ഭക്തന്‍റെ കാണിക്കയായി വിവിധ ബ്രാൻഡുകളിലുള്ള 101 കുപ്പി വിദേശമദ്യം ക്ഷേത്രത്തിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
ദ്രാവിഡാചാരം നിലനിൽക്കുന്ന കേരളത്തിലെ തന്നെ അത്യപൂർവമായ ക്ഷേത്രങ്ങളിലൊന്നായ ഇവിടെ കള്ള്, മുറുക്കാൻ, കോഴി തുടങ്ങിയവയാണ് പ്രധാന കാണിക്കകൾ
advertisement
1/6

കൊല്ലം: വ്യത്യസ്തമായ ആചാരങ്ങൾകൊണ്ട് പേരുകേട്ടതാണ് കൊല്ലം പോരുവഴി മലനട ദുര്യോധന ക്ഷേത്രം, മദ്യം ഉൾപ്പടെയുള്ള കാണിക്കയാണ് ഇവിടുത്തെ പ്രധാന സവിശേഷത. ഇവിടെ ഭക്തർ കാണിക്കയായി കള്ളും മറ്റും നൽകുന്നത് വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. ഇപ്പോഴിതാ ഒരു ഭക്തൻ 101 കുപ്പി വിദേശ മദ്യമാണ് ക്ഷേത്രത്തിൽ കാണിക്കയായി സമർപ്പിച്ചിരിക്കുന്നത്. ഇതിൽ വിവിധ ബ്രാൻഡുകളിലുള്ള മദ്യമുണ്ട്.
advertisement
2/6
ഫുള്ളിന്‍റെയും ലിറ്ററിന്‍റെയും പൈൻഡിന്‍റെയും കുപ്പികൾ ഉൾപ്പടെയാണ് കാണിക്ക സമർപ്പണം. ഇതിൽ വിസ്ക്കി, ബ്രാൻഡി, റം, വോഡ്ക, ബിയർ എന്നിങ്ങനെ എല്ലാ തരം മദ്യവും ഉൾപ്പെട്ടിട്ടുണ്ട്.
advertisement
3/6
ദക്ഷിണ കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രമാണ് പോരുവഴി മലനട ക്ഷേത്രം. മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തായി തനതായ ആചാരങ്ങളാണ് ഇവിടെയുള്ളത്. ദ്രാവിഡാചാരം നിലനിൽക്കുന്ന കേരളത്തിലെ തന്നെ അത്യപൂർവമായ ക്ഷേത്രങ്ങളിലൊന്നാണിത്. ഈ ക്ഷേത്രത്തിൽ കള്ള്, മുറുക്കാൻ, കോഴി തുടങ്ങിയവയാണ് പ്രധാന കാണിക്കകൾ. ദിവസവും ഇവയിൽ ഏതെങ്കിലുമൊക്കെ സമർപ്പിക്കാണ ഭക്തർ എത്താറുണ്ട്.
advertisement
4/6
കാണിക്ക സമർപ്പിച്ച് പ്രാർഥിച്ചാൽ മനസിൽ ആഗ്രഹിക്കുന്ന കാര്യം മലയപ്പൂപ്പൻ നടത്തിത്തരുമെന്നാണ് വിശ്വാസം. ഇത്തരത്തിൽ കാണിക്ക അർപ്പിക്കുന്നവരിൽ കൂടുതൽ പേരും കള്ള് വഴിപാടാണ് നടത്താറുള്ളത്. ഇതിന്‍റെ ഭാഗമായാണ് ഒരു ഭക്തൻ ഇക്കഴിഞ്ഞ ഞായറാഴ്ച 101 കുപ്പി വിദേശ മദ്യം കലശമായി സമർപ്പിച്ചത്. നിരവധിയാളുകളാണ് ഈ ചടങ്ങ് ദർശിക്കാനായി ക്ഷേത്രത്തിൽ എത്തിച്ചേർന്നത്.
advertisement
5/6
പുറമെ നിന്ന് നോക്കുന്നവർക്ക് വിചിത്രമായി തോന്നാമെങ്കിലും പോരുവഴി ദുര്യോധന ക്ഷേത്രത്തെ സംബന്ധിച്ച് ഇത് പുതിയ കാര്യമല്ല. നേരത്തെയും ഭക്തർ ഇവിടെ വിദേശമദ്യവും കള്ളുമൊക്കെ കാണിക്കയായി സമർപ്പിച്ചിട്ടുണ്ട്. എന്നാൽ ഇത്രയേറെ കുപ്പികൾ സമർപ്പിക്കുന്നത് ഇതാദ്യമാണ്.
advertisement
6/6
ഇത്തരത്തിൽ വലിയ അളവിലുള്ള വിദേശമദ്യം കാണിക്കയായി സമർപ്പിക്കുന്നതിലെ നിയമവശങ്ങൾ ചോദ്യം ചെയ്യാതെ തന്നെ ക്ഷേത്രം ഇത് സ്വീകരിക്കുകയായികുന്നു. ഇത്തരത്തിൽ കാണിക്കയായി ലഭിക്കുന്ന വിദേശമദ്യം ക്ഷേത്രത്തിൽ എത്തുന്ന ഭക്തർക്ക് സൗജന്യമായി വിതരണം ചെയ്യും.
മലയാളം വാർത്തകൾ/Photogallery/Buzz/
ഭക്തന്‍റെ കാണിക്കയായി വിവിധ ബ്രാൻഡുകളിലുള്ള 101 കുപ്പി വിദേശമദ്യം ക്ഷേത്രത്തിൽ