പോലീസും വത്തിക്കാന്‍ ജെന്‍ഡര്‍മെരി ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ളവര്‍ ഉടന്‍ ഇടപെട്ട് യുവാവിനെ ബസിലിക്കയില്‍ നിന്ന് നീക്കം ചെയ്തതായി ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇയാളെ അറസ്റ്റു ചെയ്‌തോ അല്ലെങ്കില്‍ കുറ്റം ചുമത്തിയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
സംഭവം ലിയോ മാര്‍പ്പാപ്പ അറിഞ്ഞതായും അദ്ദേഹം ഇക്കാര്യമറിഞ്ഞ് 'ഞെട്ടൽ' രേഖപ്പെടുത്തിയതായും ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
അൾത്താരയിൽ മൂത്രമൊഴിച്ച വ്യക്തിക്ക് ഗുരുതരമായ മാനസികാരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണി ഉള്‍പ്പെടെയുള്ള വത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ സൂചന നല്‍കിയിട്ടുണ്ട്. ഗുരുതരമായ മാനസിക വൈകല്യമുള്ളയാളെ വത്തിക്കാന്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ഇറ്റാലിയന്‍ അധികാരികളെ ഏല്‍പ്പിച്ചതായി ബ്രൂടി എഎഎന്‍എസ്എയോട് പറഞ്ഞു.
advertisement
സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമല്ല. ഫെബ്രുവരിയില്‍ ഒരാള്‍ അള്‍ത്താരയില്‍ കയറി ആറ് മെഴുകുതിരികള്‍ നിലത്തേക്ക് എറിഞ്ഞിരുന്നു. 2023 ജൂണില്‍ ''യുക്രൈനിലെ കുട്ടികളെ രക്ഷിക്കൂ'' എന്ന് പിറകില്‍ എഴുതി നഗ്നനായ ഒരു പോളണ്ട് സ്വദേശി അള്‍ത്താരയില്‍ കയറിയിരുന്നതായി കാത്തലിക് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
റോമന്‍ കത്തോലിക്കാ സഭയിൽ ഏറ്റവും പവിത്രമായ സ്ഥലങ്ങളിലൊന്നായാണ് സെന്റ് പീറ്റേഴ്‌സ് ബസിലിക്ക കണക്കാപ്പെടുന്നത്. ഇവിടെ പ്രതിവര്‍ഷം ലക്ഷക്കണക്കിന് തീർത്ഥാടകരാണ് സന്ദർശിക്കുന്നത്. വി.പത്രോസിന്റെ ശവകുടീരത്തിന് മുകളില്‍ സ്ഥിതി ചെയ്യുന്ന സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ അള്‍ത്താരയില്‍ മാര്‍പ്പാപ്പ കുര്‍ബാന അര്‍പ്പിക്കുന്നതിനാലും പ്രധാന ആരാധന ചടങ്ങുകള്‍ ഇവിടെ വെച്ച് നടത്തപ്പെടുന്നതിനാലും വളരെയധികം ആത്മീയ പ്രാധാന്യമുള്ളതായി കണക്കാക്കപ്പെടുന്നു.