TRENDING:

ഡോണൾഡ് ട്രംപിന്റെ പേരക്കുട്ടിയെ കല്യാണം കഴിക്കണം; പ്രസിഡന്റിന്റെ സ്ഥിരവസതിയുടെ മതില്‍ക്കെട്ട് ചാടിക്കടന്ന് 23കാരന്‍

Last Updated:

ട്രംപിന്റെ പേരക്കുട്ടിയെ തനിക്കിഷ്ടമാണെന്നും ഇക്കാര്യം എല്ലാവരേയും അറിയിക്കാനാണ് ഈ സാഹസത്തിന് മുതിർന്നതെന്നും അറസ്റ്റിലായ യുവാവ് പറഞ്ഞു

advertisement
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പേരക്കുട്ടി കായ് മാഡിസണ്‍ ട്രംപിനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ എ ലാഗോയ്ക്കുള്ളിലേക്ക് മതിൽ‌ചാടിയെത്തിയ 23കാരന്‍ അറസ്റ്റിലായി. ഫ്ലോറിഡയിലെ പാം ബീച്ചിലെ പ്രസിഡന്റിന്റെ സ്ഥിരവസതിയാണ് മാര്‍ എ ലാഗോ. കായിയെ തനിക്കിഷ്ടമാണെന്നും ഇക്കാര്യം എല്ലാവരേയും അറിയിക്കാനാണ് ഈ സാഹസത്തിന് മുതിർന്നതെന്നും അറസ്റ്റിലായ ആന്തണി തോമസ് റെയസ് പറയുന്നു.
News18
News18
advertisement

2024ലും ഇയാള്‍ സമാനമായ രീതിയില്‍ മാര്‍ എ ലാഗോയിലേക്ക് അതിക്രമിച്ചു കയറിയിട്ടുണ്ടെന്ന് യുഎസ് സീക്രട്ട് ഏജന്‍സി വക്താവ് പറഞ്ഞു. ഇന്നലെയാണ് ടെക്സസ് സ്വദേശിയായ റെയസ് വസതിയിലേക്ക് അതിക്രമിച്ചുകയറിയതും അറസ്റ്റിലായതും. അര്‍ധരാത്രിയോടെയാണ് റെയസ് യുഎസ് സീക്രട്ട് ഏജന്റ്സിന്റെ പിടിയിലാകുന്നത്.

മതില്‍ ചാടിക്കടന്ന് ട്രംപുമായി ചര്‍ച്ച നടത്തിയ ശേഷം കൊച്ചുമകളുമായുള്ള വിവാഹത്തെക്കുറിച്ചും സംസാരിക്കാമെന്ന് കരുതിയാണ് വീടിന്റെ മതില്‍ ചാടിയതെന്നും റെയസ് പറയുന്നു. ഡോണൾഡ് ട്രംപ് ജൂനിയറിന്റേയും വനേസ ട്രംപിന്റേയും മകളാണ് കായ്. സംഭവം നടക്കുമ്പോള്‍ പ്രസിഡന്റ് ട്രംപ് വാഷിങ്ടണ്‍ ഡിസിയിലായിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മാര്‍ എ ലാഗോയിലേക്ക് ആളുകള്‍ അതിക്രമിച്ചുകടന്ന സംഭവങ്ങള്‍ മുൻപും ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വീടിന്റെ സുരക്ഷയും വലിയ തോതില്‍ വര്‍ധിപ്പിച്ചിരുന്നു. ഇതിനെ മറികടന്നാണ് യുവാവ് സാഹസത്തന് മുതിർന്നത്.

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
ഡോണൾഡ് ട്രംപിന്റെ പേരക്കുട്ടിയെ കല്യാണം കഴിക്കണം; പ്രസിഡന്റിന്റെ സ്ഥിരവസതിയുടെ മതില്‍ക്കെട്ട് ചാടിക്കടന്ന് 23കാരന്‍
Open in App
Home
Video
Impact Shorts
Web Stories