TRENDING:

മരിച്ച വയോധികനെ വീൽചെയറിൽ ബാങ്കിൽ കൊണ്ടുവന്ന് വായ്പയെടുക്കാൻ ശ്രമം: മരിച്ചത് അറിഞ്ഞില്ലെന്ന് കൊണ്ടുവന്ന യുവതി

Last Updated:

നരഹത്യ ഉൾപ്പെടെയുള്ള കുറ്റാരോപണം നേരിടുന്ന ഇവർ തടവിലായിരുന്നു. എന്നാൽ ജാമ്യത്തിലിറങ്ങിയ നൂൺസ് തൻ്റെ നിരപരാധിത്വം വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബ്രസീലിനെ ഞെട്ടിക്കുകയും ഒപ്പം ആഗോള ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്ത സംഭവം ആയിരുന്നു എറിക ഡി സൂസ വിയേര നൂൺസ് എന്ന 43 കാരി മരിച്ച ബന്ധുവിന്റെ മൃതദേഹം വീൽ ചെയറിൽ ഇരുത്തി ബാങ്കിൽ കൊണ്ടുവന്നത്. മരിച്ചയാളുടെ പേരിൽ വായ്പ എടുക്കാനായിരുന്നു ഇവരുടെ ശ്രമമെന്നാണ് ആരോപണം. നരഹത്യ ഉൾപ്പെടെയുള്ള കുറ്റാരോപണം നേരിടുന്ന ഇവർ തടവിലായിരുന്നു. എന്നാൽ ജാമ്യത്തിലിറങ്ങിയ നൂൺസ് തൻ്റെ നിരപരാധിത്വം വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ്.
advertisement

ഏപ്രിൽ 16നു ബ്രസീലിലെ റിയോ ഡി ജനീറോ എന്ന സ്ഥലത്തെ ഒരു ബാങ്കിലാണ് കേൾക്കുന്നവരിൽ അമ്പരപ്പുളവാക്കുന്ന ഈ സംഭവം നടന്നത്. വീൽ ചെയറിൽ ഇരിക്കുന്ന പൌലോ റോബർട്ടോ ബ്രാഗ എന്ന 68 കാരനെയാണ് നൂൺസ് ബാങ്കിലെത്തിച്ചത്. ബാങ്കിടപാടുകൾക്കിടയിൽ വീല്‍ചെയറിയിലിരിക്കുന്ന വയോധികന്‍ പിറകിലോട്ട് ചാഞ്ഞിരിക്കുന്നതും പിന്നീട് യുവതി തലയില്‍ താങ്ങിപ്പിടിക്കുന്നതും വീഡിയോയിൽ കാണാം. വയോധികൻ നേരത്തെ തന്നെ മരിച്ചിരുന്നതായി തെളിയുന്ന ദൃശ്യങ്ങളാണിവ.

ബ്രസീലിയൻ മീഡിയയുമായി നടത്തിയ സംഭാഷണവേളയിൽ, തനിക്കു ദുരുദ്ദേശപരമായ ലക്ഷ്യം ഉണ്ടായിരുന്നു എന്ന ആക്ഷേപം പ്രതി പാടെ നിരസിച്ചു. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ കഠിനമായ മനോവ്യഥ പ്രകടിപ്പിക്കുകയും ചെയ്തു.

advertisement

''കുടുംബത്തിൽ നിന്നകന്നു നിന്ന ദിവസങ്ങൾ ക്ലേശകരവും, ഭീകരവും ആയിരുന്നു. അദ്ദേഹം മരിച്ചത് ഞാൻ അറിഞ്ഞിരുന്നില്ല, ആളുകൾ പറയുന്നത് വെറും നുണയാണ്. നിങ്ങൾ കരുതുന്ന പോലെ ഒരു ക്രൂരയൊന്നും അല്ല ഞാൻ'' നൂൺസ് പറഞ്ഞു.

താനുപയോഗിക്കുന്ന സോൾപിഡം എന്ന ഉറക്കഗുളിക അമിതമായി കഴിച്ചതാകാം ചോദ്യം ചെയ്യൽ നടന്ന ദിവസം ആശയകുഴപ്പവും അവ്യക്തതതയും സംഭവിച്ചതിനു കാരണമെന്നു നൂൺസ് പറഞ്ഞു. ന്യൂമോണിയ ബാധിച്ചു ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന അങ്കിളിനോട് ഡിസ്ചാർജ് ചെയ്തു അവശതയോടെ വരികയായിരുന്നതിനാൽ ബാങ്കിൽ ചെല്ലുമ്പോൾ തല ഉയർത്തി പിടിക്കണമെന്ന് പറഞ്ഞിരുന്നതായും പ്രതി പറഞ്ഞു.

advertisement

സംഭവത്തിൽ പബ്ലിക് പ്രോസിക്യൂട്ടർമാരുടേത് തികച്ചും തെറ്റായ നിലപാട് ആണ്. നൂൺസ് മനപ്പൂർവം മരിച്ച ബന്ധുവിനെ ഉപയോഗിച്ച് ലോൺ കൈവശപ്പെടുത്താൻ ശ്രമിക്കുകയിരുന്നുവെന്നു അവർ ആരോപിച്ചു.

'' പ്രായം ചെന്ന ബന്ധു മരിച്ചു എന്നറിഞ്ഞു കൊണ്ട് തന്നെ അവർ അദ്ദേഹത്തെ തട്ടി ഉണർത്താൻ ശ്രമിക്കുകയും, കയ്യിൽ പേന പിടിപ്പിക്കുവാനും മേശക്കു അരികിലേക്ക് കൊണ്ട് വന്നു ഒപ്പു വയ്പ്പിക്കാനും ശ്രമിച്ചതായി'' പ്രോസിക്യൂട്ടർമാർ വാദിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഗുരുതരമായ ആരോപണം നിലനിൽക്കെ തന്നെ തുടർ നിയമനടപടികൾക്കായി നൂൺസിനെ ജാമ്യത്തിൽ വിട്ടയച്ചു. വിചിത്രമായ ഈ കേസിനെ ചുറ്റിപ്പറ്റിയുള്ള കുഴയ്ക്കുന്ന സാഹചര്യങ്ങൾ വിലയിരുത്തി അധികൃതർ സൂക്ഷ്മപരിശോധന തുടരുന്നതിനാൽ നൂൺസിൻ്റെ വിചാരണയുടെ സമയപരിധി ഇത് വരെ നിശ്ചയിച്ചിട്ടില്ല.

advertisement

മലയാളം വാർത്തകൾ/ വാർത്ത/World/
മരിച്ച വയോധികനെ വീൽചെയറിൽ ബാങ്കിൽ കൊണ്ടുവന്ന് വായ്പയെടുക്കാൻ ശ്രമം: മരിച്ചത് അറിഞ്ഞില്ലെന്ന് കൊണ്ടുവന്ന യുവതി
Open in App
Home
Video
Impact Shorts
Web Stories