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്‌മാൻ അൽതാനിയുമായി ഫോണിൽ ബന്ധപ്പെട്ട് ഇറാനുമായി സംസാരിക്കാൻ അഭ്യർത്ഥിക്കുകയായിരുന്നുവെന്നും വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീണ്ടുനിൽക്കുമെന്നാണ് പ്രതീക്ഷയെന്ന് ട്രംപ് രാജ്യാന്തര മാധ്യമത്തോട് പറഞ്ഞു.

ഇതും വായിക്കുക: വ്യോമപാത തുറന്ന് ഖത്തറും ബഹ്റൈനും; 14 മിസൈലുകളിൽ പതിമൂന്നും വെടിവെച്ചിട്ടതായി ഖത്തർ

advertisement

ഇതും വായിക്കുക: ഖത്തറിലെയും ഇറാഖിലെയും യുഎസ് സൈനികതാവളങ്ങൾക്ക് നേരേ ഇറാന്റെ മിസൈൽ ആക്രമണം; പ്രതിരോധിച്ചെന്ന് ഖത്തർ

‘എല്ലാവർക്കും അഭിനന്ദനങ്ങൾ. അടുത്ത ആറു മണിക്കൂറിൽ, അവരുടെ നിലവിലെ ദൗത്യങ്ങൾ പൂർത്തിയായി കഴിയുമ്പോൾ, ഇറാനും ഇസ്രായേലും തമ്മിൽ 12 മണിക്കൂർ നീളുന്ന പൂർണവും സമ്പൂർണവുമായ വെടിനിർത്തൽ നിലവിൽ വരും. ആ സമയത്തിനു ശേഷം യുദ്ധം അവസാനിച്ചതായി കണക്കാക്കും. ഔദ്യോഗികമായി ഇറാൻ യുദ്ധവിരാമം ആരംഭിക്കും. 12 മണിക്കൂറിനു ശേഷം ഇസ്രായേൽ യുദ്ധവിരാമം ആരംഭിക്കും. 24 മണിക്കൂറിനു ശേഷം, 12 ദിവസത്തെ യുദ്ധത്തിന് ഔദ്യോഗികമായി അവസാനമാകും. ഓരോ വെടിനിർത്തലിന്റെയും വേളയിൽ മറുപക്ഷം സമാധാനപരമായി നിലകൊള്ളും. എല്ലാ ശരിയായി പ്രവർത്തിക്കുമെന്ന ധാരണയിൽ, 12 ദിവസത്തെ യുദ്ധമെന്നു വിളിക്കാവുന്നത് അവസാനിപ്പിക്കാൻ ആവശ്യമായ ക്ഷമ, ധൈര്യം, ബുദ്ധി എന്നിവയ്‌ക്ക് ഇറാനെയും ഇസ്രായേലിനെയും അഭിനന്ദിക്കുന്നു. വർഷങ്ങളോളം നീണ്ടു നിൽക്കുകയും മധ്യപൂർവദേശത്തെ മുഴുവൻ നശിപ്പിക്കുകയും ചെയ്യാമായിരുന്ന യുദ്ധമായിരുന്നു ഇത്. പക്ഷെ അങ്ങനെ സംഭവിച്ചില്ല, ഒരിക്കലും സംഭവിക്കുകയുമില്ല. ദൈവം ഇസ്രായേലിനെ അനുഗ്രഹിക്കട്ടെ, ദൈവം ഇറാനെ അനുഗ്രഹിക്കട്ടെ, ദൈവം മധ്യപൂർവദേശത്തെ അനുഗ്രഹിക്കട്ടെ, ദൈവം യുഎസിനെ അനുഗ്രഹിക്കട്ടെ, ദൈവം ലോകത്തെ അനുഗ്രഹിക്കട്ടെ’ - ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു.

advertisement

Summary: US President Donald Trump announced on Monday evening via Truth Social that Israel and Iran have agreed in principle to a cease-fire that will end the ongoing conflict he dubbed the “12 Day War."

മലയാളം വാർത്തകൾ/ വാർത്ത/World/
ഇറാൻ - ഇസ്രായേൽ വെടിനിർത്തലിന് ധാരണയായെന്ന് ഡോണൾഡ് ട്രംപ്; '24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിക്കും'
Open in App
Home
Video
Impact Shorts
Web Stories