Abhishek Bachchan: അച്ഛനായ ശേഷം കാഴ്ചപ്പാട് മാറി.. മകളോടൊപ്പം കാണാൻ കഴിയുന്ന സീനുകൾ മാത്രമേ ചെയ്യൂ; അഭിഷേക് ബച്ചൻ
- Published by:Sarika N
- news18-malayalam
Last Updated:
നായികമാരുമായി ഇഴുകി ചേർന്ന് അഭിനയിക്കുന്നത് തനിക്ക് വളരെയധികം അസ്വസ്ഥത ഉണ്ടാക്കാറുണ്ടെന്ന് നടൻ പറയുന്നു
advertisement
1/5

ബോളിവുഡിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ താരജോഡികളാണ് അഭിഷേക് ബച്ചനും (Abhishek Bachchan) ഐശ്വര്യ റായിയും (Aishwarya Rai). തന്റെ വ്യക്തിപരവും ഔദ്യോഗികവുമായ ജീവിതാനുഭവങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാൻ ഏറെ ഇഷ്ടപെടുന്ന താരമാണ് അഭിഷേക്.അടുത്തിടെ പുറത്തിറങ്ങിയ നടന്റെ രണ്ട് ചിത്രങ്ങളിലും അച്ഛന്‍- മകള്‍ ബന്ധത്തിന്റെ കഥ പറയുന്നവയാണ്. ഈ ചിത്രങ്ങൾ നിരൂപക പ്രശംസയും നേടി. ഇപ്പോഴിതാ മകള്‍ ആരാധ്യയുടെ (Aaradhya Bachchan) ജനനത്തിനു ശേഷം തന്റെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ച തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. സി.എന്‍.ബി.സി ന്യൂസ് 18-ന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചിൽ.
advertisement
2/5
സെക്സ് സീനുകളില്‍ അഭിനയിക്കുന്നത് വളരെയധികം അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നാണെന്ന് അഭിഷേക് ബച്ചൻ അഭിപ്രായപ്പെട്ടു. സ്വകാര്യമായി ഒരു വിനോദ പരിപാടി കാണുമ്പോൾ പോലും ഇത്തരം രംഗങ്ങൾ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നത് അസ്വസ്ഥതയുണ്ടാക്കാറുണ്ട്. ഒരു പെൺകുട്ടിയുടെ പിതാവ് എന്ന നിലയിൽ തന്റെ മകൾക്കൊപ്പം കാണാൻ സാധിക്കുന്ന വേഷങ്ങൾ ചെയ്യാനാണ് താൻ താല്പര്യപെടുന്നതെന്നും താരം പറഞ്ഞു. ഇത് എല്ലാവരും പാലിക്കേണ്ട നിയമമായി താൻ കരുതുന്നില്ല എങ്കിലും മകൾക്ക് എന്ത് തോന്നുമെന്ന് തനിക്ക് അറിയില്ലെന്നും അഭിഷേക് കൂട്ടിച്ചേർത്തു. അതുകൊണ്ട് തന്നെ ഇനി ഇത്തരം വേഷങ്ങൾ കൈകാര്യം ചെയേണ്ടി വരുമ്പോൾ താൻ ഉറപ്പായതും മകളുടെ ഭാഗത്ത് നിന്നും ചിന്തിക്കുമെന്നും നടൻ വ്യക്തമാക്കി.
advertisement
3/5
അച്ഛനും അമ്മയും ജീവിതത്തിൽ ചില മൂല്യങ്ങള്‍ മുറുകെപിടിക്കേണ്ടതുണ്ട്. സ്വന്തം മാതാപിതാക്കളിൽ നിന്ന് ഈ മാതൃക ഉൾക്കൊണ്ട് വളർന്ന തനിക്ക് തന്റെ മകൾക്കും ഇതേ മൂല്യങ്ങൾ കൈമാറാൻ കഴിയുമെന്നും നടൻ പറഞ്ഞു. മാതാപിതാക്കൾ മികച്ച അധ്യാപകരാണോ എന്നതിനേക്കാൾ, കുട്ടികളെ നല്ല വഴിക്ക് നയിക്കാനുള്ള അവരുടെ സമീപനരീതിയാണ് പ്രധാനം. തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യം അവർ തനിക്ക് നൽകിയിരുന്നെങ്കിലും, പ്രതിസന്ധി ഘട്ടങ്ങളിൽ യെങ്ങനെ പ്രതികരിക്കണമെന്ന് തന്റെ മാതാപിതാക്കൾ പറഞ്ഞു തന്നിരുന്നതായി അഭിഷേക് ബച്ചന്‍ പറഞ്ഞു.
advertisement
4/5
നിങ്ങൾ എന്നെ എന്റെ പിതാവ് അമിതാഭ് ബച്ചനുമായി താരതമ്യം ചെയ്യുന്നതെങ്കില്‍ ഏറ്റവും മികച്ചതുമായാണ് നിങ്ങളുടെ താരതമ്യം. ഈ രീതിയില്‍ ജീവിതത്തിൽ വിജയിച്ച വ്യക്തികളുമായി തന്നെ താരതമ്യം ചെയുന്നത് ഒരു അംഗീകാരമായാണ് ഞാന്‍ നോക്കിക്കാണുന്നത്. എന്റെ മാതാപിതാക്കളും കുടുംബവും ഭാര്യയും എന്റേതാണ്. അവരുടെ നേട്ടങ്ങളില്‍ അഭിമാനിക്കുന്ന ആളാണ് തന്നെന്നും അഭിഷേക് അഭിഷേക് പറയുന്നു.
advertisement
5/5
2007 ഏപ്രിലിലാണ് അഭിഷേക് ഐശ്വര്യയെ താലി കെട്ടി സ്വന്തമാക്കുന്നത്. 2011ലാണ് അഭിഷേക്, ഐശ്വര്യ ദമ്പതികളുടെ ഏക മകൾ ആരാധ്യ പിറന്നത്. അടുത്തിടെ താരം നൽകിയ അഭിമുഖത്തിൽ കരിയര്‍ പോലും ത്യജിച്ച് മകളെ നോക്കി വീട്ടിലിരിക്കുന്ന ഐശ്വര്യയോട് അകമഴിഞ്ഞ നന്ദിയുണ്ടെന്ന് അഭിഷേക് പറഞ്ഞിരുന്നു. ഐശ്വര്യ കാരണമാണ് തനിക്ക് സൗകര്യത്തോടെ ജോലിക്ക് പോകാന്‍ കഴിയുന്നതെന്നും അക്കാര്യത്തില്‍ താന്‍ അനുഗ്രഹീതനാണെന്നുമായിരുന്നു അഭിഷേകിന്റെ പരാമര്‍ശം.
മലയാളം വാർത്തകൾ/Photogallery/Buzz/
Abhishek Bachchan: അച്ഛനായ ശേഷം കാഴ്ചപ്പാട് മാറി.. മകളോടൊപ്പം കാണാൻ കഴിയുന്ന സീനുകൾ മാത്രമേ ചെയ്യൂ; അഭിഷേക് ബച്ചൻ