TRENDING:

Abhirami Suresh | അമൃത സുരേഷ് ചെന്നൈയിൽ; വെളുപ്പിന് അഞ്ചര മണിക്കെഴുന്നേറ്റ് പാപ്പുവിനെ റെഡിയാക്കുന്ന അഭിരാമി

Last Updated:
ഗായിക അഭിരാമി ഇവിടെ ചേച്ചി അമൃതയുടെ മകൾ പാപ്പുവിനെ സ്കൂളിൽ റെഡിയാക്കി അയക്കുന്ന തിരക്കിലാണ്
advertisement
1/6
Abhirami Suresh | അമൃത സുരേഷ് ചെന്നൈയിൽ; വെളുപ്പിന് അഞ്ചര മണിക്കെഴുന്നേറ്റ് പാപ്പുവിനെ റെഡിയാക്കുന്ന അഭിരാമി
നാല് പെണ്ണുങ്ങൾ ചേർന്നൊരു പവർ ഫാമിലിയാണ് ഗായിക അമൃതാ സുരേഷിന്റേത് (Amrutha Suresh). അമൃതയും അഭിരാമിയും അവരുടെ അമ്മ ലൈലയും അമൃതയുടെ മകൾ പാപ്പുവും ചേർന്ന കുടുംബം ഏതു വെല്ലുവിളിയേയും ഒറ്റക്കെട്ടായി നിന്ന് ചെറുക്കൻ കെൽപ്പുള്ളവരാണ്. അത് മലയാളികൾ കടന്നതുമാണ്. ഗായികമാർ എങ്കിലും, അമൃതയുടെ അനുജത്തി അഭിരാമി സുരേഷ് (Abhirami Suresh) ഒരു റെസ്റ്റോറന്റിന്റെ ഉടമ കൂടിയാണ്. കൂടാതെ സമയം കിട്ടുമ്പോഴെല്ലാം ഭക്ഷണം പാകം ചെയ്യാനും അഭിരാമി സമയം കണ്ടെത്താറുണ്ട്. ഇപ്പോൾ, അഭിരാമിയേ ഒരു ഉത്തരവാദിത്തം നിറഞ്ഞ മേഖലയുടെ ചുമതല ഏൽപ്പിച്ച് അമൃത ചെന്നൈയിൽ ഒരു സംഗീത പരിപാടിക്ക് പോയിരിക്കുന്നു
advertisement
2/6
അമൃതയുടെ മകൾ പാപ്പു എന്ന അവന്തികയെ സ്കൂളിൽ പോകാൻ റെഡിയാക്കി വിടുക എന്ന ഭാരിച്ച ചുമതല ഇളയമ്മ അഭിരാമിയുടേതാണ്. ഏഴാം ക്‌ളാസ് വിദ്യാർത്ഥിനിയാണ് പാപ്പു മോൾ. കുറച്ചു ദിവസങ്ങൾക്ക് മുൻപ് പാപ്പു തന്റെ ഒരു സംഗീത ആൽബം പുറത്തിറക്കിയിരുന്നു. അവന്തികയുടെ സംഗീത ലോകത്തെ ഒരു വലിയ ചുവടുവയ്പ്പാണ് ഇത്. 'ഹാലേലൂയ' എന്ന ഗാനം മികച്ച പ്രതികരണത്തോടു കൂടി സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്‌. അഭിരാമി സുരേഷിനും പാപ്പുവിന്റെ പുത്തൻ നേട്ടത്തിൽ ഇളയമ്മ എന്ന നിലയിൽ അഭിമാനമേറെ (തുടർന്ന് വായിക്കുക)
advertisement
3/6
കുഞ്ഞിനെ സ്കൂളിൽ അയക്കണമെങ്കിൽ, ഉഴപ്പിയാൽ പറ്റില്ല എന്ന് അഭിരാമിക്കും നല്ലതുപോലെ അറിയാം. വെളുപ്പിന് അഞ്ചര മണിക്ക് ഉറക്കമെഴുന്നേറ്റുള്ള പണിയാണ്. എല്ലാം ചേർത്തൊരു വ്ലോഗ് ചെയ്യാനും അഭിരാമി മറന്നില്ല. പാപ്പുവിന് പ്രാതൽ നൽകാൻ ഭക്ഷണം തയാറാക്കണം. അതിനു പുറമേ, ലഞ്ച് ബോക്‌സും തയാറാക്കണം. ചില കാര്യങ്ങൾ അമ്മ ലൈല നേരത്തെ സെറ്റ് ആക്കി വച്ചിരുന്നതിൽ നിന്നും തുടങ്ങാനും അഭിരാമി മറന്നില്ല
advertisement
4/6
സ്കൂളിൽ പോകുന്ന കുട്ടിക്ക് ആരോഗ്യകരമായ ഭക്ഷണം തന്നെ വേണം എന്നും അഭിരാമി. പൂർണമായും അത്രയും സെറ്റ് ആക്കാൻ കഴിഞ്ഞില്ലെങ്കിൽ പോലും പറ്റുന്ന നിലയിൽ എല്ലാം ചെയ്ത് പൂർത്തിയാക്കണം എന്നും അഭിരാമി ഉറപ്പിച്ചു. പ്രാതലിന് ചപ്പാത്തിയും പീസ് കറിയും അഭിരാമി തയാറാക്കി നൽകി. സ്കൂളിൽ കൊണ്ടുപോകാൻ ടോസ്റ്റും അതിന്റെ ഒപ്പം ചില അല്ലറ ചില്ലറ സാധനങ്ങളും കൂടി ഉണ്ടായാലേ അഭിരാമിയുടെ ഹെൽത്തി ലഞ്ച് ബോക്സ് പൂർണമാവുള്ളൂ
advertisement
5/6
നേരത്തെ കണ്ടെത്തിയ പേരയ്ക്കയും, ആപ്പിളും, ഒരു നേന്ത്രപ്പഴവും ചെറുതായി അരിഞ്ഞ് ലഞ്ച് ബോക്സിലെ കമ്പാർട്ടുമെന്റുകൾ ഓരോന്നിലുമായി അഭിരാമി നിറച്ചു. ബ്രഡ് കൊണ്ടുപോകുന്ന ദിവസം ആകെ നനഞ്ഞ ഫീൽ ഉള്ളതായി പാപ്പുവിന് പരാതിയുണ്ട്. അതിനാൽ, ഒരു ഫോയിൽ പേപ്പർ എടുത്ത് അതിനുള്ളിൽ രണ്ടു സ്പൂൺ ജാം പൊതിഞ്ഞ് ബ്രെഡിനൊപ്പം വച്ച് അഭിരാമി നൽകി. കൊച്ചിയിലെ മുന്തിയ സ്കൂളിലെ വിദ്യാർത്ഥിനിയാണ് പാപ്പു. ഇതിനിടെ ഉണ്ടാവുന്ന ചില അപ്രതീക്ഷിത കാര്യങ്ങളും അഭിരാമിക്ക് ഡീൽ ചെയ്യേണ്ടി വന്നു
advertisement
6/6
അഭിരാമി പാപ്പുവിന് തയാറാക്കി നൽകിയ ലഞ്ച് ബോക്സിന്റെ ഉള്ളടക്കം. തലമുടി കെട്ടാനുള്ള ചീപ്പ് കൃത്യസമയത്തു തന്നെ കാണാതെ പോയത് കൊണ്ടും, അഭിരാമി സ്വന്തം കൈകൊണ്ട് പാപ്പുവിന്റെ തലമുടി കെട്ടൽ പരിപാടി പൂർത്തിയാക്കി. എല്ലാത്തിനുമൊടുവിൽ പാപ്പുവിനെ സ്കൂൾ ബസിൽ കയറ്റിവിട്ട ശേഷം മാത്രമേ അഭിരാമി റസ്റ്റ് എടുക്കുന്നതിനെ കുറിച്ച് ഓർത്തുള്ളൂ. അഭിരാമിയുടെ വർക്ക്സ്‌പെയ്‌സ് ആയി ഉപയോഗിക്കുന്ന ഫ്ലാറ്റിൽ നിന്നുമാണ് പാപ്പു ഇക്കുറി സ്കൂളിൽ പോയത്
മലയാളം വാർത്തകൾ/Photogallery/Buzz/
Abhirami Suresh | അമൃത സുരേഷ് ചെന്നൈയിൽ; വെളുപ്പിന് അഞ്ചര മണിക്കെഴുന്നേറ്റ് പാപ്പുവിനെ റെഡിയാക്കുന്ന അഭിരാമി
Open in App
Home
Video
Impact Shorts
Web Stories