കുഞ്ഞു ഡേവിസിന്റെ അമ്മ ആഷ്ലി ഡേവിസ് മാര്‍ച്ച് ഒന്നിന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെയാണ് ''2 വയസുള്ള മകനും 7 മാസം ഗര്‍ഭിണിയായ ഞാനുമായിരുന്നു യാത്രയില്‍ ഉണ്ടായിരുന്നത്. ഞങ്ങള്‍ ലവ്ഫീല്‍ഡില്‍ വന്നിറങ്ങുമ്പോള്‍ എല്ലാ സാധനങ്ങളും എടുത്തു എന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ ടാക്‌സി കാറില്‍ കയറി കഴിഞ്ഞപ്പോഴാണ്, മകന്റെ കളിപ്പാട്ടം ഇല്ലെന്ന് മനസ്സിലായത്. 'ടോയ് സ്റ്റോറി' എന്ന സിനിമയില്‍ ആന്റി ചെയ്തതുപോലെ, തന്റെ കളിപ്പാട്ടത്തെ ഏറെ സ്‌നേഹിച്ചിരുന്ന കുഞ്ഞു ഡേവിസ് തന്റെ പേരും അതിന്റെ താഴെ എഴുതി വെച്ചിരുന്നു. പ്രിയ കളിപ്പാട്ടം നഷ്ടപ്പെട്ട നിമിഷം മുതല്‍ ഹേഗന്‍ വളരെ തകര്‍ന്നിരുന്നു' ആഷ്‌ലി പറയുന്നു.
advertisement
എന്നാല്‍ ഇനിയാണ് കഥയിലെ ട്വിസ്റ്റ്. എല്‍ഐടിയിലെ റാംപ് ഏജന്റായ സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് ജീവനക്കാരന്‍ ജേസണ്‍ കളിപ്പാട്ടം കണ്ടെത്തുകയും അതിന്റെ ഉടമയെ തേടി ഇറങ്ങുകയും ചെയ്തു. ആ ദിവസം 'ഹേഗന്‍' എന്ന പേരില്‍ ഒരു യാത്രക്കാരന്‍ മാത്രമേയുള്ളൂവെന്ന് ജെയ്സണും സഹപ്രവര്‍ത്തകനായ ബേത്തും കണ്ടെത്തി. ശേഷം കളിപ്പാട്ടം ഉടമയ്ക്ക് തിരികെ നല്‍കാനുള്ള പദ്ധതി തയ്യാറാക്കി. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, ഡേവിസ് കുടുംബത്തിന് ഒരു പാഴ്‌സല്‍ ലഭിക്കുന്നു. അലങ്കരിച്ച ഒരു പെട്ടി- അതില്‍ 'സ്‌പേസ് റേഞ്ചര്‍', 'ടു ഇന്‍ഫിനിറ്റി ആന്റ് ബിയോണ്ട്', 'നോട്ട് ടുഡേ, സര്‍ഗ്' എന്നിങ്ങനെ എഴുതിയിരുന്നു. കൂടെ ആ കളിപ്പാട്ടം അവിടെ വരെ എത്തിയത് വിവരിക്കുന്ന ഒരു കത്തും കുറച്ച് രസകരമായ ചിത്രങ്ങളും ഇതിനൊപ്പം ഉണ്ടായിരുന്നു.
ഫെയ്സ്ബുക്കില്‍ ഈ കഥ എയര്‍ലൈന്‍ കമ്പനിയും പങ്കുവെച്ചു. നിമിഷങ്ങള്‍ക്കകം ഒരു ലക്ഷത്തിലധികം ലൈക്കുകളും 10000 കമന്റുകളും 78000 ലധികം ഷെയറുകളും നേടി സോഷ്യല്‍ മീഡിയ ഇത് ഏറ്റെടുക്കുകയായിരുന്നു. എയര്‍ലൈന്‍ സ്റ്റാഫിന്റെ പ്രവര്‍ത്തി ഇഷ്ടപ്പെട്ട ജനങ്ങള്‍ ആശംസകള്‍ നിറച്ച കമന്റുകള്‍കൊണ്ട് പോസ്റ്റ് ആഘോഷമാക്കുകയായിരുന്നു.
രസകരമായ രീതിയില്‍ തയ്യാറാക്കിയ ആ കത്തില്‍ ഹേഗനെ കമാന്‍ഡര്‍ ഹേഗന്‍ എന്നാണ് അഭിസംബോധന ചെയ്തിരിക്കുന്നത്. മിഷന്‍ പൂര്‍ത്തിയാക്കിയ ശേഷം തന്റെ കമാന്‍ഡറുടെ അടുത്തേക്ക് മടങ്ങുന്ന ആവേശത്തിലാണ് ബസ്സ് ലൈറ്റ്ഇയര്‍ സ്‌പേസ് റേഞ്ചര്‍ എന്നും ലിറ്റില്‍ റോക്ക് അര്‍ക്കന്‍സാസിലെ വിമാനത്താവളവും ബഹിരാകാശ പോര്‍ട്ടും ബസ്സ് പര്യവേക്ഷണം ചെയ്തതായും കത്തില്‍ എഴുതി അവര്‍.
ഇതിന് പിന്നാലെ കുഞ്ഞു ഹേഗന്‍ തന്റെ റേഞ്ചറുമായി വീണ്ടും കളിക്കുന്ന വീഡിയോ സഹിതം വിമാന കമ്പനിക്ക് നന്ദി അറിയിച്ച് കുടുംബവും പ്രതികരിച്ചു.

