വിജയ്‌യുടെ മക്കളും സംഗീതയുടെ പക്ഷത്ത്? അച്ഛനോടുള്ള വിയോജിപ്പ് രേഖപ്പെടുത്തി മകൻ
- Published by:meera_57
- news18-malayalam
Last Updated:
മൂന്നു വർഷങ്ങൾക്ക് മുൻപ് വിജയ്‌യുടെയും സംഗീതയുടെയും മകൻ ജെയ്‌സൺ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് തുറന്നിരുന്നു. ഇതിലെ ആദ്യ പോസ്റ്റ് യു.കെയിലെ കെന്റിൽ നിന്നുമാണ്
advertisement
1/6

പൂർണമായും 27 വർഷം നീണ്ട ദാമ്പത്യം എന്ന് പറയാൻ സാധിക്കില്ല എങ്കിലും നടൻ വിജയിൽ നിന്നും ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചനം നേടാൻ ആഗ്രഹിക്കുകയാണ്. 2021ൽ നാടാണ് നടിയുമായി അവിഹിതബന്ധം ഉണ്ടെന്നു കണ്ടുപിടിക്കപ്പെട്ടതു മുതൽ തന്റെ ജീവിതം ദുസ്സഹമായി മാറി എന്ന കാര്യം സംഗീത വിവാഹമോചന ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്. പലതവണയായി ഒത്തുതീർപ്പിനു ശ്രമിച്ചുവെങ്കിലും, താൻ ഒഴിവാക്കപ്പെട്ടതല്ലാതെ, വിജയ് അതിനൊന്നും ചെവികൊടുത്തില്ല എന്ന് സംഗീത ഹർജിയിൽ പറയുന്നു. മക്കളുടെ വിദ്യാഭ്യാസം കഴിയും വരെ വിവാഹമോചനം എന്ന നടപടിയിൽ നിന്നും മാറിനിൽക്കാൻ സംഗീത തീരുമാനിച്ചു
advertisement
2/6
യു.കെയിൽ നിന്നും ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയ സംഗീത പക്ഷെ വിവാഹത്തെ തുടർന്ന്, ലണ്ടനിലെ തന്റെ കുടുംബത്തു നിന്നും ചെന്നൈയിലെ വിജയ്‌യുടെ വീട്ടിലേക്ക് പൂർണമായും മാറി താമസിച്ചു. നവാഗത സംവിധായകൻ ജെയ്‌സൺ സഞ്ജയ് എന്ന മകന്റെയും ദിവ്യ സാഷ എന്ന മകളുടെയും മാതാപിതാക്കളാണ് ഇവർ. 'സിഗ്മ' എന്ന ചിത്രത്തിലൂടെ തമിഴ് ചലച്ചിത്ര സംവിധാനം രംഗത്തു കടന്നു വരാനിരിക്കെയാണ് ജെയ്‌സൺ. വിജയ് സിനിമാ ജീവിതത്തോട് വിടപറയുന്ന വേളയിലാണ് മകൻ സിനിമയിൽ എത്തുന്നത് (തുടർന്നു വായിക്കുക)
advertisement
3/6
മക്കളുടെ പഠനം മാത്രമല്ല, അവരുടെ മാനസികാവസ്ഥയും കണക്കിലെടുത്താണ് സംഗീത വിവാഹമോചനം നേടാൻ തീരുമാനിച്ചത്. വർഷങ്ങളായി, വിജയ്‌യുടെ ജീവിതത്തിലെ പ്രധാന പരിപാടികളിൽ ഒന്നുംതന്നെ ആരും സംഗീതയെ കണ്ടിരുന്നില്ല. ഇവർ തമ്മിൽ അത്ര രസത്തിലല്ല എന്ന ആദ്യസൂചന നൽകുന്നതായിരുന്നു ഈ നിമിഷങ്ങൾ എല്ലാം തന്നെ. വിജയ് തമിഴക വെട്രി കഴകം പാർട്ടി ആരംഭിച്ചപ്പോഴും സംഗീത ആ പരിസരത്തുപോലും ഉണ്ടായിരുന്നില്ല. വിവാഹമോചന ഹർജി വന്നതോട് കൂടി വർഷങ്ങളായി അവർ നേരിട്ട തിക്താനുഭവങ്ങൾ മാധ്യമചർച്ചയ്ക്ക് വഴിവച്ചു കഴിഞ്ഞു
advertisement
4/6
മകളുടെ പഠനാർത്ഥം യു.കെ. പൗരത്വം ഉള്ള സംഗീതയും കുട്ടിയും അവരുടെ കുടുംബത്തോടൊപ്പമാണ് എന്ന തരത്തിൽ ഇടയ്ക്ക് ഒരു റിപ്പോർട്ട് വന്നിരുന്നു. സംഗീത നാട്ടിലില്ലേ എന്ന ചോദ്യത്തിന് ഒരുവിധം പരിഹാരമായ കണ്ടെത്തലായിരുന്നു ഇത്. എന്നാൽ, അതുകൊണ്ടൊന്നും കുടുംബബന്ധം അത്ര സുഖകരമാണ് എന്നതിന് യാതൊരു തെളിവും അവശേഷിച്ചില്ല. മൂന്നു വർഷങ്ങൾക്ക് മുൻപ് വിജയ്‌യുടെയും സംഗീതയുടെയും മകൻ ജെയ്‌സൺ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് തുറന്നിരുന്നു. ഇതിലെ ആദ്യ പോസ്റ്റ് യു.കെയിലെ കെന്റിൽ നിന്നുമാണ്
advertisement
5/6
മകന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിലെ വിവരങ്ങൾ പരിശോധിച്ചാൽ, ജെയ്‌സണും പഠിച്ചത് ലണ്ടനിലാണ് എന്ന് മനസിലാകും. ഇവിടുത്തെ രണ്ട് ചലച്ചിത്ര പഠനവിദ്യാലയങ്ങളിലായിരുന്നു ജെയ്‌സന്റെ വിദ്യാഭ്യാസം എന്ന് ബയോയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ടോറന്റോ ഫിലിം സ്‌കൂൾ, സെൻട്രൽ ഫിലിം സ്‌കൂൾ തുടങ്ങിയ സ്ഥലങ്ങളിലാണ് ജെയ്‌സൺ പഠിച്ചത്. വർക്ക് മോഡ് എന്ന് ക്യാപ്‌ഷൻ നൽകി, ലൊക്കേഷനിൽ ക്ലാപ് ബോർഡ് അടിക്കുന്നതും, ക്യാമറയുടെ പ്രവർത്തനം പഠിക്കുന്നതും മറ്റുമാണ് ആദ്യ ചിത്രങ്ങൾ. ഇപ്പോൾ അമ്മ സംഗീതയുടെ വിവാഹമോചന ഹർജിക്ക് പിന്നാലെ മകനും അമ്മയുടെ പക്ഷം എന്ന് സൂചന നൽകുകയാണ് ജെയ്‌സൺ
advertisement
6/6
ആകെ 36 പേരെ ഫോളോ ചെയ്യുന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് ആണ് ജെയ്‌സന്റെത്. 470K ഫോളോവേഴ്‌സുമുണ്ട്. ഇപ്പോൾ കാണുന്ന കാഴ്ച, ജെയ്‌സൺ പിതാവ് ദളപതി വിജയ്‌യെ ഫോളോ ചെയ്യുന്നില്ല എന്നാണ്. ജെയ്‌സൺ ഫോളോ ചെയ്യുന്ന വിജയ് നടൻ വിജയ് സേതുപതിയും! മുൻപ് പിതാവിന്റെ പ്രൊഫൈൽ ഫോളോ ചെയ്തിരുന്ന ജെയ്‌സൺ അമ്മയുടെ വിവാഹമോചന ഹർജിക്ക് പിന്നാലെ വിജയ്‌യെ അൺഫോളോ ചെയ്‌തു എന്നാണ് വിവരം
മലയാളം വാർത്തകൾ/Photogallery/Buzz/
വിജയ്‌യുടെ മക്കളും സംഗീതയുടെ പക്ഷത്ത്? അച്ഛനോടുള്ള വിയോജിപ്പ് രേഖപ്പെടുത്തി മകൻ