പിന്നണിയിൽ ഗോപി സുന്ദറിന്റെ സംഗീതം; നദിപോലൊഴുകുന്ന സ്ത്രീത്വത്തെ ആഘോഷിച്ച് അഭയ ഹിരണ്മയി
- Published by:meera_57
- news18-malayalam
Last Updated:
പച്ചപ്പിലേക്ക് തുറക്കാതെ തുറന്ന ജാലകത്തിനരികെ പുറത്തേക്ക് നോക്കി പ്രകൃതിഭംഗി ആസ്വദിക്കുന്ന അഭയ ഹിരണ്മയി
advertisement
1/6

ഗായികയായ അഭയ ഹിരണ്മയി (Abhaya Hiranmayi) ഒരു നടി കൂടിയായി മാറിയ ചിത്രമാണ് ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത മലയാള സിനിമ 'പണി'. ഈ ചിത്രം മികച്ച പ്രതികരണവുമായി തിയേറ്ററുകളിൽ നിറഞ്ഞു. അഭയ ഹിരണ്മയിക്കുമുണ്ട് ആ വിജയത്തിൽ ഒരു പങ്ക്. താരം ഇതിനിടയിൽ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ചില ചിത്രങ്ങളുമായി തന്റെ അപ്‌ഡേറ്റുകൾ പോസ്റ്റ് ചെയ്യുന്നുമുണ്ടായിരുന്നു. സിനിമക്ക് ശേഷം അഭയ ലണ്ടൻ യാത്ര നടത്തിയ ചിത്രങ്ങളും വന്നുചേർന്നിരുന്നു. ഏറ്റവും പുതിയ ചിത്രങ്ങളിൽ സ്ത്രീത്വത്തെ ആഘോഷിക്കുകയാണ് അഭയ
advertisement
2/6
പച്ചപ്പിലേക്ക് തുറക്കാതെ തുറന്ന ജാലകത്തിനരികെ പുറത്തേക്ക് നോക്കി പ്രകൃതിഭംഗി ആസ്വദിക്കുന്ന അഭയ ഹിരണ്മയിയാണ് ഈ ചിത്രങ്ങളിൽ. ജീൻസും ടോപ്പുമാണ് വേഷം. ചിത്രങ്ങൾ ഒന്നിലും അഭയ മുഖം നൽകിയിട്ടില്ല. തിരിഞ്ഞു നിന്ന് പുറത്തെ കാഴ്ചകൾ ആസ്വദിക്കുന്ന തന്റെ ദൃശ്യങ്ങൾ മാത്രമാണ് ഈ ഫോട്ടോകളിൽ. കൂടാതെ, നദിപോലെ ഒഴുകുന്ന സ്ത്രീത്വത്തെ പ്രകീർത്തിച്ചുള്ള ചില വാചകങ്ങളും അഭയ പങ്കിട്ടിരിക്കുന്നു. ഒരു യാത്രയ്ക്കിടെ പകർത്തിയ ദൃശ്യം എന്ന് ഹാഷ്ടാഗുകൾ പറയും (തുടർന്ന് വായിക്കുക)
advertisement
3/6
'കുറ്റമേതുമില്ലാതെ ഒഴുകുന്നു. നിങ്ങളിലെ സ്ത്രീയും ഒരു നദിപോലെ നിർത്താതെ ഒഴുകട്ടെ. നിങ്ങൾ നിങ്ങളുടെ കർവുകളെയും, ഏറ്റവും വലിയ അപൂർണ്ണതയെയും സ്നേഹിക്കട്ടെ. നിങ്ങളുടെ യഥാർത്ഥ ശക്തി എന്തെന്ന് തിരിച്ചറിയട്ടെ. അങ്ങനെയെങ്കിൽ മാത്രമേ, നിങ്ങൾ നിങ്ങളുടേത് ഏതെന്നു മനസിലാക്കൂ,' അഭയ കുറിച്ചു. ആരാധകരും അഭ്യുദയകാംഷികളും അഭയ ഹിരണ്മയിയെ അഭിനന്ദനം കൊണ്ട് മൂടുന്നു
advertisement
4/6
ഈ പോസ്റ്റ് അഭയ ഹിരണ്മയി ഇൻസ്റ്റഗ്രാം സ്റ്റോറിയിലും പങ്കിടുന്നുണ്ട്. പോസ്റ്റിന്റെ പിന്നണിയിൽ ഗോപി സുന്ദർ ഈണം നൽകിയ ഗാനമുണ്ട് എന്നതും ശ്രദ്ധേയം. ദുൽഖർ സൽമാൻ അഭിനയിച്ച 'ചാർളി' സിനിമയിലെ സുന്ദരി പെണ്ണേ... എന്ന ഗാനമാണ് അഭയ ഹിരണ്മയി ഈ പോസ്റ്റിന്റെ പിന്നണിയിൽ പ്ളേ ചെയ്തിരിക്കുന്നത്. അഭയ - ഗോപി പ്രണയവും അതിന്റെ പര്യവസാനവും പ്രേക്ഷകരും അറിഞ്ഞതാണ്. വേർപിരിഞ്ഞതിനു ശേഷവും മുൻപൊരിക്കൽ ഗോപിയുടെ ഗാനത്തിന് ചുവടുവച്ച തന്റെ ഒരു വീഡിയോ അഭയ പോസ്റ്റ് ചെയ്തിരുന്നു. ആ ഗാനങ്ങൾ പലതും അഭയ കൂടെയുണ്ടായിരുന്ന നാളുകളിൽ ഗോപി ചിട്ടപ്പെടുത്തിയതെന്ന ഓർമയും അഭയക്കുണ്ടാകും
advertisement
5/6
179K ഫോളോവേഴ്‌സുള്ള പ്രൊഫൈലാണ് അഭയ ഹിരണ്മയിയുടേത്. മലയാള സിനിമയിൽ അഭയക്ക് ചില നല്ല പ്രോജക്ടുകൾ ലഭിച്ച വർഷം കൂടിയാണ് 2024. മോഹൻലാൽ ചിത്രം 'മലൈക്കോട്ടൈ വാലിബനിൽ' അഭയ ഹിരണ്മയി പാടിയ ഒരു ഗാനം ഉൾപ്പെട്ടിരുന്നു. മോഹൻലാൽ ചിത്രത്തിന് വേണ്ടി പാടുന്നു എന്നയറിവ് തനിക്ക് അത്ഭുതമായിരുന്നു എന്ന് അഭയ പറഞ്ഞിട്ടുണ്ട്. അടുത്തിടെ അഭയ ഹിരണ്മയി നടത്തിയ പല ഫോട്ടോഷൂട്ടുകളും ശ്രദ്ധ നേടിയിരുന്നു. ഇതിൽ ഒരു ക്രിസ്തീയ വധുവിന്റെ വേഷം ധരിച്ച അഭയയുടെ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടു
advertisement
6/6
ഈ ക്രിസ്തുമസിന് അഭയയും അനുജത്തി വരദയും കൂടി വീട്ടിൽ ആഘോഷിച്ചതിന്റെ ദൃശ്യങ്ങളും ഗായിക പോസ്റ്റ് ചെയ്തിരുന്നു. ഭക്ഷണം പാകം ചെയ്യലും, ലൈറ്റുകളും, നെറ്റ്ഫ്ലിക്‌സും, ക്രിസ്തുമസ് ചിത്രങ്ങളും ആയിരുന്നു തന്റെ പ്രധാന പരിപാടികൾ എന്ന് അഭയ ഹിരണ്മയി പോസ്റ്റ് ചെയ്തു
മലയാളം വാർത്തകൾ/Photogallery/Buzz/
പിന്നണിയിൽ ഗോപി സുന്ദറിന്റെ സംഗീതം; നദിപോലൊഴുകുന്ന സ്ത്രീത്വത്തെ ആഘോഷിച്ച് അഭയ ഹിരണ്മയി