ഒരു വർഷം കൊണ്ട് സംഭരിച്ച ധൈര്യം! 'കളർഫുൾ' ഫോട്ടോഷൂട്ട് നടത്തിയ താരത്തെ മനസിലായോ?
- Published by:Sarika KP
- news18-malayalam
Last Updated:
സമൂഹമാധ്യമങ്ങളിൽ താരം പങ്കുവച്ച ‘കളർഫുൾ’ ചിത്രങ്ങൾ ഇതിനകം ശ്രദ്ധ നേടി.
advertisement
1/8

ഒറ്റയ്ക്കുള്ള പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് സംഗീത സംവിധായകൻ എ ആർ റഹ്മാന്റെ മൂത്ത മകളും ഗായികയുമായ ഖദീജ റഹ്മാൻ. ആദ്യമായാണ് താരം ഇത്തരത്തിലുള്ള ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്.
advertisement
2/8
ഇത് തീർത്തും അവിശ്വസനീയവും മറക്കാനാകാത്തതുമായ അനുഭവമായിരുന്നുവെന്നും ഖദീജ തുറന്നു പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ ഖദീജ പങ്കുവച്ച ‘കളർഫുൾ’ ചിത്രങ്ങൾ ഇതിനകം ശ്രദ്ധ നേടി. ഖദീജയുടെ ഫോട്ടോഷൂട്ട് ആരാധകർക്ക് വേറിട്ട കാഴ്ചയാവുകയാണ്.
advertisement
3/8
ഹിജാബ് ധരിച്ച് അതിനു മുകളിൽ പൂക്കൾ അണിഞ്ഞാണ് ഖദീജ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. മുത്തുകൾ കോർത്തൊരുക്കിയ മാലയും വസ്ത്രത്തിന്റെ ഭാഗമായി ധരിച്ചിരിക്കുന്നു. ചുവന്ന മാസ്ക് വച്ചു മുഖം മറച്ച ഖദീജ, കളർഫുൾ മേക്കപ് ആണ് ചെയ്തിരിക്കുന്നത്.
advertisement
4/8
നെറ്റിയിലും കൺപോളകളിലും കവിളിന്റെ മുകൾ വശങ്ങളിലുമായി വെള്ള, പച്ച, മഞ്ഞ, ചുവപ്പ് എന്നീ നിറങ്ങൾ കൊണ്ട് ചെറുചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. കണ്ണുകൾ അടച്ചും തുറന്നും തീക്ഷ്ണമായി നോക്കിയും ഖദീജ ചിത്രങ്ങൾക്കു പോസ് ചെയ്തു.
advertisement
5/8
ചിത്രം പങ്കുവച്ചതോടെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. എന്നും വേദികളിൽ മുഖം പകുതി മറച്ചാണ് ഖദീജ എത്താറുളളത്. ചിത്രങ്ങളോടൊപ്പം ഒരു കുറിപ്പും ഖദീജ പങ്കുവച്ചിട്ടുണ്ട്.
advertisement
6/8
'ചിന്താഭാരമുള്ള കാലത്തിലൂടെയായിരുന്നു കഴിഞ്ഞ കുറേയേറെ നാളുകളായി ഞാൻ കടന്നുപൊയ്ക്കൊണ്ടിരുന്നത്. എന്റെ ചില പ്രധാന സൃഷ്ടികൾ പുറത്തിറങ്ങാനിരിക്കുകയാണ്. അതിനിടെ ഒരു ഇടവേള അനിവാര്യമാണെന്ന് തോന്നിയപ്പോൾ ഇത്തരമൊരു ഫോട്ടോ ഷൂട്ട് നടത്താമെന്ന് തീരുമാനിച്ചു.
advertisement
7/8
വലിയ ആത്മപരിശോധനയ്ക്ക് ശേഷം, ഒരു വർഷത്തിനിപ്പുറം ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെടാനുള്ള ധൈര്യവും സമയവും ഞാൻ സംഭരിച്ചു. അങ്ങനെയാണ് പ്രകൃതി മാതാവിൽ നിന്നുള്ള നിറങ്ങൾ ഞാൻ അണിഞ്ഞത്.
advertisement
8/8
ഈ ചിത്രങ്ങൾ എന്റെ വ്യക്തിത്വത്തെയും സ്ത്രീത്വത്തെയും ശക്തികളെയും പുനർനിർവചിക്കുന്ന ഒരു യാത്രയെ അടയാളപ്പെടുത്തുന്നു. യാതൊന്നും ചിന്തിക്കാതെയാണ് ഈ വർണങ്ങൾ ഞാൻ തിരഞ്ഞെടുത്തതും അണിഞ്ഞതും. കൂടെ നിന്ന എല്ലാവർക്കും നന്ദി'- ഖദീജ കുറിച്ചു.
മലയാളം വാർത്തകൾ/Photogallery/Buzz/
ഒരു വർഷം കൊണ്ട് സംഭരിച്ച ധൈര്യം! 'കളർഫുൾ' ഫോട്ടോഷൂട്ട് നടത്തിയ താരത്തെ മനസിലായോ?