ബിരുദദാന പ്രസംഗത്തിനുശേഷം പുതിയ ബാച്ചിലെ അംഗങ്ങളോട് സംസാരിച്ച് ഹസ്തദാനം നൽകി ഇരിപ്പിടത്തിലേക്ക് മടങ്ങുമ്പോഴാണ് ബൈഡൻ വീണത്. വേദിയിലെ എന്തിലോ കാൽതട്ടി മറിഞ്ഞു വീഴുകയായിരുന്നു. ഉടൻ ഓടിയെത്തിയ സുരക്ഷാസേന ബൈഡനെ പിടിച്ചെഴുന്നേൽപ്പിച്ചു. ഭാവഭേദമില്ലാതെ എഴുന്നേറ്റ ബൈഡൻ, തന്റെ വീഴ്‍ചയ്ക്ക് കാരണമായ തടസ്സത്തിനു നേർക്കു വിരൽചൂണ്ടുകയും തമാശ പറഞ്ഞ് ഇരിപ്പിടത്തിലേക്കു നീങ്ങുകയും ചെയ്തു.
Also Read- പാക് ഭരണകൂടത്തിനെതിരെ ക്യാംപെയ്നുമായി അമേരിക്കയിലെ ഇമ്രാൻ ഖാൻ അനുകൂലികൾ
advertisement
വേദിയിലെ ചെറിയ മണൽബാഗിൽ തട്ടിയാണ് പ്രസിഡന്റ് വീണതെന്നും അദ്ദേഹത്തിനു കുഴപ്പമില്ലെന്നും വൈറ്റ് ഹൗസ് കമ്യൂണിക്കേഷൻസ് ഡയറക്ടർ ബെൻ ലാബോൾട്ട് ട്വീറ്റ് ചെയ്തു.
Also Read- കുടിശ്ശിക നൽകിയില്ല; പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് വിമാനം മലേഷ്യയിൽ പിടിച്ചിട്ടു
എയർ ഫോഴ്സ് വൺ, മറീൻ വൺ എന്നിവയിൽ തിരികെ വൈറ്റ് ഹൗസിലേക്കു തിരിച്ച ബൈഡനു പിന്നെയും അപകടമുണ്ടായി. ഹെലികോപ്റ്ററിൽനിന്നു പുറത്തു കടക്കവേ വാതിലിൽ തലയിടിക്കുകയായിരുന്നു.