TRENDING:

Abhaya Hiranmayi | നിന്റെ ഉമ്മയോട് ഞാൻ ബോധിപ്പിക്കാം; അവര് വളർത്തിയപ്പോ പിഴച്ചു പോയ തെറ്റാണെന്ന്; കമന്റിൽ അപമാനിച്ചവന് അഭയ ഹിരണ്മയിയുടെ മറുപടി

Last Updated:
തീർത്തും അരോചകമായ തരത്തിലാണ് അഭയ ഹിരണ്മയിയെ വ്യക്തിഹത്യ ചെയ്യാൻ ലക്ഷ്യമിട്ട് ഒരാൾ വിരൽചൂണ്ടിയത്
advertisement
1/9
നിന്റെ ഉമ്മയോട് ഞാൻ ബോധിപ്പിക്കാം; അവര് വളർത്തിയപ്പോ പിഴച്ചു പോയ തെറ്റാണെന്ന്; കമന്റിൽ അപമാനിച്ചവന് അഭയ ഹിരണ്മയി...
ഏറെ നാൾ നീണ്ട ഒരു ലിവിങ് ടുഗെദർ ബന്ധം അവസാനിച്ചതിനെ പേരിൽ ഇന്നും സോഷ്യൽ മീഡിയയിൽ വേട്ടയാടപ്പെടുകയാണ് ഗായിക അഭയ ഹിരണ്മയി (Abhaya Hiranmayi). പോരെങ്കിൽ, അഭയ അൽപ്പം ഗ്ലാമറസായി വേഷം ധരിച്ചാൽ പറയണോ പൂരം? അതിന്റെ താഴെ സദാചാരക്കാരുടെ ജാഥയാണ്. എല്ലാത്തിനും അണ്ണാക്കിൽ അടിക്കുന്ന മറുപടി കൊടുത്താലും ചിലർ കിട്ടിയത് പോരാ എന്ന മട്ടാണ്
advertisement
2/9
ജീവിതത്തിൽ ചെറുതും വലുതുമായ സന്തോഷങ്ങളുമായി ജീവിക്കുന്ന വ്യക്തിയാണ് അഭയ. പക്ഷേ എന്ത് ചെയ്താലും, ഒരു വർഷത്തിനു മുൻപേ വിട്ടുപോയ ആ ബന്ധത്തിന്റെ പേര് പറഞ്ഞ് സായൂജ്യം അടയുന്നവർ പലരും അഭയയുടെ കമന്റ്റ് സെക്ഷനിൽ കേറിവരാറുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/9
ഏറ്റവും പുതിയ ഒരു കമന്റിലും കഥ വേറെയല്ല. മറ്റൊരു സദാചാരക്കാരൻ അഭയയുടെ പൂർവകാല ബന്ധത്തെ തീർത്തും അരോചകമായ തരത്തിലാണ് ഇവിടെ ചിത്രീകരിച്ചിട്ടുള്ളത്. ഗോപിയുടെ പേര് പറഞ്ഞാണ് അഭയക്ക് അപമാനം വരുത്താനുള്ള ഇയാളുടെ ശ്രമം
advertisement
4/9
'ഗോപി സുന്ദറിന്റെ കറിവേപ്പില' എന്നാണ് അഭയ ഹിരണ്മയിയുടെ പോസ്റ്റിലെ കമന്റ്. പക്ഷേ കിട്ടേണ്ട ആൾക്ക് കിട്ടേണ്ടത് അതിന്റെ സമയത്തു തന്നെ കൊടുക്കാൻ അഭയ മറന്നില്ല. അതിനേക്കാളും നീളമുണ്ട്‌ അഭയ നൽകിയ മറുപടിക്ക്
advertisement
5/9
'ഞാൻ കറിവേപ്പിലയാണോ ചൊറിയണമാണോ എന്ന് നീ വന്നു മുന്നിൽ നിൽക്കൂ, അപ്പൊ മനസിലാകും. നിന്റെ ഉമ്മയോട് ഞാൻ ബോധിപ്പിക്കാം, അവർ വളർത്തിയപ്പോ പിഴച്ചുപോയ തെറ്റാണ് എന്ന് അവരെ ഞാനൊന്നു ബോധിപ്പിക്കണമല്ലോ. കക്കാസ് മുത്ത് പോയി ഉറങ്ങ്' എന്ന് അഭയ
advertisement
6/9
'എന്റെ കക്കാസ് ഏട്ടൻ, ഒരു കറിവേപ്പില കഥയും' എന്ന് അത്യന്തം പുച്ഛത്തോടെ ഈ സ്ക്രീൻഷോട്ടിന് കുറുകെ അഭയ ഹിരണ്മയി ഒരു ക്യാപ്‌ഷനും നൽകി മാത്രമേ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്തുള്ളൂ
advertisement
7/9
ഏറ്റവും അടുത്തായി സംഗീത സംവിധായകൻ ജാസി ഗിഫ്റ്റിന്റെ ഒപ്പം ഒരു ജിംഗിൾ പാടിയതാണ് അഭയ ഹിരണ്മയിയുടെ സന്തോഷം. കൊച്ചിയിലെ റെക്കോർഡിങ് സ്റ്റുഡിയോയിൽ നിന്നുള്ള ചിത്രം സഹിതം ആ വിശേഷം അഭയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഇട്ടു
advertisement
8/9
ഓമനത്തമുള്ള ഒരു കുഞ്ഞ് വളർത്തുനായയെ ദത്തെടുത്ത വിശേഷം അഭയ കുറച്ചുമുമ്പേ പോസ്റ്റ് ചെയ്തിരുന്നു. ലൗസി എന്ന നായക്കുട്ടിയെയും കൊണ്ടാണ് അഭയ പോണ്ടിച്ചേരിയിൽ യാത്ര പോയതും
advertisement
9/9
വീണ്ടും പ്രണയത്തിലാണോ എന്നൊന്നും അഭയ ആരോടും പറഞ്ഞിട്ടില്ല. ഇടയ്ക്ക് അഭയയെ ചേർത്തുപിടിച്ച് എടുത്തുയർത്തിയ ഒരാൾക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തെങ്കിലും അധികം വൈകാതെ അത് ഡിലീറ്റ് ചെയ്തു
മലയാളം വാർത്തകൾ/Photogallery/Buzz/
Abhaya Hiranmayi | നിന്റെ ഉമ്മയോട് ഞാൻ ബോധിപ്പിക്കാം; അവര് വളർത്തിയപ്പോ പിഴച്ചു പോയ തെറ്റാണെന്ന്; കമന്റിൽ അപമാനിച്ചവന് അഭയ ഹിരണ്മയിയുടെ മറുപടി
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories