ഫെബ്രുവരിയിൽ കൂടിക്കാഴ്ചയ്‌ക്കെത്തിയ സെലെൻസ്കിയുടെ വസ്ത്രധാരണത്തെ വിമർശിച്ച കാര്യവും ട്രംപ് മാധ്യമങ്ങളോട് പരാമർശിച്ചു. ‘ഞാൻ പുതിയ വേഷത്തിലാണ് വന്നത് എന്നാൽ താങ്കൾ അതേ വേഷത്തിലാണ് ഇന്നും വന്നത്’ – മാധ്യമപ്രവർത്തകനോട് സെലൻസ്കി പറഞ്ഞു. ഇന്ന് കൂടിക്കാഴ്ചയ്‌ക്ക് സെലെൻസ്കി സ്യൂട്ട് ധരിക്കുമോയെന്ന് വൈറ്റ് ഹൗസ് ചോദിച്ചത് കൗതുകമുണർത്തിയിരുന്നു. ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ചയ്‌ക്ക് ഫെബ്രുവരിയിൽ വൈറ്റ് ഹൗസിലെത്തിയ സെലൻസ്കിയെ വസ്ത്രധാരണത്തിന്റെ പേരിൽ ട്രംപ് വിമർശിച്ചിരുന്നു. പിന്നാലെ കൂടിക്കാഴ്ചയിൽ സെലൻസ്കിയുടെ നിലപാടിനെ ട്രംപും, വൈസ് പ്രസിഡന്റ് ജെ ഡി വാൻസും നിശിതമായി വിമർശിച്ചിരുന്നു.
advertisement
ഇതും വായിക്കുക: രണ്ടാഴ്ചക്കുള്ളിൽ പുടിൻ-സെലെൻസ്കി കൂടിക്കാഴ്ച; ഉഭയകക്ഷി സമാധാന ചര്‍ച്ചയ്ക്കുള്ള വഴിയൊരുങ്ങിയതായി ട്രംപ്
അതേസമയം, റഷ്യയുമായി സമാധാന കരാറിന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്‌കിയുമായി നടത്തിയ ചർച്ച ഫലപ്രദമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. രണ്ടാഴ്‌ചയ്‌ക്കുള്ളിൽ പുടിൻ- സെലൻസ്‌കി ചർച്ചക്ക് വഴിയൊരുക്കും. ചർച്ചയുടെ വേദി പിന്നീട് തീരുമാനിക്കും. തുടർന്ന് റഷ്യ -യുക്രെയ്‌ൻ - യുഎസ് ത്രികക്ഷി സമ്മേളനം നടത്താനും തീരുമാനമായി.
ആദ്യം വെടിനിർത്തൽ വേണമെന്ന് ജര്‍മനിയും ഫ്രാൻസും ചർച്ചയിൽ ആവശ്യപ്പെട്ടു. ചർച്ചയ്‌ക്കിടെ 40 മിനിറ്റോളം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി ഡോണൾഡ് ട്രംപ് ഫോണിൽ സംസാരിച്ചു. റഷ്യ - യുക്രെയ്‌ൻ നേർക്കുനേർ ചർച്ചയെന്ന ആശയത്തെ പുടിൻ അംഗീകരിച്ചെന്ന് നേതാക്കൾ വ്യക്തമാക്കി. ഉപാധികളില്ലാത്ത ചർച്ചയ്‌ക്ക് തയാറെന്ന് സെലൻസ്‌കി അറിയിച്ചു. യുക്രെയ്‌ന് ഭാവിയിൽ സുരക്ഷാ ഉറപ്പ് നൽകാൻ ചർച്ചയിൽ ധാരണയായി. യൂറോപ്യൻ രാജ്യങ്ങളും യുഎസും ഇതിൽ പങ്കുവഹിക്കും.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ബ്രിട്ടിഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ, ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ്, ഫിൻലൻഡ് പ്രസിഡന്റ് അലക്‌സാണ്ടർ സ്റ്റബ്, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി, നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ, യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയന്‍ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.
Summary: Ukraine resident Volodymyr Zelenskyy on Monday met US President Donald Trump at the White House, wearing a black, suit-style jacket and shirt, though still without a tie, for high-stakes talks on the war with Russia. The outfit marked a notable shift from Zelenskyy’s usual military attire and resembled what he wore to the NATO summit in The Hague earlier in June.