TRENDING:

വിവാഹമോചന വാർത്തയെല്ലാം കേട്ടറിയുന്ന മകളുണ്ട്; ഒടുവിൽ പൊട്ടിത്തെറിച്ച് അഭിഷേക് ബച്ചൻ

Last Updated:
18 വർഷങ്ങൾക്ക് മുൻപ് വിവാഹിതരായ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും 14 വയസുള്ള മകളുടെ മാതാപിതാക്കളാണ്
advertisement
1/6
വിവാഹമോചന വാർത്തയെല്ലാം കേട്ടറിയുന്ന മകളുണ്ട്; ഒടുവിൽ പൊട്ടിത്തെറിച്ച് അഭിഷേക് ബച്ചൻ
നീണ്ട 18 വർഷമായി വിവാഹജീവിതം നയിച്ച് വരുന്നവരാണ് നടി ഐശ്വര്യ റായിയും (Aishwarya Rai) അഭിഷേക് ബച്ചനും (Abhishek Bachchan). രണ്ട് സിനിമാ കുടുംബങ്ങളുടെ ഒത്തുചേരൽ അവരുടെ കുടുംബാംഗങ്ങൾ എന്നതുപോലെ ആരാധകരും ആഘോഷമാക്കിയിരുന്നു. എന്നാൽ, ബച്ചൻ കുടുംബത്തിൽ കാര്യങ്ങൾ അത്ര രസത്തിലല്ല എന്ന രീതിയിൽ റിപോർട്ടുകൾ പുറത്തുവരാൻ ആരംഭിച്ചിട്ട് കുറച്ചു കാലമായി. അംബാനി കുടുംബത്തിലെ വിവാഹത്തിൽ അഭിഷേകും ഐശ്വര്യയും രണ്ടായി വന്നതും. ഐശ്വര്യയുടെ റെഡ് കാർപെറ്റ് നിമിഷത്തിൽ ഒപ്പം നിൽക്കാൻ മകൾ ആരാധ്യ ബച്ചൻ മാത്രമുണ്ടായതും ഗോസിപ് കോളങ്ങളിൽ സ്ഥിരം ചർച്ചയായിരുന്നു
advertisement
2/6
 ഭാര്യ ഐശ്വര്യയും താനും വിവാഹമോചനം നേടുന്നു എന്ന വാർത്തയെ വ്യാജമെന്നും കെട്ടിച്ചമച്ച മാലിന്യം എന്നുമാണ് അഭിഷേക് വിളിച്ചത്. "നിങ്ങൾ സെലിബ്രിറ്റി ആണെങ്കിൽ, നാട്ടുകാർ പലതും കെട്ടിച്ചമയ്ക്കാൻ ആഗ്രഹിക്കും. അവർ എഴുതിപ്പിടിപ്പിച്ച എല്ലാ ചവറും പൂർണമായും തെറ്റാണ്. വസ്തുതയുമായി ചേരുന്നതല്ല. ഞങ്ങൾ വിവാഹം ചെയ്യും മുൻപേ അവർ ഇത് തുടങ്ങിയതാണ്. ആദ്യം അവർ ചെയ്തത് ഞങ്ങൾ എപ്പോൾ വിവാഹം ചെയ്യും എന്ന് പ്രചരിപ്പിക്കലായിരുന്നു. ഒടുവിൽ ഞങ്ങൾ വിവാഹം ചെയ്തതും, ഞങ്ങൾ എപ്പോഴാണ് വിവാഹമോചനം നേടുന്നത് എന്ന തീരുമാനവും അവരുടേതായി. ഇതെല്ലാം വെറും ചവറാണ്. അവൾക്ക് എന്റെ സത്യം അറിയാം. എനിക്ക് അവളുടേതും... (തുടർന്ന് വായിക്കുക)
advertisement
3/6
 ഞങ്ങൾ സന്തുഷ്‌ടവും ആരോഗ്യകരവുമായ ഒരു കുടുംബത്തിലേക്കാകും മടങ്ങിപ്പോവുക. അതാണ് ഏറ്റവും പ്രധാനം. ഈ പറയുന്ന കാര്യങ്ങളിൽ എന്തെങ്കിലും വാസ്തവം ഉണ്ടെങ്കിൽ അതെന്നെ ബാധിക്കും. പക്ഷേ, ഇതെന്നെ ബാധിക്കുന്നില്ല. അത്യന്തം ബഹുമാനത്തോട് കൂടി പറയട്ടെ, മാധ്യമങ്ങൾക്ക് എപ്പോഴും ഇക്കാര്യത്തിൽ തെറ്റുപറ്റുന്നു. രാഷ്ട്രത്തിന്റെ മനഃസാക്ഷിയാണ് മാധ്യമങ്ങൾ എന്ന് കേട്ടുവളർന്നയാളാണ് ഞാൻ. എന്ത് ചെയ്താലും അതിന്റെ അവസാനം നിങ്ങൾ മറ്റൊരാളെ കുറിച്ചാണ് പറയുന്നത് എന്ന് മനസിലാക്കണം. അത് മറ്റൊരാളുടെ കുഞ്ഞോ പിതാവോ ഭർത്താവോ ഭാര്യയോ ആയിരിക്കാം...
advertisement
4/6
 പറഞ്ഞു പരത്തുമ്പോൾ ഒരൽപം ഉഉത്തരവാദിത്തം ആവശ്യമാണ്. എന്നെ സംബന്ധിച്ചിടത്തോളം നിങ്ങൾക്ക് പറയാനുള്ളത് പറയാം. എന്റെ കുടുംബത്തെ കുറിച്ച് സംസാരിക്കൂ, പക്ഷേ അതേസമയം നിങ്ങൾ എന്നെ നേരിടേണ്ടി വരും. കാരണം നിങ്ങൾ അവിടെ പരിധിക്ക് പുറത്താണ്. ഞാൻ ഒരിക്കലും തെറ്റിദ്ധാരണാജനകമായ കാര്യങ്ങൾ വിശ്വസിക്കില്ല. എന്നെയോ, എന്റെ കുടുംബത്തെയോ കുറിച്ചുള്ള കെട്ടിച്ചമച്ച വാർത്തകൾ ഞാൻ പൊറുക്കില്ല. അതിന് അവിടെ വിരാമമാകും," അഭിഷേക് പറഞ്ഞു
advertisement
5/6
 തനിക്ക് തോന്നുന്നത് വരെ അക്കാര്യങ്ങൾക്ക് വിശദീകരണം നൽകില്ല എന്നും അഭിഷേക് ബച്ചൻ. "എനിക്ക് വേണം എന്ന് തോന്നുമ്പോൾ ഞാൻ ചെയ്യും. ഞാൻ തെറ്റായി ഒന്നും ചെയ്തിട്ടില്ല. അതുകൊണ്ട് ഓരോവിഷയത്തിലും വ്യക്തത വരുത്തേണ്ട കാര്യം എനിക്കുള്ളതായി തോന്നുന്നില്ല. അതിന്റെ കാര്യമില്ല. എപ്പോഴെങ്കിലും എന്തെങ്കിലും എന്റെ കൈവിട്ടു പോയെന്നു തോന്നിയാൽ, അതായത് നിങ്ങൾ എന്റെ കുടുംബത്തെ കുറിച്ച് മോശമായി എന്തെങ്കിലും പറഞ്ഞാൽ, ഞാൻ നിങ്ങളെ തിരുത്തും," അഭിഷേക് വ്യക്തമാക്കി
advertisement
6/6
 ഐശ്വര്യയും അഭിഷേക് ബച്ചനും 14കാരിയായ മകൾ ആരാധ്യ ബച്ചന്റെ മാതാപിതാക്കളാണ്. മകൾ സോഷ്യൽ മീഡിയയിൽ ഇല്ല എന്ന വിവരം ഐശ്വര്യ റായ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. ആരാധ്യയുടെ പേരിൽ പ്രചരിക്കുന്നതെല്ലാം വ്യാജ അക്കൗണ്ടുകളാണ്. "അവൾ ഈ അപവാദങ്ങൾ എല്ലാം കേൾക്കുകയും അറിയുകയും ചെയ്യുന്നുണ്ടാവും. അവൾ പുറമേ നിന്നുള്ളതൊന്നും വിശ്വാസത്തിലെടുക്കില്ല," അഭിഷേക് ബച്ചൻ പറഞ്ഞു
മലയാളം വാർത്തകൾ/Photogallery/Buzz/
വിവാഹമോചന വാർത്തയെല്ലാം കേട്ടറിയുന്ന മകളുണ്ട്; ഒടുവിൽ പൊട്ടിത്തെറിച്ച് അഭിഷേക് ബച്ചൻ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories