TRENDING:

'ഇസ്രായേലിന് ഗുണം ചെയ്യില്ല': ഗാസ വീണ്ടും പിടിച്ചെടുക്കുന്നതിനോട് ജോ ബൈഡന് എതിര്‍പ്പെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍

Last Updated:

ഗാസയിലെ ഭരണം എങ്ങനെയായിരിക്കും?

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇസ്രയേല്‍ സൈന്യം ഗാസ വീണ്ടും പിടിച്ചെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വിശ്വസിക്കുന്നില്ലെന്ന് വൈറ്റ് ഹൗസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. യുദ്ധം അവസാനിച്ചശേഷം നിശ്ചിതകാലത്തേക്ക് ഗാസയില്‍ ഇസ്രയേല്‍ പൂര്‍ണ സുരക്ഷയൊരുക്കുമെന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെയാണ് ബൈഡന്റെ പ്രതികരണം.
John Kirby
John Kirby
advertisement

ഗാസ വീണ്ടും പിടിച്ചെടുക്കാനുള്ള ഇസ്രയേലിന്റെ നീക്കം ഗുണകരമാകില്ലെന്നാണ് പ്രസിഡന്റ് കരുതുന്നത്. അത് ഇസ്രയേലിലെ ജനങ്ങള്‍ക്കും നല്ലതല്ല, വൈറ്റ് ഹൗസിലെ ദേശീയ സുരക്ഷാ സമിതി വക്താവ് ജോണ്‍ കിര്‍ബിയെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ടു ചെയ്തു. യുദ്ധം നടക്കുന്നതിന് സമീപത്തുള്ള മേഖലകളില്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ നടത്തിയ ചര്‍ച്ചകളില്‍ യുദ്ധത്തിനുശേഷമുള്ള ഗാസ എപ്രകാരമായിരിക്കുമെന്ന ചോദ്യമാണ് പ്രധാനമായും ഉരുത്തിരിഞ്ഞുവന്നത്. ഗാസയിലെ ഭരണം എങ്ങനെയായിരിക്കും?

Also read- ചൈനയ്ക്ക് തടയിടാൻ കൊളംബോ തുറമുഖത്തിന് അദാനി ടെർമിനൽ വെഞ്ച്വറിന് അമേരിക്കയുടെ 553 മില്യൺ ഡോളർ ധനസഹായം

advertisement

അത് എന്തായാലും ഓക്ടോബര്‍ 6-ന് സംഭവിച്ചത് പോലെയാകാന്‍ കഴിയില്ല. അത് ഒരിക്കലും ഹമാസ് ആയിരിക്കില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹമാസിന്റെ വഴി തുടരാന്‍ ആഗ്രഹിക്കാത്തവര്‍ ഗാസ ഭരിക്കണമെന്ന് തിങ്കളാഴ്ച നെതന്യാഹു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് യുഎസിന്റെ മുന്നറിയിപ്പ് വന്നത്. അനിശ്ചിതകാലത്തേക്ക് ഇസ്രയേലിന് മൊത്തത്തിലുള്ള സുരക്ഷാ ഉത്തരാവാദിത്വമുണ്ടായിരിക്കണമെന്ന് ഞാന്‍ കരുതുന്നു. അത് ഇല്ലെങ്കില്‍ എന്താണ് സംഭവിക്കുകയെന്ന് നമ്മൾ കണ്ടുകഴിഞ്ഞു, നെതന്യാഹു എബിസി ന്യൂസിനോട് പറഞ്ഞു.

ഇസ്രയേല്‍ ഗാസ പിടിച്ചെടുക്കുന്നത് ഏറ്റവും വലിയ തെറ്റായിരിക്കുമെന്ന് കഴിഞ്ഞമാസം ബൈഡന്‍ പറഞ്ഞിരുന്നു. യുദ്ധം ഒരു മാസം പിന്നിടുമ്പോള്‍ യുഎസും ഇസ്രയേലും തമ്മിലുള്ള വിടവുകള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് ആ പരാമര്‍ശങ്ങള്‍ എന്നതും ശ്രദ്ധേയമാണ്. ബന്ദികളെയും സാധാരണക്കാരെയും ഗാസയില്‍ നിന്ന് മോചിപ്പിക്കാനും പലസ്തീനികള്‍ക്കും സഹായമെത്തിക്കുന്നതിനും വേണ്ടി യുദ്ധത്തിന് ‘മാനുഷികമായ വിരാമം’ നല്‍കണമെന്ന് കഴിഞ്ഞയാഴ്ച ബ്ലിങ്കണ്‍ ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നു.

advertisement

‘പലസ്തീന്‍ ഭൂമി പലസ്തീന്‍ ഭൂമിയായി തന്നെ തുടരും’

ഗാസ മുനമ്പില്‍ ദീര്‍ഘകാല ഇസ്രയേല്‍ അധിനിവേശം എന്ന ആശയത്തെ പിന്തുണയ്ക്കുന്നില്ലെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു. ”ഈ തീരുമാനങ്ങളില്‍ പലസ്തീനികള്‍ മുന്‍പന്തിയിലായിരിക്കണമെന്നതാണ് ഞങ്ങളുടെ കാഴ്ചപ്പാട്. ഗാസ പലസ്തീന്‍ ഭൂമിയാണ്. അത് പലസ്തീന്‍ ഭൂമിയായി തുടരും,” സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് വേദാന്ത് പട്ടേല്‍ പത്രസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ”പൊതുവായി പറയുമ്പോള്‍ ഗാസ ഇസ്രയേല്‍ വീണ്ടുംപിടിച്ചെടുക്കുന്നതിനെ ഞങ്ങള്‍ പിന്തുണയ്ക്കുന്നില്ല. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ തന്റെ യാത്രകളിലും അതിനെക്കുറിച്ച് വ്യക്തമാക്കിയിരുന്നു,” അദ്ദേഹം പറഞ്ഞു.

advertisement

Also read-അമേരിക്കയിലെ ജിമ്മില്‍ വച്ച് കുത്തേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു; ചികിത്സയില്‍ കഴിഞ്ഞത് 9 ദിവസം

1967-ല്‍ നടന്ന ആറുദിവസത്തെ യുദ്ധത്തില്‍ പിടിച്ചെടുത്ത ഗാസ മുനമ്പില്‍ നിന്ന് 2005-ലാണ് ഇസ്രയേല്‍ പിന്മാറിയത്. ഹമാസ് ഈ പ്രദേശത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തതിനെത്തുടര്‍ന്ന് പിന്നീട് ഉപരോധം ഏര്‍പ്പെടുത്തുകയായിരുന്നു. ഹമാസ് ഇസ്രയേലിന് നേരെ ആക്രമണം നടത്തിയ ഒക്ടോബറിന് മുമ്പുള്ള സ്ഥിതി ഇനിയുണ്ടാകില്ലെന്ന് അമേരിക്ക ഉറപ്പിച്ചതായും പട്ടേല്‍ പറഞ്ഞു. ‘ഇസ്രായേലും പ്രദേശവും സുരക്ഷിതമായിരിക്കണം, ഇസ്രായേല്‍ ജനതയ്ക്കോ മറ്റാര്‍ക്കെങ്കിലുമോ ഭീകരാക്രമണം നടത്താനുള്ള ഒരു താവളമായി ഗാസ മാറരുത്,” പട്ടേല്‍ പറഞ്ഞു.

advertisement

ഹമാസിനെ കുടിയിറക്കുമ്പോള്‍ ഇസ്രയേലിന് വ്യക്തമായ ലക്ഷ്യങ്ങളുണ്ടാകണമെന്നും ഗാസ മുനമ്പിലെ അധിനിവിശേഷം ഒഴിവാക്കാന്‍ ശ്രമിക്കണമെന്നും യുഎസും ഇസ്രയേലിന്റെ മറ്റ് പാശ്ചാത്യ സഖ്യകക്ഷികളും ഇസ്രയേലിനോട് ആഴ്ചകളായി ആവശ്യപ്പെടുന്നുണ്ടെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ടു ചെയ്തു. തന്റെ ഭരണകൂടവും ഇസ്രായേല്‍ സര്‍ക്കാരും തമ്മില്‍ വ്യക്തമായ വിടവുകള്‍ ഉണ്ടായിരുന്നിട്ടും, തിങ്കളാഴ്ച നെതന്യാഹുവുമായുള്ള ഫോണ്‍ കോളില്‍ ബൈഡന്‍ ഇസ്രായേലിനുള്ള പിന്തുണ ആവര്‍ത്തിച്ചതായി വൈറ്റ് ഹൗസിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/World/
'ഇസ്രായേലിന് ഗുണം ചെയ്യില്ല': ഗാസ വീണ്ടും പിടിച്ചെടുക്കുന്നതിനോട് ജോ ബൈഡന് എതിര്‍പ്പെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍
Open in App
Home
Video
Impact Shorts
Web Stories