'സിംഗിളല്ല, കമ്മിറ്റഡാണ്, പക്ഷേ എനിക്ക് ആരെയും കല്യാണം കഴിക്കേണ്ട': അഭയ ഹിരൺമയി
- Published by:Anuraj GR
- news18-malayalam
Last Updated:
ഇപ്പോള്‍ ആരെയെങ്കിലും വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന്, ആരെയും കല്യാണം കഴിക്കാന്‍ വയ്യ, എനിക്ക് കല്യാണം കഴിക്കണ്ട എന്നായിരുന്നു അഭയയുടെ മറുപടി
advertisement
1/5

ജീവിതത്തിലെ പ്രതിസന്ധിയിൽനിന്ന് കരകയറുകയാണെന്നും ഇപ്പോൾ വളരെ സന്തോഷത്തോടെ ജീവിതം മുന്നോട്ടുപോകുകയാണെന്നും അഭയ ഹിരൺമയി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പിന്നണി ഗായിക കൂടിയായ ഹിരൺമയി ഇക്കാര്യം പറഞ്ഞത്.
advertisement
2/5
ഇപ്പോൾ സിംഗിൾ അല്ലെന്നും കമ്മിറ്റഡാണെന്നും അഭയ ഹിരൺമയി വ്യക്തമാക്കുന്നു. ഇപ്പോള്‍ ആരെയെങ്കിലും വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന്, ആരെയും കല്യാണം കഴിക്കാന്‍ വയ്യ, എനിക്ക് കല്യാണം കഴിക്കണ്ട എന്നായിരുന്നു അഭയയുടെ മറുപടി.
advertisement
3/5
ഫാമിലിയും സുഹൃത്തുക്കളുമൊക്കെ നല്ല രീതിയില്‍ മെന്റല്‍ സപ്പോര്‍ട്ട് നല്‍കുന്നുണ്ടെന്നും അഭയ ഹിരൺമയി വ്യക്തമാക്കി. ഇപ്പോൾ നല്ലതുപോലെ ജോലി ചെയ്യാനാകുന്നു. മ്യൂസിക്കിൽ കൂടുതൽ ശ്രദ്ധിക്കുന്നുവെന്നും അവർ പറഞ്ഞു.
advertisement
4/5
'ഞാനൊരു ഫെമിനിസ്റ്റ് ആണ്. എന്തുകൊണ്ട് ഫെമിനിസ്റ്റ് ആയി എന്ന് ചോദിച്ചാല്‍ അറിയില്ല. തുല്യതയ്ക്ക് വേണ്ടിയാണെന്നും പറയാന്‍ കഴിയില്ല. കാരണം പെണ്ണ് പെണ്ണും ആണ് ആണും ആണ്. രണ്ടുകൂട്ടരേയും ഈക്വല്‍ ആക്കാന്‍ പറ്റില്ല. കാരണം അത് ദൈവത്തിന്റെ സൃഷ്ടിയാണ് അതിനെ മാറ്റാന്‍ കഴിയില്ലെന്നും അഭയ അഭിപ്രായപ്പെട്ടു.
advertisement
5/5
2014ൽ ആണ് ഹിരണ്മയി ആദ്യമായി സിനിമ മേഖലയിലേക്ക് കടന്നുവരുന്നത്. നാക്കു പെന്റ നാക്കു ടക ആയിരുന്നു ആദ്യ ചിത്രം. അതിന് ശേഷം ദിലീപ്=-മംത കൂട്ടുകെട്ടിൽ വന്ന 2 കണ്ട്രീസിലെ തന്ന താനെ എന്ന ഗാനത്തിലൂടെ ശ്രദ്ധേയയായി. ഗോപി സുന്ദർ ആയിരുന്നു ആ ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചത്
മലയാളം വാർത്തകൾ/Photogallery/Buzz/
'സിംഗിളല്ല, കമ്മിറ്റഡാണ്, പക്ഷേ എനിക്ക് ആരെയും കല്യാണം കഴിക്കേണ്ട': അഭയ ഹിരൺമയി