Abhaya Hiranmayi | അദ്ദേഹത്തിന്റേതായി ഞാൻ ഒപ്പം കൂട്ടിയത് ഒന്ന് മാത്രം; അഭയ ഹിരണ്മയി ഓർമ്മകളുമായി
- Published by:user_57
- news18-malayalam
Last Updated:
വർഷങ്ങൾ പിന്നിലേക്ക് പായുമ്പോൾ, താൻ കൂടെക്കൂട്ടിയ ഓർമ്മയുമായി അഭയ ഹിരണ്മയി
advertisement
1/8

ഒരു മന്ദഹാസത്തിൽ ജീവിതത്തെ നോക്കിക്കാണാൻ ഇത്ര എളുപ്പമാണോ എന്ന് തോന്നിപ്പോകുന്ന ഒരാൾ. അതാണ് അഭയ ഹിരണ്മയി (Abhaya Hiranmayi). എപ്പോഴും ഒരു പുഞ്ചിരിയോട് കൂടിയേ അഭയയെ കാണാൻ സാധിക്കൂ. ഏതെങ്കിലും ഒരു ഫോട്ടോഷൂട്ടിൽ അൽപ്പം ഗൗരവം കണ്ടാൽ അത് എന്തോ അഭയയുടെ മുഖത്തിന് ചേരാത്തത് പോലൊരു ഫീലാണ്
advertisement
2/8
ഇതുപോലൊരു ഭാവത്തിൽ വളരെ വിരളമായേ അഭയയുടെ ചിത്രങ്ങൾ പരതിയാൽ പോലും കാണാൻ സാധിക്കൂ. ഏതു വേഷത്തിലും ഒരു മന്ദഹാസം അഭയക്കു പതിവാണ്. എന്നാൽ അഭയയുടെ ഉള്ളിലും ഓർമ്മകളുണ്ട്. അത്തരമൊരു ഓർമ്മ പുതുക്കുകയാണ് പ്രിയ ഗായിക (തുടർന്ന് വായിക്കുക)
advertisement
3/8
തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ അഭയ അക്കാര്യത്തെക്കുറിച്ച് വെളിപ്പെടുത്തുന്നു. 'അദ്ദേഹത്തിന്റെതായി ഒപ്പം കൂട്ടിയ ഒരേ ഒരു വസ്തു' എന്ന് പറഞ്ഞാണ് അഭയ പോസ്റ്റ് ഇട്ടത്
advertisement
4/8
കാനഡയിൽ പോയിവന്ന താൻ സമ്മാനിച്ചതാണ് അത്. ഒരു വാച്ച് ആണ്. അതിപ്പോൾ അഭയ കയ്യിൽ അണിഞ്ഞിരിക്കുകയാണ്. അദ്ദേഹം എല്ലാ വിശേഷ അവസരങ്ങളിലും അത് അണിയുമായിരുന്നു എന്നും അഭയ
advertisement
5/8
അദ്ദേഹം എന്നത് കൊണ്ട് അഭയ ഉദ്ദേശിക്കുന്നത് ആരെയാണ് എന്നറിയാൻ സൂചന ഒരു ഹാഷ്ടാഗ് മാത്രമാണ്. #മൂത്തവൾ എന്ന് അഭയ പരാമർശിച്ചിട്ടുണ്ട്. പോയ വർഷം തനിക്കും കുടുംബത്തിനും നഷ്‌ടമായ പ്രിയപ്പെട്ട അച്ഛനെയാവും അഭയ സ്മരിച്ചിരിക്കുക
advertisement
6/8
ദൂരദർശൻ കേന്ദ്രം ജീവനക്കാരനായിരുന്ന പിതാവ് മോഹൻ കോവിഡ് ബാധയെത്തുടർന്ന് ചികിത്സയിൽ കഴിയവെയാണ് മരിച്ചത്. തനിക്ക് ഏറെ വേണ്ടപ്പെട്ട അച്ഛന്റെ വിയോഗത്തെക്കുറിച്ച് അഭയ പല പോസ്റ്റുകളിലും പറഞ്ഞിട്ടുണ്ട്
advertisement
7/8
എന്നെന്നും താൻ അച്ഛന്റെ രാജകുമാരിയാണ് എന്നും ഈ പോസ്റ്റിലൂടെ പറയാൻ അഭയ ശ്രദ്ധിച്ചു. അഭയക്ക് വരദ ജ്യോതിർമയി എന്ന സഹോദരിയുമുണ്ട്
advertisement
8/8
2021ൽ പിതാവിന്റെ വിയോഗശേഷം വന്ന മാതാപിതാക്കളുടെ വിവാഹവാർഷിക ദിനത്തിൽ അഭയ പോസ്റ്റ് ചെയ്ത ചിത്രമാണിത്
മലയാളം വാർത്തകൾ/Photogallery/Buzz/
Abhaya Hiranmayi | അദ്ദേഹത്തിന്റേതായി ഞാൻ ഒപ്പം കൂട്ടിയത് ഒന്ന് മാത്രം; അഭയ ഹിരണ്മയി ഓർമ്മകളുമായി