Sabarimala | ശബരിമലയിൽ കനത്ത മഴ; തീർത്ഥാടകരുടെ തിരക്ക് കുറഞ്ഞു
- Published by:Vishnupriya S
- news18-malayalam
Last Updated:
കനത്ത മഴ കാരണം ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് കുറഞ്ഞു രാവിലെ പത്തുമണി വരെ 28230 തീർത്ഥാടകരാണ് സന്നിധാനത്ത് എത്തിയത്
advertisement
1/9

കനത്ത മഴ കാരണം ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് കുറഞ്ഞു രാവിലെ പത്തുമണി വരെ 28230 തീർത്ഥാടകരാണ് സന്നിധാനത്ത് എത്തിയത്. മണിക്കൂറിൽ 20,00- 25,000 ഇടയിൽ തീർത്ഥാടകർ മാത്രമേ ഇപ്പോൾ സന്നിധാനത്തേക്ക് എത്തുന്നുള്ളൂ.
advertisement
2/9
കനത്ത മഴ പമ്പയിൽ നിന്നും സന്നിധാനത്തേക്കുള്ള തീർത്ഥാടകരുടെ വരവിനെയും ബാധിച്ചിട്ടുണ്ട്. ശബരിമലയിൽ ഇടവിട്ട് കനത്ത മഴ പെയ്യുന്നുണ്ട്. സന്നിധാനത്ത് പുലർച്ചെ 3ന് നട തുറന്നപ്പോൾ വലിയ നടപ്പന്തൽ തിങ്ങി നിറഞ്ഞ് തീർഥാടകരായിരുന്നു.
advertisement
3/9
5 മണിയായപ്പോഴേക്കും ക്യൂനിന്ന് എല്ലാവരും പടികയറി. പിന്നെ മല കയറി വരുന്നവർ കാത്തുനിൽപില്ലാതെ പടി കയറി ദർശനം നടത്തുകയാണ്. പമ്പയിൽനിന്നു സന്നിധാനത്തേക്ക് നീലിമല, അപ്പാച്ചിമേട് വഴിയാണ് തീർഥാടകരെ കടത്തിവിടുന്നത്.
advertisement
4/9
നീലിമല പാതയിൽ 18 നടപ്പന്തലുകൾ ഉണ്ട്. കൂടാതെ മരക്കൂട്ടം മുതൽ ശരംകുത്തി വഴി ക്യൂ കോംപ്ലക്സും ഉള്ളതിനാൽ മഴ നനയാതെ കയറി നിൽക്കാം. എന്നാൽ ദർശനം കഴിഞ്ഞ് മലയിറങ്ങുന്നവർക്ക് പമ്പയിൽ എത്തി വാഹനത്തിൽ കയറുന്നതുവരെ മഴ നനയണം.
advertisement
5/9
മടക്ക യാത്രക്ക് തീർഥാടകരെ കടത്തിവിടുന്ന ചന്ദ്രാനന്ദൻ റോഡ്, സ്വാമി അയ്യപ്പൻ റോഡ് എന്നിവിടങ്ങളിൽ മഴ നനയാതെ കയറി നിൽക്കാൻ സംവിധാനമില്ല. മഴ പെയ്ത് പമ്പാ നദിയിൽ ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് ദുരന്ത നിവാരണത്തിനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്.
advertisement
6/9
ആറാട്ട് കടവ് തടയണയിലെ വെള്ളം തുറന്നുവിട്ട് ജലനിരപ്പ് ക്രമീകരിച്ചു. ഇതിനു പുറമേ ജലസേചന വിഭാഗം ഉദ്യോഗസ്ഥരുടെ നിരീക്ഷണവും ശക്തമാക്കി. ദേശീയ ദുരന്ത നിവാരണ സേന, ദ്രുതകർമ സേന, അഗ്നി രക്ഷാ സേന, പൊലീസ് എന്നിവരും പമ്പയിൽ ജാഗ്രത പാലിക്കുന്നു.
advertisement
7/9
ശബരിമലയിൽ വരും ദിവസത്തെ തിരക്ക് മുന്നിൽക്കണ്ട് അതിനുവേണ്ട ഒരുക്കങ്ങൾ നടത്തുമെന്ന് ദിവസം പ്രസിഡണ്ട് പി എസ് പ്രശാന്ത്. വെർച്ച്വൽ ക്യൂവിൽ ബുക്ക് ചെയ്ത സമയം പാലിക്കുവാൻ തീർത്ഥാടകർ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
advertisement
8/9
ശബരിമലയിൽ വിർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവർ സമയ ക്രമം പാലിക്കണമെന്നും സമയക്രമം പാലിക്കാത്തത് മറ്റു തീർത്ഥാടകർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും എഡിജിപി എസ് ശ്രീജിത്ത്.
advertisement
9/9
ബുക്ക് ചെയ്ത സമയത്ത് എത്താൻ കഴിഞ്ഞില്ലെങ്കിൽ കാത്തിരിക്കേണ്ടി വരും. എല്ലാവർക്കും ദർശനം ഉറപ്പാക്കും. പക്ഷെ സമയക്രമം പാലിച്ച് മാത്രമേ പിന്നീട് കടത്തി വിടൂവെന്നും അദേഹം പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Life/Religion/
Sabarimala | ശബരിമലയിൽ കനത്ത മഴ; തീർത്ഥാടകരുടെ തിരക്ക് കുറഞ്ഞു