'കൂട്ടായി ഇനി പുതിയൊരാൾ'; പുതിയ അതിഥിയെ പരിചയപ്പെടുത്തി അഭയ ഹിരൺമയി
- Published by:Sarika KP
- news18-malayalam
Last Updated:
തന്റെ ജീവിതത്തെക്കുറിച്ചുള്ള അഭയയുടെ പോസ്റ്റുകൾ വൈറലായി മാറാറുണ്ട്.
advertisement
1/7

മലയാളികൾക്ക് എന്നും സുപരിചിതയാണ് ഗായിക അഭയ ഹിരണ്മയി (Abhaya Hiranmayi). ചലച്ചിത്ര പിന്നണിഗായിക, മോഡല്‍ തുടങ്ങി വിവിധ മേഖലകളിലൂടെ എത്തിയ താരം എന്നും വാർത്തകളിൽ ഇടം നേടാറുണ്ട്.
advertisement
2/7
ഗായികയുടെ പാട്ടുകളെയും കുടുംബത്തെയുമെല്ലാം പ്രേക്ഷകർക്ക് പരിചയമുണ്ട്. സോഷ്യൽ മീഡിയയിലും താരം വളരെ സജീവമാണ്. എല്ലാ വിശേഷങ്ങളും ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്.
advertisement
3/7
വിവിധതരം ഫോട്ടോഷൂട്ടുകളിൽ എത്തി താരം ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ പുതിയ അതിഥിയെ പരിചയപ്പെടുത്തി എത്തിയിരിക്കുകയാണ് താരം. തന്റെ യാത്രയ്ക്ക് കൂട്ടായി പുതിയ വാഹനം സ്വന്തമാക്കിയിരിക്കുകയാണ്.
advertisement
4/7
ഫോക്‌സ്‌വാഗണിന്റെ മിഡ്-സൈസ് എസ്.യു.വി. മോഡലായ ടൈഗൂണാണ് അഭയ തന്റെ യാത്രകള്‍ക്ക് കൂട്ടായി തിരഞ്ഞെടുത്ത വാഹനം.
advertisement
5/7
കൊച്ചിയിലെ ഫോക്‌സ്‌വാഗണ്‍ വിതരണക്കാരായ ഇ.വി.എം. ഫോക്‌സ്‌വാഗണില്‍ നിന്നാണ് അഭയ ഹിരണ്‍മയി തന്റെ പുതിയ വാഹനത്തെ സ്വന്തമാക്കിയത്.
advertisement
6/7
സന്തോഷകരമായ ഡ്രൈവിങ്ങ് അനുഭവം നേര്‍ന്ന് അഭയ വാഹനം സ്വന്തമാക്കുന്നതിന്റെ വീഡിയോയും ഇ.വി.എം ഫോക്‌സ്‌വാഗണ്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
advertisement
7/7
ടൈഗൂണിന്റെ ഉയര്‍ന്ന വകഭേദങ്ങളിലൊന്നായ ഹൈലൈനിന്റെ 1.0 ലിറ്റര്‍ എന്‍ജിന്‍ ഓട്ടോമാറ്റിക് മോഡലാണ് അഭയ തിരഞ്ഞെടുത്തിരിക്കുന്നത്. 15.28 ലക്ഷം രൂപയാണ് ഈ എസ്.യു.വിയുടെ എക്‌സ്‌ഷോറൂം വില.
മലയാളം വാർത്തകൾ/Photogallery/Buzz/
'കൂട്ടായി ഇനി പുതിയൊരാൾ'; പുതിയ അതിഥിയെ പരിചയപ്പെടുത്തി അഭയ ഹിരൺമയി