TRENDING:

മലയാളത്തിന്റെ പ്രിയനടൻ കുറിച്ച മണിമണി പോലുള്ള ഇംഗ്ലീഷ്; 1970ലെ കൈപ്പട പുറത്ത്

Last Updated:
പൃഥ്വിരാജ് പിറക്കുന്നതിനും മുൻപേയുള്ള ഇംഗ്ലീഷ് കൈപ്പടയാണിത്. എഴുതിയിരിക്കുന്നത് മലയാളത്തിന്റെ മഹാ നടനും
advertisement
1/7
മലയാളത്തിന്റെ പ്രിയനടൻ കുറിച്ച മണിമണി പോലുള്ള ഇംഗ്ലീഷ്; 1970ലെ കൈപ്പട പുറത്ത്
മലയാളത്തിൽ മണിമണി പോലെ ഇംഗ്ലീഷ് പറയുന്ന നടൻ എന്ന് കേൾക്കുമ്പോൾ തന്നെ സിനിമാപ്രേക്ഷകരുടെ മനസിലേക്ക് ഓടിയെത്തുന്ന മുഖം നടൻ പൃഥ്വിരാജിന്റേതായിരിക്കും എന്നുറപ്പ്. അദ്ദേഹത്തിന്റെ പിതാവ് സുകുമാരനും ഇംഗ്ളീഷിൽ പ്രഗത്ഭനായിരുന്നു. പക്ഷേ ഇവരെക്കൂടാതെ ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാൻ അറിയാവുന്ന മലയാളത്തിന്റെ പ്രിയ നടൻ പണ്ട് മുതലേ ഇവിടെ ഉണ്ടായിരുന്നു എന്നറിയാമോ? അതാണ് ഈ കൈപ്പട
advertisement
2/7
ഒരൽപം കൂടി കേറിചിന്തിച്ചാൽ ഒരുപക്ഷേ ഓർത്തെടുക്കാൻ കഴിയുക നടൻ ജയന്റെ പേരായിരിക്കും. ഇത് ജയൻ എഴുതിയതല്ല എന്ന് ആദ്യമേ പറഞ്ഞേക്കാം. ത്രിവേണി എന്ന സിനിമയുടെ ഷൂട്ടിംഗ് വേളയിൽ സന്ദർശിച്ച സ്ഥലത്തെ വിസിറ്റേഴ്സ് ഡയറിയിൽ പതിഞ്ഞ കുറിപ്പാണിത് (തുടർന്ന് വായിക്കുക)
advertisement
3/7
മൂത്തകുന്നം ഹിന്ദു മത ധർമ പരിപാലന സഭ സന്ദർശിച്ച വേളയിൽ എഴുതിയ കുറിപ്പാണിത്. ഒപ്പം നടി ശാരദയും ഉണ്ട് എന്ന് ഇതിൽനിന്നും വായിച്ചെടുക്കാം. വളരെ അച്ചടക്കവും വൃത്തിയും നിറഞ്ഞ സ്ഥലമായി ഇവിടം പരിപാലിച്ചു പോരുന്ന അധികൃതർക്ക് അദ്ദേഹം അഭിനന്ദനം അറിയിക്കുന്നു
advertisement
4/7
എ. വിൻസെന്റ് സംവിധാനം ചെയ്ത ചിത്രത്തിൽ മലയാളത്തിന്റെ മഹാ നടന്മാരായ പ്രേം നസീർ, സത്യൻ എന്നിവർ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. സത്യന്റെ കൈപ്പടയാണ് മുകളിൽ കണ്ടത്. കാലത്തെ അതിജീവിച്ച ചിത്രത്തിലെ നാല് ഗാനങ്ങളും ഇന്നും സൂപ്പർ ഹിറ്റുകളാണ്
advertisement
5/7
ദാമോദരൻ മുതലാളി എന്ന കഥാപാത്രത്തെയാണ് സത്യൻ അവതരിപ്പിച്ചത്. ഇന്ന് എം.എ.ക്ക് തുല്യമായ വിദ്വാൻ പരീക്ഷ പാസായ ആളാണ് അദ്ദേഹം. അതിനു ശേഷം തിരുവനന്തപുരം സെന്റ് ജോസഫ്‌സ് സ്കൂളിൽ  അധ്യാപകനായി ജോലിനോക്കി
advertisement
6/7
തിരുവിതാംകൂർ സ്റ്റേറ്റ് പോലീസിൽ സേവനമനുഷ്‌ഠിക്കവെ അഭിനയ മോഹത്താൽ അദ്ദേഹം തുടക്കത്തിൽ നാടകത്തിലും, ശേഷം സിനിമയിലുമെത്തി. 'ആത്മസഖി' എന്ന സിനിമയാണ് തുടക്കം. ശേഷം നിരൂപക പ്രശംസ നേടിയ 'നീലക്കുയിൽ' എന്ന ചിത്രത്തിൽ വേഷമിട്ടു
advertisement
7/7
രണ്ട് പതിറ്റാണ്ടോളം മലയാള സിനിമയിൽ പകരക്കാരില്ലാത്ത നടനായി അദ്ദേഹം നിലകൊണ്ടു. കടൽപ്പാലം, കരകാണാക്കടൽ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി
മലയാളം വാർത്തകൾ/Photogallery/Buzz/
മലയാളത്തിന്റെ പ്രിയനടൻ കുറിച്ച മണിമണി പോലുള്ള ഇംഗ്ലീഷ്; 1970ലെ കൈപ്പട പുറത്ത്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories