ജോർജിയയിൽ നിന്നുള്ള റിപ്പബ്ലിക്കൻ പാർട്ടി അംഗമായ മാർജോറി ടെയ്‌ലർ ഗ്രീൻ, ഡൊണാൾഡ് ട്രംപിന്റെ MAGA പ്രസ്ഥാനത്തിന്റെ ശക്തയായ അനുയായി എന്നനിലയിൽ പ്രശസ്തയാണ്. തീവ്ര വലതുപക്ഷ വീക്ഷണങ്ങൾക്കും ഗൂഢാലോചന സിദ്ധാന്തങ്ങൾക്കും പേരുകേട്ട അവർ പലപ്പോഴും വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. റിപ്പബ്ലിക്കൻ പാർട്ടിയുടെ ദേശീയവാദിയും ട്രംപ് അനുകൂല വിഭാഗത്തിലെ പ്രധാനിയുമായി അവർ തുടരുന്നു.
advertisement
"ബുർഖ ധരിച്ച സ്റ്റാച്യു ഓഫ് ലിബർട്ടി വിനോദസഞ്ചാരികളെ ആകർഷിക്കുന്നത് തുടരുമെന്ന് എനിക്ക് ഉറപ്പില്ല," ഗ്രീനിന്റെ ട്വീറ്റിനോട് പ്രതികരിച്ചുകൊണ്ട് MAGA കൺസർവേറ്റീവായ @JackNotAMuber പറഞ്ഞു. "രസകരമായ ഭാഗം എന്തെന്നാൽ മംദാനി ഇസ്ലാമിന്റെ ബുർഖ ശാഖയിൽ നിന്നുള്ളയാളല്ല എന്ന് അവർക്ക് അറിയില്ല എന്നത് മാത്രമല്ല, സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ ഒരു കൈ മുകളിലാണെന്ന് അവർക്ക് മനസിലായിട്ടില്ല എന്നതുകൂടിയാണ്''- പോസ്റ്റിനെ എതിർത്തുകൊണ്ട് ചിലർ കുറിച്ചു.
മംദാനി സോഷ്യൽ മീഡിയയിൽ വിമർശനം നേരിടുന്നത് പുതിയ കാര്യമല്ല. ആറാഴ്ച മുമ്പ് പോസ്റ്റ് ചെയ്ത അദ്ദേഹത്തിന്റെ വിവാഹ ഫോട്ടോകൾക്കും സമാനമായ വിമർശനങ്ങൾ ഉണ്ടായി. “നിങ്ങൾ ഇന്ന് ട്വിറ്റർ നോക്കിയാൽ രാഷ്ട്രീയം എത്രത്തോളം നീചമാണെന്ന് നിങ്ങൾക്ക് മനസിലാകും,” അദ്ദേഹം എഴുതി. “വധഭീഷണിയോ എന്നെ നാടുകടത്താനുള്ള ആഹ്വാനമോ ആകട്ടെ, ഞാൻ സാധാരണയായി അത് അവഗണിക്കാറുണ്ട്. എന്നാൽ നിങ്ങൾ സ്നേഹിക്കുന്നവരുടെ കാര്യത്തിലാകുമ്പോൾ അത് വ്യത്യസ്തമാണ്. മൂന്ന് മാസം മുമ്പ്, സിറ്റി ക്ലാർക്കിന്റെ ഓഫീസിൽ വെച്ച് എന്റെ ജീവിതത്തിലെ പ്രണയിനിയായ രമയെ ഞാൻ വിവാഹം കഴിച്ചു. ഇപ്പോൾ, വലതുപക്ഷ ട്രോളുകൾ അവരെകൂടി ലക്ഷ്യമിടുന്നു''- മംദാനി വ്യക്തമാക്കി.
"രമ എന്റെ ഭാര്യ മാത്രമല്ല. അവർ സ്വന്തം നിലയിൽ അറിയപ്പെടാൻ അർഹതയുള്ള ഒരു അവിശ്വസനീയ കലാകാരിയാണ്. നിങ്ങൾക്ക് എന്റെ കാഴ്ചപ്പാടുകളെ വിമർശിക്കാം, പക്ഷേ എന്റെ കുടുംബത്തെ വിമർശിക്കരുത്." - മംദാനി വാർത്താ ഏജൻസിയോട് പറഞ്ഞു.
ഇന്തോ-അമേരിക്കന്‍ ചലച്ചിത്ര നിര്‍മ്മാതാവ് മീര നായരുടെയും ഇന്ത്യന്‍ വംശജനായ ഉഗാണ്ടന്‍ മാര്‍ക്‌സിസ്റ്റ് പണ്ഡിതന്‍ മഹ്മൂദ് മംദാനിയുടെയും മകനാണ് സൊഹ്‌റാന്‍ മംദാനി. നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഇദ്ദേഹം വിജയിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റിയുടെ ചരിത്രത്തിലെ ആദ്യത്തെ മുസ്ലീം മേയറായിരിക്കും 33-കാരനായ മംദാനി. തിരുവനന്തപുരം മേയറായി ആര്യാ രാജേന്ദ്രന്‍ തിരഞ്ഞെടുക്കപ്പെട്ട വാര്‍ത്ത 'ഇങ്ങനെയൊരു മേയര്‍ ന്യൂയോര്‍ക്കിനും വേണ്ടേ' എന്ന് ചോദിച്ചുകൊണ്ട് മംദാനി ഷെയര്‍ ചെയ്തിരുന്നു.