എന്നാല്‍, ഇതുകൊണ്ടും അവസാനിച്ചില്ല. റെസ്റ്ററന്റിലിരുന്ന് ഭക്ഷണം കഴിക്കുന്നവര്‍ക്കും ജീവനക്കാര്‍ക്കും അയാള്‍ തന്റെ കൈയ്യിലുണ്ടായിരുന്ന മാംസാഹാരം വിളമ്പി. ഇത് അവരില്‍ ബുദ്ധിമുട്ടുണ്ടാക്കി. അയാളുടെ പെരുമാറ്റത്തില്‍ ഞെട്ടിപ്പോയ റെസ്‌റ്റൊറന്റ് ജീവനക്കാര്‍ സുരക്ഷാ ഉദ്യോഗസ്ഥരെ അവിടേക്ക് വിളിക്കുകയും അയാളെ റെസ്റ്ററന്റിന്റെ ഉള്ളിൽ നിന്ന് പുറത്താക്കുകയും ചെയ്തു.
വൈകാതെ ഈ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. നിരവധിപേരാണ് യുവാവിന്റെ പെരുമാറ്റത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്. യുവാവിന്റെ ചെയ്തി മനഃപൂര്‍വമാണെന്നും പ്രകോപനം സൃഷ്ടിക്കുന്നതാണെന്നും മതപരമായ അസഹിഷ്ണുതയുണ്ടാക്കുന്നതാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. യുവാവിന്റെ പ്രവര്‍ത്തി വിദ്വേഷം മൂലമുള്ള അസഹിഷ്ണുത വെളിവാക്കുന്നതാണെന്ന് ചിലര്‍ പറഞ്ഞു.
advertisement
സാംസ്‌കാരികപരമായ മാനദണ്ഡങ്ങള്‍ ഇയാള്‍ മനഃപൂര്‍വം ലംഘിച്ചതായി ചിലര്‍ പറഞ്ഞു. പോലീസിനെ വിളിക്കാത്തത് എന്തുകൊണ്ടാണെന്ന് മറ്റു ചിലര്‍ ചിലര്‍ ചോദിച്ചു.
ഭഗവദ്ഗീത അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഒരു ആഗോള ആത്മീയ പ്രസ്ഥാനമാണ് ഇസ്‌കോണ്‍ (International Society for Krishna Consciousness). ഇസ്‌കോണിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗോവിന്ദ പോലെയുള്ള റെസ്‌റ്റൊറന്റുകളില്‍ മതപരമായ ധാര്‍മികതയുടെ ഭാഗമായി കര്‍ശനമായ സസ്യാഹാര മെനുവാണ് പിന്തുടരുന്നത്.