കോവിഡ് 19 മഹാമാരി ലോകത്തെ മുഴുവൻ തളർത്തിയപ്പോൾ ഈ സാഹചര്യത്തിൽ താമസ സൗകര്യമോ ജോലിയോ കണ്ടെത്താൻ കഴിയാതെ അതിജീവനം ദുസ്സഹമായതിനെ തുടർന്നായിരുന്നു ഡെസിക്കിന്റെ കീഴടങ്ങൽ.കഞ്ചാവ് വളർത്തിയതിൽ പിടിക്കപ്പെട്ട് മൂന്നര വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട ഡാർക്കോ “ഡോഗി” ഡെസിക്ക്, 13 മാസത്തിനു ശേഷം 1992 ആഗസ്റ്റ് 1 രാത്രി ന്യൂ സൗത്ത് വെയിൽസിലെ ഗ്രാഫ്റ്റൺ കറക്ഷൻ സെന്ററിൽ നിന്നും ഹാക്സോ ബ്ലേഡും, ബോൾട്ട് കട്ടറുകളും ഉപയോഗിച്ച് രക്ഷപ്പെട്ടു.
ശക്തവും വിപുലവുമായ തിരച്ചിൽ നടത്തിയിട്ടും അധികാരികൾക്ക് ഒരിക്കലും ഡെസിക്കിനെ കണ്ടെത്താൻ കഴിഞ്ഞില്ലരക്ഷപ്പെട്ട ഡെസിക്ക് ഒളിവിലായിരുന്നു. 29 വർഷത്തിനു ശേഷം ഡെസിക്ക് പോലീസ് സ്റ്റേഷനിൽ കീഴടങ്ങാൻ എത്തിയപ്പോൾ എല്ലാവരും അത്ഭുതത്തിലായിരുന്നു. എൻഎസ്‌ഡബ്ല്യുയിലെ ലോക്ക്ഡൗൺ ഡെസിക്കിനെ തളർത്തിയിരുന്നു. താമസ സൗകര്യം നഷ്ടപ്പെടുകയും ജീവിക്കാൻ ഒരു മാർഗ്ഗവുമില്ലാതായതിനാൽ ആണ് ഡെസിക്ക് കീഴടങ്ങുന്നത്.
advertisement
യുഗോസ്ലാവിയൻ വംശജനായ ഡെസിക്ക് രക്ഷപെട്ടശേഷം സിഡ്‌നിയുടെ വടക്കൻ ബീച്ചുകളിലേക്ക് പലായനം ചെയ്യുകയും അവിടെ അദ്ദേഹം ഒരു ബിൽഡറും ഹാൻഡിമാനും ആയി ജോലി ചെയ്യുകയും ചെയ്തു. തന്റെ കഴിഞ്ഞകാലം ആരോടും പങ്കുവെക്കാനോ അടുത്തിടപഴകാനോ ഡെസിക്ക് തയ്യാറായിരുന്നില്ല. താൻ പിടിക്കപ്പെടുമോ എന്ന ഭയം കാരണം ഡെസിക്ക് എല്ലാവരിൽ നിന്നും അകന്നുനിന്നു. തിരിച്ചറിയൽ രേഖകളോ മറ്റൊന്നും ഇല്ലാത്തതിനാൽ കഴിഞ്ഞ 29 വർഷത്തിനിടയിൽ അദ്ദേഹം ഒരു ഡോക്ടറെ പോലും സന്ദർശിച്ചിട്ടില്ല.
കൂടാതെ ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്തതിനാൽ തനിക്ക് ആവശ്യമുള്ളിടത്തെല്ലാം നടന്നാണ് ഡെസിക്ക് യാത്ര ചെയ്തത്.ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രശസ്തനായ പിടികിട്ടാപ്പുള്ളിയായി മാറിയതിനാൽ മറ്റുള്ളവരുടെ ശ്രദ്ധയിൽ നിന്നും ഡെസിക്ക് എപ്പോഴും അകന്നു നിന്നു. ഒരിക്കൽ ഒരു വ്യക്തി സിഡ്‌നിയുടെ വടക്കുഭാഗത്ത് ഡെസിക്കിനെ കണ്ടുവെന്ന് റിപ്പോർട്ട് ചെയ്തപ്പോൾ ഓസ്‌ട്രേലിയയിലെ ജനപ്രിയ ടെലിവിഷൻ പരമ്പരയായ മോസ്റ്റ് വാണ്ടഡിൽ ഡെസിക്കിന്റെ ജീവിതം ആവിഷ്കരിക്കപ്പെട്ടു.
പിന്നീട് അങ്ങോട്ട് അധികമാരും അറിയപ്പെടാത്ത സാധാരണ ജീവിതം നിലനിർത്താൻ അദ്ദേഹം പരമാവധി ശ്രമിച്ചു.ഡെസിക്ക് ജയിലിൽ നിന്നും രക്ഷപ്പെടാനുള്ള പ്രധാന കാരണം നിർബന്ധിത സൈനിക സേവനത്തിലേക്ക് ചേർക്കുന്നത് ഒഴിവാക്കാനും തന്റെ ജന്മനാടായ യുഗോസ്ലാവിയയിലേക്ക് നാടുകടത്തപ്പെടുമെന്ന ഭയവും ആയിരുന്നു. ഡെസിക്ക് രക്ഷപെട്ട് 20 വർഷങ്ങൾക്കുശേഷം ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ പോലും അവനെ അന്വേഷിക്കുന്നത് നിർത്തി. ഒടുവിൽ 2008 ൽ അദ്ദേഹത്തിന് റെസിഡൻസി അനുവദിച്ചു.
ഒരു ഘട്ടത്തിൽ വാടക നൽകാത്തതിനാൽ അവനെ സ്ഥലത്തുനിന്ന് പുറത്താക്കി, അയാൾ ബീച്ചിൽ ഉറങ്ങാൻ നിർബന്ധിതനായി. ഒടുവിൽ, വീടില്ലാത്തതിനേക്കാൾ "വളരെ എളുപ്പമാണ്" ജയിൽ എന്ന് അദ്ദേഹം തീരുമാനിക്കുകയും സ്വയം കീഴടങ്ങുകയും ചെയ്തു. ചെറിയ ചെറിയ നിർമാണ ജോലികൾ ചെയ്തുകൊണ്ടിരുന്ന ഡെസിക്ക് വീടിന്റെ വാടക നല്കാൻ തന്നെ വളരെ ബുദ്ധിമുട്ടിയിരുന്നു. കോവിഡ് കാരണമുള്ള ലോക്ക്ഡൗണിൽ ജോലി നഷ്ടപ്പെട്ടപ്പോൾ സ്ഥിതി കൂടുതൽ മോശമായി. വാടക നൽകാത്തതിനാൽ അവനെ താമസ സ്ഥലത്തുനിന്ന് പുറത്താക്കി, തുടർന്ന് അയാൾ കടൽ തീരത്ത് ഉറങ്ങാൻ ആരംഭിച്ചു. ഒടുവിൽ, വീടില്ലാത്തതിനേക്കാൾ ഭേദമാണ് ജയിൽ എന്ന് അദ്ദേഹം തീരുമാനിക്കുകയും സ്വയം കീഴടങ്ങുകയും ചെയ്തു.
ഡീ വൈ പോലീസ് സ്റ്റേഷനിൽ എത്തി ഡാർക്കോ ഡെസിക്ക് സ്വയം കീഴടങ്ങി. നിയമപരമായ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടതിന് അദ്ദേഹത്തിനെതിരെ കേസെടുക്കുകയും ജാമ്യമില്ലാതെ ജയിലിൽ അടയ്ക്കുകയും ചെയ്തു. ഈ ജയിൽവാസം ഡെസിക്ക് പ്രതീക്ഷിച്ചതുതന്നെയായിരുന്നു. എന്നാൽ, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി അദ്ദേഹം ജീവിച്ച കമ്മ്യൂണിറ്റി അംഗങ്ങൾ അവനെ വീണ്ടും ഒരു സ്വതന്ത്ര മനുഷ്യനായി കാണാൻ ആഗ്രഹിക്കുന്നു. ഡെസിക്ക് ജീവിച്ച സമൂഹത്തിലെ എല്ലാവരും അദ്ദേഹത്തെക്കുറിച്ച് വളരെ മികച്ച അഭിപ്രായം അറിയിച്ചു, അദ്ദേഹത്തെ മാന്യനും കഠിനാധ്വാനിയുമായ വ്യക്തിയായി വിശേഷിപ്പിക്കുകയും ചെയ്തു.
പ്രോപ്പർട്ടി ഡെവലപ്പറും വടക്കൻ ബീച്ചിലെ ഏറ്റവും ധനികനുമായ പീറ്റർ ഹിഗ്ഗിൻസിന്റെ മകളായ ബെല്ലി ഹിഗ്വിൻസ് ഒരു ഗോ ഫണ്ട് മീ ഓൺലൈൻ കാമ്പെയ്‌ൻ ആരംഭിച്ചു, 64 വയസ്സുള്ള ഡെസിക്കിന് ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കാൻ സഹായിക്കുന്നതിനായി ഈ ക്യാമ്പയിനിലൂടെ അവർ ഇതിനകം 25,000 ഡോളർ സമാഹരിച്ചു. ഒളിച്ചോടിയ പ്രതിയായ ഡെസിക്കിന് വേണ്ടി വാദിക്കാൻ ബെല്ലിയുടെ പിതാവ് പരിചയസമ്പന്നനായ ഒരു അഭിഭാഷകനെ നിയമിച്ചു.നിലവിൽ ഒരു വർഷവും ഒരു മാസവും കഴിഞ്ഞാൽ മാത്രമേ ഡെസിക്കിന് പരോളിന് അപേക്ഷിക്കാനായി സാധിക്കൂ. ജയിലിൽ നിന്നും ഒളിച്ചോടിയ കുറ്റത്തിന് പരമാവധി ഏഴ് വർഷം തടവ് അനുഭവിക്കേണ്ടിവരും.