ബംഗളൂരു : നിയന്ത്രണരേഖ കടന്ന് പാകിസ്ഥാനിൽ നടത്തിയ വ്യോമാക്രമണം ഇന്ത്യയിൽ മോദി അനുകൂല തരംഗം ഉണ്ടക്കാൻ കാരണമായെന്ന് ബിജെപി നേതാവ് ബി.എസ്.യെദ്യൂരപ്പ. ഈ ആക്രമണത്തിന്റെ പ്രത്യാഘാതങ്ങൾ വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിലും പ്രകടമാകും.28 സീറ്റുകളുള്ള കര്‍ണാടകയില്‍ ഏകദേശം 22 സീറ്റെങ്കിലും പിടിച്ചെടുക്കാൻ ഇത് മൂലം എളുപ്പത്തിൽ സാധ്യമാകുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കൂട്ടിച്ചേർത്തു. ചിത്രദുർഗയിൽ മാധ്യമങ്ങളോട് സംസാരക്കവെയാണ് യെദ്യൂരപ്പയുടെ ഇത്തരമൊരു പ്രതികരണം.
Also Read-ജെയ്ഷ്-ഇ-മുഹമ്മദ് തലവനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ലോകരാജ്യങ്ങൾഅതിർത്തി കടന്ന് നടത്തിയ വ്യോമാക്രമണവും ഇതിനെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുണ്ടായ പ്രശ്നങ്ങളും ബിജെപി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം ശക്തമായി നിലനിൽക്കെയാണ് മുതിർന്ന ബിജെപി നേതാവ് തന്നെ വിമർശനങ്ങൾ ശരിവക്കുന്ന തരത്തിലുള്ള തുറന്ന അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
'കഴിഞ്ഞ ദിവസം പാകിസ്ഥാൻ അതിർത്തി കടന്ന നമ്മൾ അവിടെ മൂന്ന് ഭീകരക്യാംപുകളാണ് തകർത്തത്. ഇത് രാജ്യത്ത് മോദി അനുകൂലതരംഗം വീശാൻ ഇടയാക്കിയിട്ടുണ്ട്.ഈ തരംഗം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും ഉണ്ടാകും. കേന്ദ്രത്തിന്റെ ഈ നീക്കം യുവാക്കളെ ആവേശഭരിതരാക്കിയിട്ടുണ്ട്. ഇത് കര്‍ണാടകയില്‍ 22ലധികം സീറ്റുകൾ നേടിയെടുക്കാൻ നമ്മളെ സഹായിക്കും' എന്നായിരുന്നു യെദ്യൂരപ്പയുടെ വാക്കുകൾ.
Also Read-
ഇന്ത്യ-പാക് സംഘർഷം: ആശങ്കയറിയിച്ച് ലോകരാഷ്ട്രങ്ങൾ; മധ്യസ്ഥ ചർച്ചയ്ക്ക് തയ്യാറെന്ന് റഷ്യ'നമ്മുടെ 40 രക്തസാക്ഷികളുടെ മരണത്തിന് പകരം ചോദിച്ച് പാകിസ്ഥാനെ പാഠം പഠിപ്പിക്കാനുള്ള ധൈര്യം മോദി കാണിച്ചു.. സൈനികരുടെ ഓരോ തുള്ളി ചോരയ്ക്കും പകരം ചോദിക്കുമെന്ന് വാക്ക് നൽകിയിരുന്നു അത് പാലിച്ചു. പ്രതിപക്ഷ പാർട്ടികൾ അടക്കം എല്ലാവരും അത് സ്വീകരിക്കുകയും ചെയ്തു'. യെദ്യൂരപ്പ കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.