Kochupreman | പ്രിയപ്പെട്ട 'ഗിഫ്റ്റ് ബോക്സ്' മാമൻ; അനന്തരവൾ അഭയ ഹിരണ്മയിയുടെ ഓർമകളിലെ കൊച്ചുപ്രേമൻ
- Published by:user_57
- news18-malayalam
Last Updated:
കൊച്ചുപ്രേമൻ തനിക്ക് എത്രത്തോളം പ്രിയപ്പെട്ട അമ്മാവനാണെന്ന് ഗായിക അഭയ ഹിരണ്മയി ഒരിക്കൽ പറഞ്ഞിട്ടുണ്ട്
advertisement
1/7

ബന്ധങ്ങളുടെ ആഴങ്ങൾ മുറുക്കിച്ചേർത്തവരുടെയും ഇടമാണ് മലയാള സിനിമാ രംഗം. അത്തരത്തിൽ രക്തബന്ധമുള്ളവരാണ് അന്തരിച്ച നടൻ കൊച്ചുപ്രേമനും (Kochupreman), ഗായിക അഭയ ഹിരണ്മയിയും (Abhaya Hiranmayi). അമ്മയുടെ കുടുംബം എന്ന് പറഞ്ഞാലും പൂർത്തിയാവില്ല. കൊച്ചുപ്രേമന്റെ പ്രിയപ്പെട്ട സഹോദരിയുടെ രണ്ടുപെൺമക്കളിൽ മൂത്തവളാണ് അഭയ ഹിരണ്മയിയും അനുജത്തി വരദ ജ്യോതിർമയിയും
advertisement
2/7
അടുത്തിടെ ഫിലിം ക്രിട്ടിക്സ് ചലച്ചിത്ര പ്രതിഭാ പുരസ്‌കാരം ലഭിച്ച വേളയിൽ മാമൻ തങ്ങളുടെ കുടുംബത്തിന്റെ അഭിമാനം എന്നാണ് അഭയ വിശേഷിപ്പിച്ചത് കുട്ടിക്കാലത്തെ 'ഗിഫ്റ്റ് ബോക്സ്' ആയിരുന്ന മാമനെക്കുറിച്ച് അഭയ പറഞ്ഞാൽ തീരാത്ത വിശേഷണങ്ങൾ നൽകി ഒരിക്കൽ ഓർത്തിട്ടുണ്ട്. അഭയയെ സന്ദർശിക്കാൻ അദ്ദേഹം വീട്ടിലെത്തിയ വേളയിലാണ് അഭയ അദ്ദേഹത്തോടൊപ്പമുള്ള ചിത്രങ്ങളും ചേർത്ത് ഒരു ഇൻസ്റ്റഗ്രാം പോസ്റ്റ് ചെയ്തത് (തുടർന്ന് വായിക്കുക)
advertisement
3/7
സമ്മാനങ്ങളുടെ സ്നേഹ കൂടയുമായി വരുന്ന പ്രിയപ്പെട്ടവരേ ഇഷ്ട്ടപ്പെടാത്ത കുട്ടികളുണ്ടാവില്ല. അത്തരത്തിൽ അഭയയുടെ ബാല്യകാലത്തെ അവിസ്മരണീയമാക്കിയ വ്യക്തിയാണ് മാമൻ. 'ഞാൻ ഋതുമതി ആയപ്പോ ആദ്യമായിട്ട് സ്വർണ്ണക്കമ്മൽ കൊണ്ട് തന്നു. പിന്നെ 10ത് ജയിച്ചപ്പോ വീണ്ടും കമ്മൽ...
advertisement
4/7
കോളേജ് കേറിയപ്പോ ആദ്യമായിട്ട് മാമ്മൻ തന്ന മൊബൈൽ ഫോൺ. പിന്നെ വിദേശത്തു ഷൂട്ടിനും ഷോയ്ക്ക് ഒക്കെ പോയിട്ട് വരുമ്പോ ഏറ്റവും ഇഷ്ടപെട്ട സഹോദരിയുടെ മക്കളായതു കൊണ്ടാണോ എന്നറിയില്ല നിറച്ചും ചോക്ലേറ്റ്, ഡ്രെസ്സും വാച്ചും ഒക്കെ കൊണ്ടേ തരും...
advertisement
5/7
ഞങ്ങൾ പെൺകുട്ടികൾ ചോദിക്കുമ്പോ ചോദിക്കുമ്പോ കാശും... ഞങ്ങടെ 'ഗിഫ്റ് ബോക്സ്' ആണ് മാമ്മൻ'
advertisement
6/7
പ്രിയപ്പെട്ട മാമന്റെ വിയോഗം അഭയക്കും കുടുംബത്തിനും ഏൽപ്പിച്ച ദുഃഖം എത്രത്തോളമുണ്ടെന്ന് ഈ വാക്കുകൾ പറയും. 2020 സെപ്റ്റംബർ മാസത്തിലാണ് അഭയ ഈ വാക്കുകൾ പോസ്റ്റ് ചെയ്തത്
advertisement
7/7
കുഞ്ഞുനാളിൽ അഭയ അച്ഛനും അമ്മയ്ക്കുമൊപ്പം
മലയാളം വാർത്തകൾ/Photogallery/Buzz/
Kochupreman | പ്രിയപ്പെട്ട 'ഗിഫ്റ്റ് ബോക്സ്' മാമൻ; അനന്തരവൾ അഭയ ഹിരണ്മയിയുടെ ഓർമകളിലെ കൊച്ചുപ്രേമൻ