TRENDING:

മോദിയും ട്രംപും വീണ്ടും ചങ്ങാതിമാരാകുമോ? QUAD മാറ്റത്തിനുള്ള വേദിയായേക്കാം

Last Updated:

റഷ്യയോട് അടുപ്പം സൂക്ഷിക്കുന്ന ഇന്ത്യയെ ശിക്ഷിക്കാന്‍ 50 ശതമാനം തീരുവയാണ് യുഎസ് ചുമത്തിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യയോടുള്ള നിലപാട് മാറ്റമാണ് ഇന്നത്തെ പ്രധാന ചര്‍ച്ചാ വിഷയം. ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വീണ്ടും സുഹൃത്തുക്കളാകുമോ? എന്ന ചോദ്യമാണ് ഇതുമായി ബന്ധപ്പെട്ട് ആഗോള നയതന്ത്രത്തില്‍ തരംഗം സൃഷ്ടിക്കുന്നത്.
News18
News18
advertisement

ഒരു വശത്ത് ട്രംപ് ഇന്ത്യയോടുള്ള തന്റെ സ്വരം മയപ്പെടുത്തി പറയുന്നു താന്‍ എപ്പോഴും മോദിയുമായി ചങ്ങാത്തത്തിലായിരിക്കുമെന്ന്. ഈ നിമിഷത്തില്‍ മോദി ചെയ്യുന്നത് തനിക്ക് ഇഷ്ടമല്ലെന്നും എന്നാല്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ പ്രത്യേക ബന്ധമുണ്ടെന്നും ട്രംപ് അടിവരയിട്ടു പറയുന്നു.

ട്രൂത്ത് സോഷ്യലില്‍ റഷ്യയെയും ഇന്ത്യയെയും ഇരുണ്ട ചൈനയുമായി പക്ഷം ചേര്‍ന്നതിന് വിമര്‍ശിച്ച അതേ ട്രംപ് തന്നെയാണ് ഇന്ത്യയോട് സ്വരം മയപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യയും യുഎസും തമ്മിലുള്ള സൗഹൃദം യഥാര്‍ത്ഥത്തില്‍ എവിടെയാണ് നില്‍ക്കുന്നതെന്ന ചോദ്യം ഇത് ഉയര്‍ത്തുന്നു.

advertisement

ട്രംപിന്റെ പോസിറ്റീവ് പരാമര്‍ശങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഊഷ്മളമായാണ് പ്രതികരിച്ചത്. ട്രംപിന്റെ വാക്കുകളെ മോദി അഭിനന്ദിക്കുകയും ചെയ്തു.

ഇരു നേതാക്കളും ആദ്യമായാണ് ഇത്തരത്തില്‍ ഒരു ആശയവിനിമയം നടത്തുന്നത്. ഇന്ത്യയ്ക്കും യുഎസിനും വളരെ പോസിറ്റീവും ഭാവിയിലേക്കുള്ളതുമായ സമഗ്രവും ആഗോള തന്ത്രപരവുമായ പങ്കാളിത്തമുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.

റഷ്യയോട് അടുപ്പം സൂക്ഷിക്കുന്ന ഇന്ത്യയെ ശിക്ഷിക്കാന്‍ 50 ശതമാനം തീരുവയാണ് യുഎസ് ചുമത്തിയത്. എന്നാല്‍ ഇന്ത്യ വളരെ പക്വമായ രീതിയിലാണ് ഈ വിഷയം കൈകാര്യം ചെയ്തത്.

advertisement

ട്രംപുമായി നരേന്ദ്ര മോദി ഒരിക്കല്‍ പോലും ഈ വിഷയത്തില്‍ ഒരു വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടില്ല. ഈ കാര്യം വിവരിക്കാന്‍ പ്രധാനമന്ത്രി ഉപയോഗിച്ച ഒരേയൊരു വാചകം 'സാമ്പത്തിക സ്വാര്‍ത്ഥതത' എന്നതുമാത്രമാണ്.

എസ്‌സിഒ ഉച്ചക്കോടിക്കായി ചൈനയിലേക്ക് യാത്ര ചെയ്യുകയും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനൊപ്പം സ്വകാര്യ യാത്ര നടത്തുകയും ചെയ്തുകൊണ്ട് മോദി ട്രംപിന് സൂചനകള്‍ നല്‍കി. ഇരു നേതാക്കളും ദീര്‍ഘനേരം സംസാരിച്ചു. റഷ്യന്‍ എണ്ണ വാങ്ങിയതിന് ട്രംപ് ഇന്ത്യയെ പുച്ഛിച്ചിട്ടും ഇത് സംഭവിച്ചു.

നിര്‍മ്മല സീതാരാമന്‍, പിയൂഷ് ഗോയല്‍ തുടങ്ങിയ മുതിര്‍ന്ന കേന്ദ്ര മന്ത്രിമാരും ട്രംപിനെ വിമര്‍ശിച്ചില്ല. മാത്രമല്ല യുഎസുമായി കാര്യങ്ങള്‍ ഉടന്‍ മെച്ചപ്പെടുമെന്നും പറഞ്ഞു.

advertisement

ഈ സമീപനം ട്രംപിന് മോദിയുമായി ചര്‍ച്ച നടത്താനുള്ള സാധ്യത തുറന്നിട്ടു.

ഈ മാസം അവസാനം ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ വാര്‍ഷിക സമ്മേളനത്തില്‍ പ്രധാനമന്ത്രി മോദി പങ്കെടുത്തേക്കില്ലെന്നതാണ് അടുത്ത ട്വിസ്റ്റ്. പകരം വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഇന്ത്യയെ പ്രതിനിധീകരിക്കും.

ഇതൊരു അവഗണനയാണോ? യഥാര്‍ത്ഥത്തില്‍ അല്ല. വര്‍ഷങ്ങളായി ഇതാണ് രീതി. പ്രധാനമന്ത്രിയായ 11 വര്‍ഷത്തിനിടയില്‍ മോദി യുഎന്‍ജിഎയുടെ പൊതു സംവാദത്തെ അഭിസംബോധന ചെയ്തത് നാല് തവണ മാത്രമാണ് . 2014, 2019, 2020, 2021 വര്‍ഷങ്ങളില്‍. 2022 മുതല്‍ ജയശങ്കര്‍ ആണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.

advertisement

എന്നാല്‍ എല്ലാവരുടെയും കണ്ണുകള്‍ ന്യൂയോര്‍ക്കിലല്ല ഈ വര്‍ഷം അവസാനം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ക്വാഡ് (QUAD) ഉച്ചകോടിയിലാണ്. പ്രധാനമന്ത്രി മോദി ട്രംപിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചു. ട്രംപ് ആ ക്ഷണം സ്വീകരിച്ചു.  50 ശതമാനം തീരുവയും വ്യാപാര സംഘര്‍ഷവും സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ട്രംപ് ആ സന്ദര്‍ശനത്തെക്കുറിച്ച് പുനര്‍വിചിന്തനം നടത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ട്രംപ് ഇപ്പോഴും ഇന്ത്യയിലേക്ക് വരുമോ? ട്രംപ്-മോദി ബന്ധം പുതുക്കുന്നതിനുള്ള വേദിയാകുമോ ക്വാഡ് എന്നതാണ് ഇപ്പോഴുയരുന്ന ചോദ്യം. ഭൗമരാഷ്ട്രീയത്തിന്റെ നാടകവേദിയില്‍ സൗഹൃദങ്ങള്‍ പരീക്ഷിക്കപ്പെടുകയും പ്രസ്താവനകള്‍ വളച്ചൊടിക്കപ്പെടുകയും ചെയ്യുന്നു. പക്ഷേ സമവാക്യങ്ങള്‍ നിലനില്‍ക്കുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മോദിയുമായി തനിക്ക് വളരെ നല്ല ബന്ധമുണ്ടെന്ന് ട്രംപ് പറയുന്നു. യുഎസുമായുള്ള പങ്കാളിത്തം പോസിറ്റീവ് ഭാവിയിലേക്കുള്ള കാഴ്ചപ്പാടോടെയാണെന്ന് പ്രധാനമന്ത്രി മോദിയും പറയുന്നു. ട്രംപിന്റെയും മോദിയുടെയും വ്യക്തിപരമായ രസതന്ത്രം വീണ്ടും ഇന്ത്യ-യുഎസ് ബന്ധത്തിന്റെ പ്രേരകശക്തിയായി മാറുമോ എന്ന് വരും മാസങ്ങള്‍ തീരുമാനിക്കും.

മലയാളം വാർത്തകൾ/ വാർത്ത/World/
മോദിയും ട്രംപും വീണ്ടും ചങ്ങാതിമാരാകുമോ? QUAD മാറ്റത്തിനുള്ള വേദിയായേക്കാം
Open in App
Home
Video
Impact Shorts
Web Stories