2024 ഒക്ടോബർ 8 ന് എസ്‌ഐഎ വിമാനം എസ്‌ക്യു 026 ൽ കയറിയ ശേഷം, ഡോ. ഡോറീൻ ബെനറി ക്യാബിൻ ക്രൂ അംഗത്തോട് തന്റെ അലർജി പ്രശ്നത്തെക്കുറിച്ച് പറഞ്ഞതായി ന്യൂയോർക്കിലെ ഈസ്റ്റേൺ ഡിസ്ട്രിക്റ്റിനായുള്ള യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിൽ ജൂൺ 17 ന് ഫയൽ ചെയ്ത കേസിൽ പറയുന്നു. അലർജി പ്രശ്നം അറിയിച്ച ശേഷവും ചെമ്മീൻ അടങ്ങിയ ഭക്ഷണം വിളമ്പി എന്നാണ് പരാതി. ഭക്ഷണത്തിൽ ചെമ്മീൻ അടങ്ങിയിരുന്ന കാര്യം അവർ അറിഞ്ഞിരുന്നില്ല എന്ന് ഡോക്‌ടർ.
advertisement
ഭക്ഷണത്തിന്റെ ഒരു ഭാഗം കഴിച്ചപ്പോൾ മുതൽ അസ്വസ്ഥത തുടങ്ങി. ക്യാബിൻ ക്രൂ അംഗത്തെ ചോദ്യം ചെയ്തപ്പോൾ, അബദ്ധം പറ്റിയെന്ന് അവർ സമ്മതിക്കുകയും, ക്ഷമ ചോദിക്കുകയും ചെയ്തു എന്ന് മാധ്യമ റിപോർട്ടുകൾ രേഖപ്പെടുത്തി.
ഇത് ഗുരുതരമായ അലർജി പ്രശ്നത്തിന് കാരണമാവുകയും, ഫ്രാൻസിലെ പാരീസിലേക്ക് അടിയന്തരമായി തിരിച്ചുപോകേണ്ടി വരികയുമുണ്ടായി. ഇവിടെ ഡോക്ടർക്ക് ആവശ്യമായ വൈദ്യസഹായം ലഭിച്ചു.
ദി സ്ട്രെയിറ്റ്സ് ടൈംസ് അനുസരിച്ച്, ഡോ. ബെനറി തന്റെ അവസ്ഥ 'വലിയ വേദനയും മാനസിക പ്രയാസം' നിറഞ്ഞതെന്നും പറയുന്നു. തുടർന്ന് അവർ 'വേദനാജനകമായ, അടിയന്തര മെഡിക്കൽ നടപടിക്രമങ്ങൾക്ക്' വിധേയയാകാൻ നിർബന്ധിതയായെന്നും, ഇത്രയുമെല്ലാം വിമാന ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള അശ്രദ്ധയുടെ ഫലമാണെന്ന് അവർ അവകാശപ്പെടുകയുമുണ്ടായി.
ഈ സംഭവം തന്റെ 'ജീവിതത്തിലെ ആനന്ദം, ലക്ഷ്യങ്ങൾ, താൽപ്പര്യങ്ങൾ എന്നിവ നഷ്ടപ്പെടുത്താൻ' കാരണമായെന്നും അവർ ആരോപിച്ചു. ഇത് തന്നെ ഭാവിയിലും ബാധിച്ചേക്കും എന്നവർ കരുതുന്നു.
കേസുമായി ബന്ധപ്പെട്ട് സിംഗപ്പൂർ എയർലൈൻസിന്റെ ഔദ്യോഗിക പ്രസ്താവന വരാനിരിക്കുന്നു.
സമാനസംഭവത്തിൽ, പീപ്പിൾ റിപ്പോർട്ട് പ്രകാരം, ന്യൂയോർക്കിൽ നിന്നുള്ള മറ്റൊരു സ്ത്രീ അടുത്തിടെ സ്കാൻഡിനേവിയൻ എയർലൈൻസിനെതിരെ 10 മില്യൺ യുഎസ് ഡോളർ (ഏകദേശം 86.5 കോടി രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തിരുന്നു. ഒരു ഫ്ലൈറ്റ് അറ്റൻഡന്റ് തന്റെ മേൽ കത്തുന്ന ചൂടുള്ള കാപ്പി ഒഴിച്ചതായായിരുന്നു അവരുടെ പരാതി.
2024 ഏപ്രിൽ 3 ന്, ഐമാരയും ഭർത്താവ് ഗ്യൂസെപ്പെ കോർബോയും ഡെൻമാർക്കിലെ കോപ്പൻഹേഗനിൽ നിന്ന് നോർവേയിലെ ഓസ്ലോയിലേക്ക് യാത്ര ചെയ്യുന്നതിനിടെ, ഫ്ലൈറ്റ് SK 1464 ൽ വെച്ചാണ് സംഭവം നടന്നത്.
Summary: Woman sues airlines after being served shrimp despite warning the cabin crew on allergy alert