TRENDING:

അടിപൊളി പാട്ടുകൾ പാടാനല്ല, കച്ചേരി നടത്താനും സാധിക്കും; ആദ്യ കച്ചേരിയുമായി അഭയ ഹിരണ്മയി

Last Updated:
തനി ക്‌ളാസിക്കൽ സംഗീതവുമായി ജീവിതത്തിലെ ആദ്യ കച്ചേരി പാടിയിരിക്കുന്നു അഭയ
advertisement
1/6
അടിപൊളി പാട്ടുകൾ പാടാനല്ല, കച്ചേരി നടത്താനും സാധിക്കും; ആദ്യ കച്ചേരിയുമായി അഭയ ഹിരണ്മയി
സ്മാർട്ട് ആൻഡ് മോഡേൺ ലുക്കിൽ മൈക്കെടുത്തു വീശി അടിപൊളി പാട്ട് പാടുന്ന അഭയ ഹിരണ്മയിയെ (Abhaya Hiranmayi) മാത്രമേ ഇതുവരെയും എല്ലാരും കണ്ടിട്ടുള്ളൂ. 'കോയിക്കോട്' പാട്ടുകാരി വളരെ സജീവമായ ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്. എന്നാലിപ്പോൾ തനി ക്‌ളാസിക്കൽ സംഗീതവുമായി ജീവിതത്തിലെ ആദ്യ കച്ചേരി പാടിയിരിക്കുന്നു അഭയ. തന്റെ കച്ചേരി അനുഭവത്തെക്കുറിച്ച് അഭയ വാചാലയാവുന്നു
advertisement
2/6
അമ്മ ലതികയേ സാക്ഷിയാക്കിയാണ് അഭയ കച്ചേരി നടത്തിയത്. കുണ്ടമൺഭാഗം ദേവീ ക്ഷേത്രം ഉത്സവത്തിലാണ് അഭയയുടെ ആദ്യ കച്ചേരി. 'ഒരു അരങ്ങേറ്റ കച്ചേരി നടത്തുക എന്ന അവിശ്വസനീയമായ കാര്യം ഞാൻ ചെയ്തു. പലപ്പോഴും എനിക്ക് തന്നെ വിശ്വസിക്കാൻ സാധിച്ചിട്ടില്ല. കുടുംബത്തിലെ സംഗീത വിദ്വാന്മാർ പലരും ചെയ്യാത്ത കാര്യം ഞാൻ ചെയ്തു എന്ന് അഹങ്കാരം അല്ല...
advertisement
3/6
അവരിത് ചെയ്തില്ലലോ അപ്പൊ ഞാൻ എങ്ങനെ ചെയ്യും എന്ന ന്യായമില്ലായ്മയാണ് എന്റെ മുന്നിൽ ഉണ്ടായിരുന്നത്. തെറ്റുകൾ ഉണ്ടായിരുന്നു, പക്ഷെ കച്ചരി കഴിഞ്ഞപ്പോൾ അതൊരു വല്യ ആത്മവിശ്വാസമായി മാറി. ചെയ്യാൻ പറ്റും എന്നൊരു തോന്നൽ ഉണ്ടായി...
advertisement
4/6
ആദ്യമേ 'അമ്മ ഒരു പ്രൊഫഷണൽ കച്ചേരി ആർട്ടിസ്റ്റിനെ പോലെ എന്നെ പേടിപ്പിച്ചെങ്കിലും, പേടിപ്പിച്ചിട്ടു ഒരു കാര്യവുമില്ല എന്ന് മനസിലാക്കി 'അമ്മ അവസാനം എങ്ങനെയെങ്കിലും, വൃത്തിയായി പാടിയാൽ മതി എന്ന പോയിന്റിൽ എത്തി. ഒരു ഗുരുവിനു വേണ്ടത് ക്ഷമയും സമാധാനവും അറിവും ആണ്. മിനി ചേച്ചി ഉള്ളത് കൊണ്ട് മാത്രമാണ് ഈ ഒരു കാര്യം സാധിച്ചത്. മഹാരാജാസ് കോളേജിലെ സംഗീത വിഭാഗം HoD ആണ്...
advertisement
5/6
അതിലുപരി ഗുരുക്കന്മാരുടെ ഗുരുക്കളെ പഠിപ്പിക്കുന്ന ജ്ഞാനസ്ത. കൂടെ നിന്ന് ആത്മവിശ്വാസം തന്ന എന്റെ പക്കമേളക്കാർ. ഇതുവരെയും പഠിപ്പിച്ച സകലഗുരുക്കന്മാർക്കും സാഷ്ടാംഗ പ്രണാമം. എന്തെങ്കിലും മഹത്തരമായ കാര്യങ്ങൾ ചെയ്യുമ്പോൾ അത് ആരോ നമ്മളെ കൊണ്ട് ചെയ്യുക്കുന്നു എന്നെ എനിക്ക് വിശ്വസിക്കാൻ സാധിക്കുന്നുള്ളൂ, അത് അച്ഛൻ ആണ് എന്ന് വിശ്വസിക്കാൻ ആണ് എനിക്കിഷ്ടം. കൂടെ നിന്ന അപ്പുനും, കിളിക്കും കയ്യടിച്ചു പ്രോത്സാഹിപ്പിച്ച എന്റെ അമ്മയുടെയും അച്ഛന്റെയും കുടുംബത്തിന് എന്റെ നാട്ടുകാരോട്, ദൈവത്തിനോട് നന്ദി,' അഭയ കുറിച്ചു
advertisement
6/6
സ്റ്റേജിൽ മൈക്കുമായി പാടാൻ നിൽക്കുന്ന മോഡേൺ ലുക്കിലെ അഭയ ഹിരണ്മയിയുടെ മറ്റൊരു വേർഷൻ
മലയാളം വാർത്തകൾ/Photogallery/Buzz/
അടിപൊളി പാട്ടുകൾ പാടാനല്ല, കച്ചേരി നടത്താനും സാധിക്കും; ആദ്യ കച്ചേരിയുമായി അഭയ ഹിരണ്മയി
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories