59-കാരൻ ഷാരൂഖിന്റെ അമ്മയായി അഭിനയിച്ച 40-കാരി; ഒറ്റ സിനിമകൊണ്ട് ജീവിതം മാറിയ പ്രമുഖ നടി!
- Published by:Sarika N
- news18-malayalam
Last Updated:
ഭാവിയിൽ ഒരു ചിത്രത്തിൽ ഷാരൂഖിന്റെ നായികയായി അഭിനയിക്കാൻ കാത്തിരിക്കുകയാണെന്ന് നടി പറയുന്നു
advertisement
1/7

പൊതുവെ ഇന്ത്യൻ സിനിമയിൽ നടന്മാർക്ക് പ്രായം കൂടിയാലും സിനിമകൾ ലഭിക്കും എന്നാൽ നടിമാരുടെ അവസ്ഥ നേരെ വിപരീതമാണ്. നടിമാർ ഒരു പ്രായം കഴിയുമ്പോൾ സഹനടിയായും 'അമ്മ വേഷങ്ങളിലേക്കും തഴയപ്പെടുന്നത് നാം കാണാറുണ്ട്. നടൻമാർ പ്രായമായാലും നായകവേഷങ്ങൾ വിട്ട് മറ്റൊരു റോളും ചെയ്യാറില്ല.
advertisement
2/7
നടൻ ഷാരൂഖ് ഖാന് (shah Rukh Khan) ദേശീയ അവാർഡ് നേടി കൊടുത്ത ചിത്രമാണ് ജവാൻ (Jawan) . ഈ ചിത്രത്തിൽ അഭിനയിക്കുമ്പോൾ നടന്റെ പ്രായം 56 വയസ്. എന്നാൽ അന്ന് ചിത്രത്തിൽ നടന്റെ അമ്മയുടെ വേഷം കൈകാര്യം ചെയ്ത നടിയുടെ പ്രായം ആവട്ടെ 38 വയസ്. 1200 കോടിയിലധികം രൂപ കളക്ഷൻ നേടിയ ചിത്രത്തിൽ താരത്തിന്റെ അമ്മയായി എത്തിയത് ടിവി സീരിയലുകളുടെ പ്രേക്ഷകർക്ക് സുപരിചിതയായ നടി റിധി ദോഗ്ര (Riddhi Dogra) ആണ്.
advertisement
3/7
സംവിധായകൻ ആറ്റ്‌ലി സംവിധാനം നിർവഹിച്ച് 2023 ൽ തിയേറ്ററുകളിൽ റിലീസ് ചെയ്ത ബോളിവുഡ് ചിത്രമാണ് 'ജവാൻ'. ഷാരൂഖ് ഖാൻ, നയൻതാര, വിജയ് സേതുപതി, ദീപിക പദുക്കോൺ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലെ കേന്ദ്ര കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ഷാരൂഖ് ഖാന്റെ അമ്മയായ കാവേരിയുടെ വേഷമാണ് നടി റിധി ദോഗ്ര കൈകാര്യം ചെയ്തത്.
advertisement
4/7
ചിത്രത്തിലെ 'അമ്മ വേഷത്തിനായി സംവിധായകൻ ആദ്യം നടിയെ സമീപിച്ചപ്പോൾ താരം വിസമ്മതിച്ചതായി പറയപ്പെടുന്നു. പിന്നീട് നടി വേഷം ചെയ്യാൻ സമ്മതിച്ചു. ഒരു അഭിമുഖത്തിനിടയിൽ നടി തന്നെയാണ് ഈ കാര്യം വെളിപ്പെടുത്തിയത്. "ചിത്രത്തിൽ ഷാരൂഖ് ഖാൻ ചെറുപ്പമായിരുന്നു. അദ്ദേഹത്തിന്റെ അമ്മയുടെ വേഷം ചെയ്യുന്നത് എനിക്ക് പരിഹാസ്യമായിരുന്നു. പിന്നീട് സംവിധായകൻ എന്നെ ബോധ്യപ്പെടുത്തി ".
advertisement
5/7
ജവാൻ സിനിമയുടെ സെറ്റിലേക്ക് ആറ്റ്‌ലി തന്നെ വിളിച്ചുവരുത്തുകയായിരുന്നു. അവിടെ എത്തുന്നത് വരെ ഏതുതരം കഥാപാത്രമാണ് അവതരിപ്പിക്കുന്നതെന്ന് അറിയില്ലായിരുന്നുവെന്ന് നടി പറയുന്നു. അവിടെ പോയതിനു ശേഷമാണ് ആറ്റ്ലി എന്റെ കഥാപാത്രത്തെക്കുറിച്ച് വിശദമായി പറഞ്ഞത്. ഞാൻ ഉടൻ തന്നെ അഭിനയിക്കാൻ വിസമ്മതിച്ചു. ചെറുപ്പക്കാരനായ ഷാരൂഖ് ഖാന്റെ രക്ഷിതാവാണ് ഞാൻ. ഈ വേഷത്തിൽ ഒരുപാട് പേരെ തിരഞ്ഞ ശേഷമാണ് എന്നിലേക്ക് ഈ കഥാപത്രം എത്തുന്നത്.
advertisement
6/7
ഒരുപാട് ആലോചിച്ച ശേഷമാണ് ഇത്തരം ഒരു വേഷത്തിൽ നടി അഭിനയിച്ചത്. ഈ അവസരം നഷ്ടപ്പെടുത്താൻ താൻ ആഗ്രഹിച്ചില്ല എന്ന് നടി പറയുന്നു . അതുകൊണ്ട് അഭിനയിക്കാൻ സമ്മതിച്ചു." ഞാൻ ഷാരൂഖ് ഖാന്റെ വലിയ ആരാധകനാണ്. അദ്ദേഹം ഒരു സിനിമയിൽ ഇത്തരമൊരു വേഷം ചെയ്യുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ഇതിൽ നിന്ന് കരകയറാനും ഈ ഓർമ്മകൾ മായ്ക്കാനും, ഷാരൂഖ് ഖാനൊപ്പം വീണ്ടും ഒരു സിനിമയിൽ അഭിനയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, ”താരം പറയുന്നു.
advertisement
7/7
അവതരികയാകുന്നതിന് മുൻപ് നടി ഷിയാമാക് ദാവർ ഡാൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു നർത്തകിയായിരുന്നു. ആദ്യമായി സഹനിർമ്മാതാവ് എന്ന ലേബലിൽ ആണ് താരം സിനിമയിൽ എത്തുന്നത്. ശേഷം നിരവധി ടെലിവിഷൻ ഷോകളും സീരിയലുകളും ചെയ്തു. 2011 ൽ ദോഗ്ര നടൻ രാകേഷ് ബാപതിനെ വിവാഹം കഴിച്ചു. 2019 ൽ ഇരുവരും വേർപിരിഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Buzz/
59-കാരൻ ഷാരൂഖിന്റെ അമ്മയായി അഭിനയിച്ച 40-കാരി; ഒറ്റ സിനിമകൊണ്ട് ജീവിതം മാറിയ പ്രമുഖ നടി!