Abhirami Suresh | ഇതെന്തെന്നു പറഞ്ഞാട്ടെ; അഭിരാമി സുരേഷിന്റെ കഫെയിൽ പുതിയ പൊളി സാനം ലോഡിംഗ്
- Published by:user_57
- news18-malayalam
Last Updated:
മലയാളി കണ്ടിട്ടുള്ള ഭക്ഷണ വസ്തുക്കളാണിത്. പക്ഷേ രണ്ടും കൂടിയുള്ള കോമ്പിനേഷൻ ഒരു പുതിയ അനുഭവമായിരിക്കും
advertisement
1/7

രസമുള്ള പാട്ടുകൾ പാടി ശ്രോതാക്കളെ കയ്യിലെടുത്ത ഗായികയാണ് അഭിരാമി സുരേഷ് (Abhirami Suresh). വളരെ ചെറിയ പ്രായത്തിൽ തന്നെ ചേച്ചി അമൃതയുമൊത്ത് ഒരു മ്യൂസിക് ബാൻഡും ആരംഭിച്ചു. അമൃതം ഗമയ എന്ന പേരിലെ ബാൻഡിനും പുറമേ അഭിരാമിയെ സംരംഭകയുടെ വേഷത്തിലും മലയാളി പ്രേക്ഷകർ കണ്ടുകഴിഞ്ഞു. പാട്ടുപോലെ രസമുള്ള വിഭവങ്ങളാണ് അഭിരാമി തന്റെ കഫെയിൽ ഒരുക്കുന്നത്
advertisement
2/7
ഇതുവരെ ഏറെ രസിച്ചു കഴിച്ച പല ഭക്ഷണങ്ങളുടെയും റീ-ലോഡഡ് വേർഷൻ കാണണമെങ്കിൽ അഭിരാമിയുടെ കഫെയിൽ ഒന്ന് കേറിയാൽ മാത്രം മതി. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുകളിൽ കണ്ട ചിത്രത്തിലെ പാതി. ഒന്ന് ശ്രമിച്ചു നോക്കുന്നോ എന്താണ് അഭിരാമിയുടെ ഈ പുത്തൻ റെസിപ്പി എന്ന്? (തുടർന്നു വായിക്കുക)
advertisement
3/7
ഒരു കാര്യത്തിൽ ക്ലൂ തരാം, കണ്ടാലും ഏതാണ്ട് മനസിലാകും. മഞ്ഞ ദോശ എന്നൊക്കെ ട്രോൾ ചെയ്യപ്പെടുന്ന നമ്മുടെ സ്വന്തം ബോളിയാണത്. തെക്കൻ ഭാഗങ്ങളിൽ വന്ന് കല്യാണ സദ്യ കഴിച്ചാൽ ബോളിയും പായസവും കൂട്ടി ഒരു പിടിപിടിക്കാം
advertisement
4/7
ബോളിയും പായസവും എന്ന് കേട്ടല്ലോ. എന്നാൽ ഇവിടെ കാണുന്ന ബ്രൗൺ നിറത്തിലെ കൂട്ട് കടല പായസമോ, അട പായസമോ ആണെന്ന് കരുതരുത്. ഇത് മധുരമുള്ള ഒരു വസ്തുവുമല്ല
advertisement
5/7
അഭിരാമിയുടെ 'കഫെ ഉട്ടോപ്യ'യിൽ ഈ കാണുന്നത് ബോളിയും ബീഫുമാണ്. പലരും ആദ്യമായാകും ഇത്തരമൊരു കോംബോ കേൾക്കുന്നത് പോലും. അത് പരീക്ഷിച്ചു നോക്കാൻ എന്തായാലും അഭിരാമിയും ടീമും തയ്യാറായിക്കഴിഞ്ഞു
advertisement
6/7
അച്ഛൻ സുരേഷിന്റെ സാന്നിധ്യത്തിലാണ് അഭിരാമി സുരേഷ് തന്റെ കഫെ ആരംഭിച്ചത്. ശേഷം കുറച്ചുനാൾ അച്ഛന്റെ വിയോഗശേഷം കഫേയുടെ കാര്യങ്ങളിൽ ശ്രദ്ധിക്കാൻ അഭിരാമി അൽപ്പം കൂടി സമയമെടുത്തു. പിന്നെ റെനോവേഷൻ കഴിഞ്ഞ ശേഷമാണ് കഫേ ഈ നിലയിലായത്
advertisement
7/7
കഫേ തുടങ്ങിയതില്പിന്നെ സ്വയം ഒരു ഷെഫ് ആയും അഭിരാമി മാറിയിട്ടുണ്ട്. വീട്ടിലാണ് പരീക്ഷണം മുഴുവൻ. ഇടയ്ക്ക് മിക്സി പൊട്ടിത്തെറിച്ച് കയ്യിൽ പരിക്കേൽക്കുകയും ചെയ്തു
മലയാളം വാർത്തകൾ/Photogallery/Buzz/
Abhirami Suresh | ഇതെന്തെന്നു പറഞ്ഞാട്ടെ; അഭിരാമി സുരേഷിന്റെ കഫെയിൽ പുതിയ പൊളി സാനം ലോഡിംഗ്