Malootty | മാളൂട്ടിയിൽ ജയറാം, ഉർവശിമാരുടെ മകളായ കൈക്കുഞ്ഞ് ഇന്ന് അറിയപ്പെടുന്ന ഗായിക
- Published by:user_57
- news18-malayalam
Last Updated:
ബേബി ശ്യാമിലി കൈക്കുഞ്ഞായിരുന്ന ഘട്ടത്തിനായി സ്‌ക്രീനിലെത്തിയ കുട്ടി ഇന്ന് മലയാളത്തിലെ പ്രശസ്ത ഗായിക
advertisement
1/7

'മാളൂട്ടി' (Malootty) എന്ന മലയാള സിനിമ ഒരുകാലത്ത് കൊച്ചുകുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയങ്കരമായിരുന്നു. ഇന്നും ഈ ചിത്രത്തിന്റെ ഫാൻസിന്റെ കാര്യത്തിൽ തർക്കമില്ല. ഭരതൻ സംവിധാനം ചെയ്ത് 1990ൽ റിലീസ് ചെയ്ത സിനിമയിൽ ജയറാം, ഉർവശി, ബേബി ശ്യാമിലി, കെ.പി.എ.സി. ലളിത, നെടുമുടി വേണു തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു
advertisement
2/7
ഇതിൽ ജയറാം, ഉർവശി ദമ്പതികളുടെ മകളായി സിനിമയിലുടനീളം വേഷമിട്ട് കയ്യടി വാങ്ങിയ പ്രകടനമായിരുന്നു ബേബി ശ്യാമിലിയുടേത്. എന്നാൽ ശ്യാമിലിയുടെ കൈക്കുഞ്ഞായിരുന്ന കാലം ചെയ്തത് മറ്റൊരാളാണ്. മൗനത്തിൻ ഇടനാഴിയിൽ ഒരു ജാലകം... എന്ന ഗാനരംഗത്തിൽ ഈ കുഞ്ഞുവാവയെ കാണാം. ആ കുഞ്ഞ് നിങ്ങൾക്കറിയാവുന്ന ഒരു ഗായികയാണെന്നു മനസിലായിരുന്നോ? (തുടർന്ന് വായിക്കുക)
advertisement
3/7
ഇതാണ് കുഞ്ഞിന്റെ യഥാർത്ഥ അച്ഛനും അമ്മയും കൂടിയുള്ള കുടുംബ ചിത്രം. പോരാത്തതിന് മാമനും സിനിമാ ലോകത്തുള്ള ആൾ തന്നെ. ഇത് താനാണെന്ന് ആ 'കുഞ്ഞ്' ഇപ്പോൾ സമ്മതിച്ചിരിക്കുന്നു
advertisement
4/7
'സിനിഫൈൽ' എന്ന ഗ്രൂപ്പിൽ വന്ന പോസ്റ്റിന്റെ സ്ക്രീൻഷോട്ട് സഹിതം, ഇത് താനാണെന്ന് ഗായിക അഭയ ഹിരണ്മയി പറഞ്ഞു കഴിഞ്ഞു. എങ്ങനെയാണ് ഈ സിനിമയുടെ ഭാഗമായത് എന്ന് അഭയ പിന്നീടെപ്പോഴെങ്കിലും പറയുന്നത് വരെ കാത്തിരിക്കാം
advertisement
5/7
സിനിമയിലെ പിന്നണി ഗായിക എന്നതിലുപരി, അഭിനയത്തിലും അഭയ ഒന്ന് കൈവച്ചിരുന്നു. മഞ്ജു വാര്യർ, ബിജു മേനോൻ എന്നിവർ അഭിനയിച്ച 'ലളിതം സുന്ദരം' സിനിമയിൽ റിയാലിറ്റി ഷോ ജഡ്ജിന്റെ വേഷമായിരുന്നു അഭയക്ക്. ഹിരണ്മയി എന്ന പേരിൽ തന്നെയാണ് വേഷമിട്ടതും
advertisement
6/7
നടൻ കൊച്ചുപ്രേമന്റെ സഹോദരീ പുത്രിയാണ് അഭയ. തന്നെ ഏറെ ഇഷ്‌ടമുള്ള അമ്മാവനായിരുന്നു കൊച്ചുപ്രേമൻ എന്ന് അഭയ വെളിപ്പെടുത്തിയിട്ടുണ്ട്
advertisement
7/7
സംഗീത കുലപതി ശെമ്മാങ്കുടി ശ്രീനിവാസ അയ്യർക്കൊപ്പം അഭയ ഹിരണ്മയിയും അമ്മയും
മലയാളം വാർത്തകൾ/Photogallery/Buzz/
Malootty | മാളൂട്ടിയിൽ ജയറാം, ഉർവശിമാരുടെ മകളായ കൈക്കുഞ്ഞ് ഇന്ന് അറിയപ്പെടുന്ന ഗായിക