TRENDING:

ജോ ബൈഡനെ ഇംപീച്ച് ചെയ്യുമോ? സാധ്യതകളെക്കുറിച്ച് സൂചനയുമായി യുഎസ് പ്രതിനിധി സഭാ സ്പീക്കര്‍

Last Updated:

കുടുംബത്തെ പരിപോഷിപ്പിക്കാന്‍ ബൈഡന്‍ സര്‍ക്കാരിനെ ആയുധമാക്കുകയാണെന്നും ജനപ്രതിനിധി സഭ സ്പീക്കര്‍ മക്കാര്‍ത്തി വിമര്‍ശിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ കുടുംബത്തിന്റെ വിദേശ ബിസിനസുകളെപ്പറ്റി റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ നടത്തിയ അന്വേഷണത്തിന്‍ പ്രതികരിച്ച് ജനപ്രതിനിധി സഭ സ്പീക്കര്‍ മക്കാര്‍ത്തി. ഇതൊരു ഇംപീച്ച്‌മെന്റ് അന്വേഷണമായി മാറാന്‍ സാധ്യതയുണ്ടെന്ന് മക്കാര്‍ത്തി പറഞ്ഞു. ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ” താനൊരിക്കലും ബിസിനസിനെപ്പറ്റി സംസാരിച്ചിട്ടില്ലെന്ന് സ്ഥാനാര്‍ത്ഥിയായിരുന്ന കാലത്ത് ബൈഡന്‍ പറഞ്ഞു. ചൈനയില്‍ നിന്ന് ഒരു നയാപൈസ പോലും തന്റെ കുടുംബം വാങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അത് തെറ്റാണെന്ന് ഞങ്ങള്‍ തെളിയിച്ചു,” മക്കാര്‍ത്തി ഫോക്‌സ് ന്യൂസിനോട് പറഞ്ഞു.
advertisement

കൂടാതെ ബൈഡന്റെ മകനായ ഹണ്ടര്‍ ബൈഡനെതിരെയുള്ള നികുതി കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അന്വേഷണം പ്രോസിക്യൂട്ടര്‍മാര്‍ മനപ്പൂര്‍വ്വം മന്ദഗതിയിലാക്കിയെന്ന് രണ്ട് റവന്യൂ സര്‍വ്വീസ് വിസില്‍ബ്ലോവേഴ്‌സ് ആരോപിച്ചതായി മക്കാര്‍ത്തി ചൂണ്ടിക്കാട്ടി. കൂടാതെ ബൈഡന്റെ കുടുംബാംഗങ്ങള്‍ക്കും കൂട്ടാളികള്‍ക്കും പല ഷെല്‍ കമ്പനികള്‍ വഴി വിദേശ ഫണ്ടുകള്‍ ലഭിച്ചുവെന്നും റിപ്പബ്ലിക്കന്‍ പ്രതിനിധികളുടെ അന്വേഷണത്തില്‍ പറയുന്നു. ഇക്കാര്യവും മെക്കാര്‍ത്തി വെളിപ്പെടുത്തി.

” ഇതൊരു ഇംപീച്ച്‌മെന്റ് അന്വേഷണത്തിന്റെ രീതിയിലേക്കാണ് പോകുന്നത്. ബാക്കിയുള്ള വിവരങ്ങള്‍ അറിയാന്‍ കോണ്‍ഗ്രസിന് ഇത് ശക്തി നല്‍കും,’ മക്കാര്‍ത്തി പറഞ്ഞു. കുടുംബത്തെ പരിപോഷിപ്പിക്കാന്‍ ബൈഡന്‍ സര്‍ക്കാരിനെ ആയുധമാക്കുകയാണെന്നും മക്കാര്‍ത്തി വിമര്‍ശിച്ചു. ”പലതും ഈ പ്രസിഡന്റ് ഉപയോഗിച്ചിട്ടുണ്ട്. റിച്ചാര്‍ഡ് നിക്‌സണ് ശേഷം നമ്മള്‍ ഇത്തരം രീതികള്‍ കണ്ടിട്ടില്ല. കുടുംബത്തിന് ലാഭമുണ്ടാക്കാന്‍ സര്‍ക്കാരിനെ ആയുധമാക്കുന്നു. മേല്‍നോട്ടം വഹിക്കാനുള്ള കോണ്‍ഗ്രസിന്റെ കഴിവ് നിഷേധിക്കുകയും ചെയ്യുന്നു,” മക്കാര്‍ത്തി പറഞ്ഞു.

advertisement

അന്വേഷണത്തിന് ശേഷം ചിലപ്പോള്‍ ഇംപീച്ച്‌മെന്റ് നടന്നേക്കാമെന്നും മക്കാര്‍ത്തി പറഞ്ഞു. അയോവയിലെ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ചക്ക് ഗ്രാസ്ലിയും, കെന്റകി റിപ്പബ്ലിക്കന്‍ പ്രതിനിധി ജെയിംസ് കോമറുമാണ് ഓവര്‍സൈറ്റ് കമ്മിറ്റി നയിക്കുന്നത്. ഹണ്ടര്‍ ബൈഡനുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളുടെ ഒരു എഫ്ബിഐ ഫോം ഇവര്‍ പുറത്തിറക്കിയിട്ടുണ്ട്. യുക്രൈന്‍ എനര്‍ജി കമ്പനിയായ ബുരിസ്മയുമായുള്ള ഹണ്ടര്‍ ബൈഡന്റെ പ്രവര്‍ത്തനം ആണ് അന്വേഷണത്തില്‍ വിലയിരുത്തിയതെന്ന് മക്കാര്‍ത്തി പറഞ്ഞു. ഇദ്ദേഹത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെപ്പറ്റിയും അന്വേഷിച്ചിരുന്നു.

എന്നാല്‍ ഇതുസംബന്ധിച്ച രേഖകളെപ്പറ്റി പറയാന്‍ മക്കാര്‍ത്തി തയ്യാറായില്ല. അതേസമയം ഹണ്ടര്‍ ബൈഡന്റെ മുന്‍ അനുയായിയായ ഡെവണ്‍ ആര്‍ച്ചര്‍, ഓവര്‍സൈറ്റ് ആന്‍ഡ് റിഫോം കമ്മിറ്റിയോട് ചില കാര്യങ്ങള്‍ തുറന്ന് പറയാന്‍ ആഗ്രഹിക്കുന്നുവെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബറാക് ഒബാമ പ്രസിഡന്റ് ആയിരുന്ന കാലത്ത് ഹണ്ടറിന്റെ പിതാവ് വൈസ് പ്രസിഡന്റായിരുന്നു. അന്ന് വിദേശ ബിസിനസ് പങ്കാളികളുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ ഇദ്ദേഹത്തിന്റെ കോള്‍ സ്പീക്കറില്‍ ഇടുമായിരുന്നുവെന്ന് ആര്‍ച്ചര്‍ പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഫ്രാന്‍സ്, ജര്‍മനി, യുകെ എന്നിവിടങ്ങളില്‍ നിന്ന് പണം വാങ്ങുന്നതിന് പകരം ചൈന, റുമേനിയ, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഹണ്ടര്‍ എന്തിനാണ് പണം സ്വീകരിക്കുന്നതെന്നും മക്കാര്‍ത്തി ചോദിച്ചു. ”റിപ്പബ്ലിക്കന്‍ അംഗങ്ങളുടെ അവസാന ശ്വാസം വരെയും അന്വേണം നടത്തുമെന്നും മക്കാര്‍ത്തി പറഞ്ഞു. ഇതൊരു ഇംപീച്ച്‌മെന്റ് അന്വേഷണത്തിലേക്കാണ് ഉയരുന്നതെന്നും’ മക്കാര്‍ത്തി പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/World/
ജോ ബൈഡനെ ഇംപീച്ച് ചെയ്യുമോ? സാധ്യതകളെക്കുറിച്ച് സൂചനയുമായി യുഎസ് പ്രതിനിധി സഭാ സ്പീക്കര്‍
Open in App
Home
Video
Impact Shorts
Web Stories