TRENDING:

കമലാ ഹാരിസിന് പാരയാകുമോ മരുമകൾ? മീന ഹാരിസിന് വൈറ്റ് ഹൗസ് മുന്നറിയിപ്പുമായി അഭിഭാഷകർ

Last Updated:

ഇൻസ്റ്റാഗ്രാമിൽ 800,000-ത്തിലധികം ഫോളോവേഴ്‌സ് ഉള്ള അഭിഭാഷകയും സംരംഭകയുമാണ് മീന ഹാരിസ്. രാഷ്ട്രീയം മുതൽ വ്യക്തിപരമായ കാര്യങ്ങൾ വരെ അടങ്ങുന്നതാണ് ഇവരുടെ പോസ്റ്റുകൾ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ (Kamala Harris) മരുമകൾ മീന ഹാരിസ് (Meena Harris) വളരെക്കാലമായി ഒരു സോഷ്യൽ മീഡിയയിൽ ഏറെ സ്വാധീനമുള്ളയാളാണ്. സ്വന്തം
advertisement

പേഴ്‌സണൽ ബ്രാൻഡ് ഉയർത്താൻ ഇവർ കമല ഹാരിസിന്റെ പ്രശസ്തി ഉപയോഗിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ കമല ഹാരിസ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് വൈറ്റ് ഹൌസിൽ എത്തിയതോടെ മീനയുടെ പ്രമോഷണൽ പരിപാടികൾ കമല ഹാരിസിന് ചില ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയേക്കാമെന്നാണ് വൈറ്റ്ഹൌസ് വൃത്തങ്ങളിൽ നിന്ന് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

മരുമകൾ ചില പെരുമാറ്റങ്ങളിലും രീതികളിലും മാറ്റം വരുത്തേണ്ടതുണ്ടെന്ന് ഉദ്യോഗസ്ഥരിൽ ചിലർ പറയുന്നു. ഇൻസ്റ്റാഗ്രാമിൽ 800,000-ത്തിലധികം ഫോളോവേഴ്‌സ് ഉള്ള അഭിഭാഷകയും സംരംഭകയുമാണ് മീന ഹാരിസ്. രാഷ്ട്രീയം മുതൽ വ്യക്തിപരമായ കാര്യങ്ങൾ വരെ അടങ്ങുന്നതാണ് ഇവരുടെ പോസ്റ്റുകൾ. കുട്ടികളുടെ പുസ്തകങ്ങൾ അടക്കം  കമല ആൻഡ് മായാസ് ബിഗ് ഐഡിയ (Kamala and Maya’s Big Idea) എന്ന പുസ്തകം വരെ ഇവ‍ർ പുറത്തിറക്കിയിട്ടുണ്ട്. Phenomenal എന്ന വനിതാ ചാരിറ്റബിൾ വസ്ത്ര ബ്രാൻഡിന്റെ സ്ഥാപകയുമാണ് മീന ഹാരിസ്.

advertisement

വൈറ്റ് ഹൌസിലെ ആദ്യത്തെ വനിതാ വൈസ് പ്രസിഡന്റായി കമല ഹാരിസ് സത്യപ്രതിജ്ഞ ചെയ്തതിന്റെ തലേദിവസം രാത്രി മീന ഹാരിസ് തന്റെ പുതിയ പുസ്തകമായ ആംബിഷ്യസ് ഗേൾ പുറത്തിറക്കി. കൂടാതെ മീന ഹാരിസ് ദി വ്യൂ, ടുഡേ ഷോ തുടങ്ങിയ ടിവി പരിപാടികളിലും പ്രത്യക്ഷപ്പെട്ടിരുന്നു. വാനിറ്റി ഫെയറിലും ന്യൂയോർക്ക് ടൈംസിലും മീന ഹാരിസിനെക്കുറിച്ച് വാർത്തകൾ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

Also Read- Kamala Harris| 'നിനക്കും പ്രസിഡന്റാകാം'; കൊച്ചുമകൾക്കുള്ള കമല ഹാരിസിന്റെ ഉപദേശം വൈറൽ

advertisement

തെരഞ്ഞെടുപ്പിനുശേഷം, വൈറ്റ് ഹൌസ് അഭിഭാഷകർ മീന ഹാരിസിനോട് വൈസ് പ്രസിഡന്റിന്റെ പേരോ പേരിനോട് സാദൃശ്യമുള്ളതോ ആയ ഉൽപ്പന്നങ്ങൾ പുറത്തിറക്കരുതെന്ന് വ്യക്തമാക്കിയിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മുമ്പ് കമല ഹാരിസിന്റെ പേര് അടങ്ങിയ പുസ്തകവും വൈസ്

പ്രസിഡന്റ് ആന്റി എന്ന് അച്ചടിച്ച സ്വെറ്റ് ഷർട്ടുകളും ഇവ‍ർ പുറത്തിറക്കിയിരുന്നു. എന്നാൽ നിലവിലെ നിയമം അനുസരിച്ച് ഇത് അനുവദനീയമല്ലെന്ന് അധികൃതർ വ്യക്തമാക്കി. താൻ പാലിക്കേണ്ട പുതിയ നിയമങ്ങളെക്കുറിച്ച് ഫെഡറൽ അഭിഭാഷകർ മീനയെ അറിയിച്ചതിനു ശേഷവവും, ഒരു സ്വകാര്യ വിമാനത്തിൽ ഉദ്ഘാടനത്തിനായി ബൈഡൻ അനുയായിയോടൊപ്പം പറന്നത് ഇവർ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തിരുന്നതായും ദി എൽഎ ടൈംസ് റിപ്പോർട്ട് ചെയ്തു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം മുതൽ, നിയമപരവും ധാർമ്മികവുമായ എല്ലാ മാനദണ്ഡങ്ങളും ഉയർത്തിപ്പിടിക്കാൻ താൻ നിർബന്ധം പിടിച്ചിരുന്നതായും വൈറ്റ് ഹൌസിന്റെ നിയമങ്ങൾ കർശനമായി പാലിച്ചിരുന്നതായും മീന ഹാരിസ് പറഞ്ഞു. വസ്ത്ര ബ്രാൻഡിനെ സംബന്ധിച്ചിടത്തോളം വൈസ് പ്രസിഡന്റ് സത്യ പ്രതിഞ്ജയ്ക്ക് മുമ്പായി വെബ്‌സൈറ്റിൽ നിന്ന് വൈസ് പ്രസിഡന്റിനോട് സാദ്യശ്യം തോന്നുന്ന ഉത്പന്നങ്ങൾ നീക്കം ചെയ്തിരുന്നതായും മീന ഹാരിസ് പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/World/
കമലാ ഹാരിസിന് പാരയാകുമോ മരുമകൾ? മീന ഹാരിസിന് വൈറ്റ് ഹൗസ് മുന്നറിയിപ്പുമായി അഭിഭാഷകർ
Open in App
Home
Video
Impact Shorts
Web Stories