TRENDING:

Abhirami Suresh | എല്ലാവരെയും വിളിച്ചറിയിക്കാൻ നിന്നില്ല; മൂന്നു മാസം കൊണ്ട് അഭിരാമി സുരേഷ് നടത്തിയ ട്രാൻസ്ഫോർമേഷൻ

Last Updated:
തുടക്കത്തിലേ വിളിച്ചു കൂട്ടി ആളെ വരുത്തിയില്ല. ലക്‌ഷ്യം കണ്ട ശേഷം അഭിരാമി ആ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിട്ടു
advertisement
1/7
Abhirami Suresh | എല്ലാവരെയും വിളിച്ചറിയിക്കാൻ നിന്നില്ല; മൂന്നു മാസം കൊണ്ട് അഭിരാമി സുരേഷ് നടത്തിയ ട്രാൻസ്ഫോർമേഷൻ
കഴിഞ്ഞ മൂന്നു മാസമായി അഭിരാമി സുരേഷ് (Abhirami Suresh) സോഷ്യൽ മീഡിയയിൽ നിന്നും എങ്ങും പോയിട്ടില്ല. പാട്ടിന്റെ ലോകത്തേക്കാൾ ഇപ്പോൾ ഭക്ഷണ കലവറയിലാണ് അഭിരാമി. കഫെ ഉട്ടോപ്യ എന്ന റെസ്റ്റോറന്റിന്റെ നടത്തിപ്പുകാരിയാണ് അഭിരാമി ഇന്ന്. കൊച്ചി നഗരത്തിന്റെ തിരക്കൊഴിഞ്ഞ ഒരു കോണിൽ നല്ല ഭക്ഷണവും ആംബിയൻസും തേടിയെത്തുന്നവരെ ഇവിടെ സ്വീകരിക്കുന്നു. ഉട്ടോപ്യയിലെ വിശേഷങ്ങളുമായി അഭിരാമി സോഷ്യൽ മീഡിയയിൽ സജീവമാണ്
advertisement
2/7
ഇത്രയും അടുത്ത് നിന്നിട്ടും നിങ്ങൾ അഭിരാമിയിൽ ഒരു കാര്യം ശ്രദ്ധിച്ചായിരുന്നോ? ഉണ്ടാവാൻ സാധ്യതയില്ല. കാരണം വിളിച്ചു കൂട്ടി ആളെ വരുത്തിയല്ല അത്തരമൊരു മാറ്റം അഭിരാമി ആഗ്രഹിച്ചത്. ലക്‌ഷ്യം കണ്ട ശേഷം അഭിരാമി ആ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു എന്ന് മാത്രം (തുടർന്ന് വായിക്കുക)
advertisement
3/7
തന്റെ കഫെയുടെ ദൃശ്യങ്ങൾ മാത്രമല്ല, സ്വന്തം കൈകൊണ്ട് ഭക്ഷണം ഉണ്ടാക്കുകയും, അതിനിടയിൽ ഒരിക്കൽ അപകടം പിണയുകയും ചെയ്‌തിരുന്നു അഭിരാമിക്ക്. എന്നിട്ടും പരീക്ഷണ നിരീക്ഷണങ്ങളുമായി അഭിരാമി മുന്നോട്ടു തന്നെയായിരുന്നു. ഇതിനിടെ വ്യക്തിഗത നേട്ടം ഒന്ന് കൂടി അഭിരാമി തന്റെ പേരോട് ചേർത്തുവച്ചു
advertisement
4/7
മൂന്നു മാസം കൊണ്ട് ഒന്നും രണ്ടുമല്ല, പത്ത് കിലോ കുറച്ചു അഭിരാമി. സൗന്ദര്യം മുന്നിൽക്കണ്ടല്ല ഈ മാറ്റം എന്ന് അഭിരാമി പ്രത്യേകം പറയുന്നുണ്ട്. ഒരുപാട് ശരീരഭാരം കൈകാര്യം ചെയ്തുള്ള പരിചയമില്ലായ്മയുണ്ട്. അൽപ്പം കൂടുതൽ ആത്മവിശ്വാസവും എളുപ്പവും തോന്നാനായിരുന്നു ഈ മാറ്റമെന്ന് അഭിരാമി
advertisement
5/7
ഈ യാത്ര താരതമ്യേന സുഗമമായിരുന്നു. എങ്ങനെ ഇതുവരെയെത്തി എന്ന് ഞാൻ തീർച്ചയായും നിങ്ങളുമായി പങ്കിടും എന്ന് അഭിരാമി. 'ഓരോ ശരീര തരത്തിനും മാറ്റങ്ങൾ വരുത്താൻ വ്യത്യസ്ത സാങ്കേതിക വിദ്യകളും മെക്കാനിസങ്ങളും ആവശ്യമായതിനാൽ, ഇത് നിങ്ങൾക്കായി പ്രവർത്തിക്കുമോ എന്ന് എനിക്ക് ഉറപ്പില്ല' എന്നും അഭിരാമി എടുത്തു പറയുന്നു
advertisement
6/7
പത്ത് കിലോ കുറച്ചു എന്നത്‌ കാരണം, എല്ലാം ഇവിടെ നിർത്തുന്നില്ല എന്നുകൂടി അഭിരാമി അറിയിക്കുന്നു. സുഹൃത്തുക്കളും ആരാധകരും ഫോളോവേഴ്‌സും അഭിരാമിക്ക് അഭിനന്ദനവുമായി കമന്റ് സെക്ഷനിൽ എത്തിച്ചേർന്നു
advertisement
7/7
വിവിധയിനം ഭക്ഷണ പരീക്ഷണങ്ങൾക്ക് കൂടി വേദിയാണ് അഭിരാമിയുടെ ഉട്ടോപ്യ. പല ഡിഷുകൾക്കും രസകരമായ പേരുകളുമുണ്ട്. അച്ഛൻ സുരേഷ് ഉണ്ടായിരുന്ന നാളുകളിൽ, അദ്ദേഹത്തിന്റെ അനുഗ്രഹത്തോടെ ആരംഭിച്ച ഇടമാണ് അഭിരാമിയുടെ കഫെ ഉട്ടോപ്യ
മലയാളം വാർത്തകൾ/Photogallery/Buzz/
Abhirami Suresh | എല്ലാവരെയും വിളിച്ചറിയിക്കാൻ നിന്നില്ല; മൂന്നു മാസം കൊണ്ട് അഭിരാമി സുരേഷ് നടത്തിയ ട്രാൻസ്ഫോർമേഷൻ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories