TRENDING:

'യുദ്ധത്തെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കരുത്'; യെദ്യൂരപ്പയുടെ പ്രസ്താവന ചൂണ്ടിക്കാട്ടി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയും

Last Updated:

പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ രാഷ്ട്രീയ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹരീഖ് -ഇ- ഇന്‍സാഫ് ആണ് യെദ്യൂരിയപ്പയുടെ പ്രസ്താവനയെ കുറിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: ബലാകോട്ട് ആക്രമണം തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഗുണകരമാകുമെന്ന യെദ്യൂരപ്പയുടെ പ്രസ്താവന ഏറ്റെടുത്ത് പാകിസ്ഥാന്‍. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ രാഷ്ട്രീയ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹരീഖ് -ഇ- ഇന്‍സാഫ് ആണ് യെദ്യൂരിയപ്പയുടെ പ്രസ്താവനയെ കുറിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്.
advertisement

'തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനു വേണ്ടി ജനങ്ങളെ ഭിന്നിപ്പിക്കുന്ന താങ്കള്‍ യുദ്ധക്കൊതിയനായാണ് അറിയപ്പെടുന്നതെന്ന് മനസിലായിക്കാണുമല്ലോ. യുദ്ധം രാജ്യ താല്‍പര്യത്തിന് എതിരാണ്. അത് ജനങ്ങളെയും പട്ടാളക്കാരെയും ഇല്ലാതാക്കും. ഒരു വ്യക്തിയും യുദ്ധത്തെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കരുത്.- തെഹരീഖ് -ഇ- ഇന്‍സാഫ് ഇങ്ങനെ ട്വീറ്റ് ചെയ്യുന്നു.

യെദ്യൂരപ്പയുടെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. രാഷ്ട്രീയവത്ക്കരണം എന്നതിന് ഇതില്‍ കൂടുത്ല്‍ എന്ത് ചോദ്യമാണുള്ളതെന്ന്, യെദ്യൂരപ്പയുടെ പ്രസ്താവന ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ചോദിച്ചു.

advertisement

ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ രാജ്യം ഒറ്റക്കെട്ടായി കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ചിട്ടും യെദ്യൂരപ്പ് എത്ര ലോക്‌സഭ സീറ്റ് ലഭിക്കുമെന്ന കണക്കെടുപ്പിലായിരുന്നെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാര സ്വാമിയും ട്വീറ്റ് ചെയ്തു.

നിയന്ത്രണരേഖ കടന്ന് പാകിസ്ഥാനില്‍ നടത്തിയ വ്യോമാക്രമണം ഇന്ത്യയില്‍ മോദി അനുകൂല തരംഗം ഉണ്ടക്കാന്‍ കാരണമായെന്നാണ് യെദ്യൂരപ്പ പറഞ്ഞത്. ഈ ആക്രമണത്തിന്റെ പ്രത്യാഘാതങ്ങള്‍ വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിലും പ്രകടമാകും.28 സീറ്റുകളുള്ള കര്‍ണാടകയില്‍ ഏകദേശം 22 സീറ്റെങ്കിലും പിടിച്ചെടുക്കാന്‍ ഇത് മൂലം എളുപ്പത്തില്‍ സാധ്യമാകുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു. ചിത്രദുര്‍ഗയില്‍ മാധ്യമങ്ങളോട് സംസാരക്കവെയായിരുന്നു യെദ്യൂരപ്പയുടെ പ്രതികരണം.

advertisement

അതിര്‍ത്തി കടന്ന് നടത്തിയ വ്യോമാക്രമണവും ഇതിനെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുണ്ടായ പ്രശ്‌നങ്ങളും ബിജെപി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നെന്ന ആരോപണം ഉയരുന്നതിനിടയിലാണ് മുതിര്‍ന്ന നേതാവ് ബി.ജെ.പിയെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്.

'കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ അതിര്‍ത്തി കടന്ന നമ്മള്‍ അവിടെ മൂന്ന് ഭീകരക്യാംപുകളാണ് തകര്‍ത്തത്. ഇത് രാജ്യത്ത് മോദി അനുകൂലതരംഗം വീശാന്‍ ഇടയാക്കിയിട്ടുണ്ട്.ഈ തരംഗം വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഉണ്ടാകും. കേന്ദ്രത്തിന്റെ ഈ നീക്കം യുവാക്കളെ ആവേശഭരിതരാക്കിയിട്ടുണ്ട്. ഇത് കര്‍ണാടകയില്‍ 22ലധികം സീറ്റുകള്‍ നേടിയെടുക്കാന്‍ നമ്മളെ സഹായിക്കും' ഇതായിരുന്നു യെദ്യൂരപ്പയുടെ വാക്കുകള്‍.

'നമ്മുടെ 40 രക്തസാക്ഷികളുടെ മരണത്തിന് പകരം ചോദിച്ച് പാകിസ്ഥാനെ പാഠം പഠിപ്പിക്കാനുള്ള ധൈര്യം മോദി കാണിച്ചു.. സൈനികരുടെ ഓരോ തുള്ളി ചോരയ്ക്കും പകരം ചോദിക്കുമെന്ന് വാക്ക് നല്‍കിയിരുന്നു അത് പാലിച്ചു. പ്രതിപക്ഷ പാര്‍ട്ടികള്‍ അടക്കം എല്ലാവരും അത് സ്വീകരിക്കുകയും ചെയ്തു'. യെദ്യൂരപ്പ കൂട്ടിച്ചേര്‍ത്തു.

Also Read ബലാകോട്ട് വ്യോമാക്രമണം: കർണാടകയിൽ ബിജെപിക്ക് സീറ്റ് കൂട്ടുമെന്ന് ബി.എസ്.യെദ്യൂരപ്പ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
'യുദ്ധത്തെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കരുത്'; യെദ്യൂരപ്പയുടെ പ്രസ്താവന ചൂണ്ടിക്കാട്ടി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയും